നവംബറിലും ഇന്ത്യയ്ക്ക് ഏറ്റവും കൂടുതല്‍ എണ്ണ (ക്രൂഡ് ഓയില്‍) നല്‍കിയത് റഷ്യ. റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി തുടര്‍ച്ചയായ അഞ്ചാം മാസവും ഉയര്‍ന്നു. നവംബറില്‍ പ്രതിദിനം 9,08,000 ബാരല്‍ (ബിപിഡി) ആണ് ഇറക്കുമതി. ഒക്ടോബറിനെ അപേക്ഷിച്ച് ഇറക്കുമതി 4 ശതമാനം വര്‍ധിച്ചു. നവംബറിലെ ഇന്ത്യയുടെ മൊത്തം ഇറക്കുമതിയായ 4 ദശലക്ഷം ബിപിഡിയുടെ 23 ശതമാനവും റഷ്യന്‍ എണ്ണയാണ്. രണ്ടാം സ്ഥാനത്ത് ഇറാഖ്. അതേസമയം, നവംബറിലെ ഇന്ത്യയുടെ മൊത്തത്തിലുള്ള ഇറക്കുമതി ഒക്ടോബറില്‍നിന്ന് 11% കുറഞ്ഞു. റഷ്യയുടെ പിന്തുണയുള്ള ഇന്ത്യന്‍ റിഫൈനര്‍ നയാര എനര്‍ജി, അറ്റകുറ്റപ്പണിക്കായി 4,00,000 ബിപിഡി റിഫൈനറി അടച്ചുപൂട്ടിയതിനാലാണിത്. യുക്രെയ്ന്‍ അധിനിവേശത്തെ തുടര്‍ന്ന് പാശ്ചാത്യരാജ്യങ്ങള്‍ ബഹിഷ്‌കരണം നടത്തുന്നതിന്റെ പശ്ചാത്തലത്തില്‍ കുറഞ്ഞ വിലയ്ക്ക് നല്‍കാമെന്ന വ്യവസ്ഥയിലാണ് ഇന്ത്യ, റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നത്. ചൈനയ്ക്ക് ശേഷം റഷ്യയുടെ രണ്ടാമത്തെ വലിയ എണ്ണ ഉപയോക്താവാണ് ഇന്ത്യ. ബാരലിന് 60 ഡോളര്‍…
Tag: crude oil
ക്രൂഡ് ഓയില്‍ ഇറക്കുമതി: റഷ്യ ഒന്നാമത്
ഇതാദ്യമായി രാജ്യത്തേയ്ക്ക് അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ റഷ്യ ഒന്നാമതെത്തി. സൗദി അറേബ്യയെയും ഇറാഖിനെയും മറികടന്നാണ് ഇറക്കുമതി വിഹിതത്തിലെ വര്‍ധനവെന്ന് എനര്‍ജി കാര്‍ഗോ ട്രാക്കറായ വോര്‍ടെക്സ് പറയുന്നു. പ്രതിദിനം 9,46,000 ബാരല്‍ വീതമാണ് ഒക്ടോബറില്‍ റഷ്യയില്‍നിന്ന് ഇന്ത്യ അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്തത്. ഇതോടെ രാജ്യത്തെ മൊത്തം ആവശ്യത്തിന്റെ 22ശതമനമായി റഷ്യയുടെ വിഹിതം. ഇറാഖിന്റേത് 20.5ശതമാനവും സൗദിയുടേത് 16 ശതതമാനവുമായി കുറയുകയുംചെയ്തു. മൊത്തത്തിലുള്ള അസംസ്‌കൃത എണ്ണ ഇറക്കുമതിയില്‍ സെപ്റ്റംബറിനെ അപേക്ഷിച്ച് ഒക്ടോബറില്‍ അഞ്ചുശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്. റഷ്യയില്‍നിന്നുള്ള ഇറക്കുമതിയിലുണ്ടായ വര്‍ധന എട്ടുശതമാനമാണ്. ഇതോടെ ഇതാദ്യമായി യൂറോപ്യന്‍ യൂണിയനേക്കാള്‍ കൂടുതല്‍ റഷ്യന്‍ ക്രൂഡ് കടല്‍വഴി ഇറക്കുമതി ചെയ്യുന്ന രാജ്യമായി ഇന്ത്യ. പ്രതിദിനം പത്ത് ലക്ഷം ബാരല്‍ ഇറക്കുമതി ചെയ്യുന്ന ചൈനയാണ് മുന്നില്‍. യുക്രൈന്‍ അധിനിവേശത്തെതുടര്‍ന്ന് വന്‍വിലക്കിഴിവില്‍ ക്രൂഡ് വാഗ്ദാനം ചെയ്തതാണ് ഇന്ത്യ നേട്ടമാക്കിയത്. മൊത്തം ഇറക്കുമതിയുടെ ഒരുശതമാനത്തില്‍താഴെമാത്രമായിരുന്നു 2021ല്‍…
