ട്വിറ്ററില്‍ അക്കൗണ്ടിലെ ബ്ലൂ ടിക്ക് ഉപയോക്താക്കള്‍ ഇനി മുതല്‍ പണം നല്‍കേണ്ടി വരുമെന്ന ഇലോണ്‍ മാസ്‌കിന്റെ പ്രഖ്യാപനത്തെ തുടര്‍ന്ന് യുപിഐ ഓട്ടോപേയ്ക്ക് നിര്‍ദ്ദേശം നല്‍കി എന്‍പിസിഐ. ബ്ലൂ ടിക്കുകള്‍ക്ക് ഇനി മുതല്‍ ഉപയോക്താക്കളില്‍ നിന്നും 8 ഡോളര്‍ അതായത് 662 രൂപ പ്രതിമാസം ഈടാക്കുമെന്നാണ് മസ്‌ക് പറഞ്ഞത്. ഇതിന് തൊട്ടുപിന്നാലെ യുപിഐ ഓട്ടോപേ സൗകര്യം ഒരുക്കി നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. യുപിഐയുടെ ഓട്ടോപേ സംവിധാനത്തിന് ഇതിനകം ഏഴ് ദശലക്ഷം വരിക്കാരുണ്ടെന്ന് കുറിച്ചുകൊണ്ട് മസ്‌കിന്റെ ട്വീറ്റിനോട് എന്‍പിസിഐ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവുമായ ദിലീപ് അസ്ബെ പ്രതികരിച്ചു. ബ്ലൂ ടിക്കുകള്‍ക്ക്’ ഉപയോക്താക്കളില്‍ നിന്ന് നിരക്ക് ഈടാക്കാനുള്ള ട്വിറ്ററിന്റെ തീരുമാനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാകവേയാണ് പ്രതിമാസ പേയ്മെന്റുകള്‍ക്കായി എന്‍പിസിഐ യുപിഐ ഓട്ടോപേ സൗകര്യം വാഗ്ദാനം ചെയ്തത്. ട്വിറ്റര്‍ അതിന്റെ അക്കൗണ്ട് ഉടമയുടെ ആധികാര്യത പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം നല്‍കുന്നതാണ്…