ചെറുതാണെങ്കിലും സ്വന്തമായൊരു വീടെന്നത് ഏതൊരാളുടെയും സ്വപ്നങ്ങളിലൊന്നാണ്. പലരും സമ്പാദ്യം മുഴുവന്‍ വീടിനായി മാറ്റിവെക്കും. ചിലര്‍ ലോണെടുത്തും സ്വര്‍ണം പണയം വെച്ചുമെല്ലാം സ്വപ്നഭവനം പടുത്തുയര്‍ത്തും. നിര്‍മാണ മേഖലയിലെ സാമഗ്രികള്‍ക്ക് വിലയേറിയതോടെ വീടെന്ന സ്വപ്നം പിന്നോട്ടേക്ക് മാറ്റിവെക്കുന്നവരുമുണ്ട്. എന്തായാലും സ്വപ്നഭവനമെന്ന ലക്ഷ്യത്തിലെത്തുക എന്നത് ഭാരിച്ച ഉത്തരവാദിത്തമാണ്. ആ ഉത്തരവാദിത്തം ഏറ്റവും മനോഹരമായി നിറവേറ്റുന്ന സ്ഥാപനമാണ് നെസ്റ്റ് ഇന്‍ഫ്ര ബില്‍ഡേഴ്‌സ് ആന്റ് ഡെവലപേഴ്‌സ്. ആലപ്പുഴ മുഹമ്മ സ്വദേശിയായ പ്രജിത് ദേവ് ആണ് നെസ്റ്റ് ഇന്‍ഫ്ര ബില്‍ഡേഴ്സിന്റെ അമരക്കാരന്‍. പഠനത്തിനുശേഷം ജോലി നേടുക എന്നുള്ളതല്ലായിരുന്നു ഈ എംടെക് കാരന്റെ സ്വപ്നം, മറിച്ച് സ്വന്തമായി ഒരു സ്ഥാപനം തുടങ്ങി അവിടെ അനേകം പേര്‍ക്ക് തൊഴില്‍ നല്‍കുക എന്നതായിരുന്നു. അതില്‍ ഈ യുവ എന്‍ജിനിയര്‍ വിജയം കണ്ടു. ISO 90012015 സെര്‍ട്ടിഫൈഡ് സ്ഥാപനമായ നെസ്റ്റ് ഇന്‍ഫ്ര ബില്‍ഡേഴ്‌സിലൂടെ ഇന്ന് നാനൂറോളം പേര്‍ക്ക് തൊഴില്‍ നല്‍കുന്നു. നെസ്റ്റ്…
Tag: construction
കുറഞ്ഞ ചെലവില്‍ ഒരു വീട് എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാൻ ഡിജിബിസ്
പണം മാത്രമല്ല മറ്റെല്ലാ സാഹചര്യങ്ങളും ഒത്തുവന്നാല്‍ മാത്രമേ ഒരാള്‍ക്ക് വീട് നിര്‍മാണത്തിലേക്ക് കടക്കാനാകൂ. അതുകൊണ്ടുതന്നെ വീടെന്നത് ഓരോ വ്യക്തിയുടേയും ഏറെക്കാലമായുള്ള സ്വപ്നത്തിന്റെ സാക്ഷാത്ക്കാരമാണ്. ഗൃഹനിര്‍മാണ സങ്കല്‍പ്പങ്ങള്‍ അനുദിനം മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഉപഭോക്താവിന്റെ അഭിരുചിക്കനുസരിച്ച് വീടുകള്‍ നിര്‍മിച്ചു നല്‍കാന്‍ ഒട്ടേറെ കണ്‍സ്ട്രക്ഷന്‍ കമ്പനികളുമുണ്ട്. അതില്‍നിന്ന് വിശ്വാസ്യതയും ഗുണമേന്മയുള്ളതുമായ വീടുകള്‍ കുറഞ്ഞ ചെലവില്‍ നിര്‍മിച്ചു നല്‍കുന്ന സ്ഥാപനങ്ങളെ കണ്ടെത്തുകയെന്നത് വീട് നിര്‍മാണത്തിനു മുമ്പുള്ള വെല്ലുവിളിയാണ്. അവിടെയാണ് ഉപഭോക്താവിന് കണ്ണുമടച്ച് വിശ്വസിക്കാന്‍ കഴിയുന്ന സ്ഥാപനമായി ഡിജിബിസ് ബില്‍ഡ് ഓണ്‍ ക്വാളിറ്റി റേറ്റിങ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി മാറുന്നത്. സാധാരണക്കാരുടെ സ്വപ്നത്തിനോടൊപ്പം നിന്ന് ഗൃഹനിര്‍മാണ മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച സ്ഥാപനമാണ് ഡിജിബിസ് ബില്‍ഡ് ഓണ്‍ ക്വാളിറ്റി റേറ്റിങ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി. ചെറുതാണെങ്കിലും ഭംഗിയുള്ള ഒരു വീട് നിര്‍മിക്കാന്‍ ലക്ഷങ്ങള്‍ നീക്കിവെക്കേണ്ടി വരും. കുതിച്ചുയരുന്ന നിര്‍മാണ സാമഗ്രികളുടെ വില വര്‍ധനവ് വീട്…