ഡിജിറ്റല്‍ മാധ്യമങ്ങളുടെ പ്രചാരം സര്‍വമേഖലയിലും സൃഷ്ടിച്ചിരിക്കുന്ന മാറ്റം ചെറുതല്ല. പ്രത്യേകിച്ച് ബിസിനസ് രംഗത്ത് ഡിജിറ്റല്‍ മാധ്യമങ്ങളുടെ ഇടപെടല്‍ വലിയ വിപ്ലവമാണ് സൃഷ്ടിച്ചിരിക്കുന്നത്. കോവിഡിനുശേഷം ബിസിനസ് മേഖലയില്‍ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ മാറ്റങ്ങളില്‍ ഒന്നാണ് ഡിജിറ്റല്‍ മാര്‍ക്കറ്റിങ്. ഐടി അധിഷ്ഠിത സേവനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തി ബിസിനസ് മുന്നോട്ട് കൊണ്ടുപോകാനാണ് ഇന്ന് എല്ലാവരും ശ്രമിക്കുന്നത്. കുറഞ്ഞ നിരക്കില്‍ കൂടുതല്‍ പേരിലേക്ക് ബിസിനസ് എത്തിക്കാന്‍ കഴിയുന്ന ഒരു പ്ലാറ്റ്ഫോം എന്ന നിലയില്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിനെ സംരംഭകര്‍ ഉപയോഗിക്കുന്നത്. സംരംഭങ്ങളുടെ വളര്‍ച്ചക്ക് ഏറെ സഹായിക്കുന്ന ഐടി സേവനങ്ങളുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി ഇടുക്കി സ്വദേശി ജിനോ സേവ്യര്‍ ആരംഭിച്ചതാണ് കോര്‍മൈന്റ്സ് (coreminds) എന്ന സ്ഥാപനം, കേരളത്തിലെ വിശ്വസനീയമായ ഐടി കമ്പനികളില്‍ ഒന്ന്. ബി ടെക് ബിരുദധാരിയായ ജിനോ സേവ്യര്‍ പഠനശേഷം ജോലിയില്‍ പ്രവേശിച്ചെങ്കിലും സ്വന്തമായി ഒരു സംരംഭമായിരുന്നു മനസ് നിറയെ. അങ്ങനെ 2012…