ക്രൂഡോയില്‍ ഇറക്കുമതി ഇന്ത്യയ്ക്ക് പ്രിയം റഷ്യ
കഴിഞ്ഞമാസം ഇന്ത്യയിലേക്കുള്ള ക്രൂഡോയില്‍ ഇറക്കുമതി കുത്തനെ കുറഞ്ഞിട്ടും റഷ്യയില്‍ നിന്നുള്ള ഇറക്കുമതി വര്‍ദ്ധിച്ചു. പ്രതിദിനം 3.91 മില്യണ്‍ ബാരല്‍ ക്രൂഡോയിലാണ് സെപ്തംബറില്‍ ഇന്ത്യ ഇറക്കുമതി ചെയ്തത്. 2021 സെപ്തംബറിനേക്കാള്‍ 5.6 ശതമാനം കുറവും കഴിഞ്ഞ 14 മാസത്തെ ഏറ്റവും താഴ്ചയുമാണിത്.ഗള്‍ഫില്‍ നിന്നുള്ള ഇറക്കുമതി 19 മാസത്തെ ഏറ്റവും താഴ്ചയിലാണ്. ആഗസ്റ്റിലേതിനേക്കാള്‍ 16.2 ശതമാനം താഴ്ന്ന് 2.2 മില്യണ്‍ ബാരലാണ് കഴിഞ്ഞമാസം ഗള്‍ഫില്‍ നിന്ന് പ്രതിദിനം വാങ്ങിയത്. റഷ്യയില്‍ നിന്നുള്ള ഇറക്കുമതി 4.6 ശതമാനം ഉയര്‍ന്ന് പ്രതിദിനം 8.96 ബാരലിലെത്തി.
എണ്ണ വില കൂടുന്നു, ലോകം വിലക്കയറ്റ ഭീതിയില്‍
പ്രതിദിനം 20 ലക്ഷം ബാരലിന്റെ(ആഗോള വിതരണത്തിന്റെ രണ്ടുശതമാനം) കുറവുവരുത്താനുള്ള തീരുമാനം പുറത്തുവന്നതോടെ എണ്ണ വിലയില്‍ ഒരു ശതമാനം വര്‍ധനവുണ്ടായി. വിതരണം കുറച്ച് ആഗോളതലത്തില്‍ ഡിമാന്റ് കൂട്ടുകയെന്ന ലക്ഷ്യമാണ് ഒപെക് രാജ്യങ്ങള്‍ക്കുള്ളത്. 2020നുശേഷം ഇതാദ്യമായാണ് ഉത്പാദനം കുറച്ച് ഡിമാന്‍ഡ് വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നത്. 2022 നവംബര്‍ മുതല്‍ 2023 ഡിസംബര്‍വരെ ഉത്പാദനം കുറയ്ക്കാനാണ് നിലവിലെ തീരുമാനം. യുക്രൈന്‍ അധിനിവേശത്തിനുശേഷം, ഉപരോധം ഏര്‍പ്പെടുത്തി റഷ്യയുടെ എണ്ണയില്‍നിന്നുള്ള വരുമാനം നിയന്ത്രിക്കാന്‍ പാശ്ചാത്യ സഖ്യകക്ഷികള്‍ ശ്രമിച്ചവരികയാണ്. അതിനെ മറികടക്കാനുള്ള നീക്കം റഷ്യയുടെ ഭാഗത്തുനിന്നും തുടരുന്നു. യുദ്ധം തുടങ്ങിയതിനുശേഷം ക്രൂഡ് ഓയില്‍ വില ബാരലിന് 123 ഡോളറിന് മുകളിലെത്തിയിരുന്നു. ആഗോളതലത്തില്‍ ആവശ്യം കുറഞ്ഞതിനെ തുടര്‍ന്ന് 82 ഡോളറിലേയ്ക്ക് വില കുറഞ്ഞെങ്കിലും പിന്നീട് 14ശതമാനത്തിലധികം വര്‍ധനവുണ്ടായി. ബാരലിന് 94 ഡോളര്‍ നിലവാരത്തിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്.