ഒരു സംരംഭം ആരംഭിക്കുക എന്നത് കേവലം വരുമാന മാര്‍ഗം മാത്രമാണോ? വിഭിന്നമായ അഭിപ്രായങ്ങള്‍ ഉണ്ടാകാം. എന്നാല്‍ സാമ്പത്തിക നേട്ടത്തിന് അപ്പുറത്തേക്ക് സ്വന്തം പാഷനെ ഫ്യൂച്ചറാക്കി മാറ്റുകയും അത് സമൂഹത്തിന് കൂടി പ്രയോജനപ്പെടുത്തുകയും ചെയ്ത ഒരാളുണ്ട്, പ്രജീഷ് പ്രകാശ്. ആത്മാര്‍ഥമായ പരിശ്രമത്തിലൂടെ സ്വപ്നം കണ്ടെതെല്ലാം കൈക്കുമ്പിളിലാക്കിയ സംരംഭകനാണ് ഇദ്ദേഹം. എഡിറ്റിങ് മേഖലയിലെ വര്‍ഷങ്ങളുടെ പരിചയസമ്പത്ത് മുറുകെ പിടിച്ച് ബിസിനസ് ലോകത്തേക്ക് എത്തിയ പ്രജീഷിന്റേത് ഒരു റോള്‍മോഡല്‍ ആശയമാണെന്ന് നിസംശയം പറയാം. മള്‍ട്ടിമീഡിയയില്‍ ഗ്രാജുവേഷന്‍ പഠനം പൂര്‍ത്തിയാക്കിയ പ്രജീഷ്, യെസ് ഇന്ത്യാവിഷന്‍ ചാനലില്‍ വീഡിയോ എഡിറ്ററായാണ് കരിയര്‍ ആരംഭിക്കുന്നത്. പൂര്‍ണമായും എഡിറ്റിങ് മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും സ്വന്തമായി വര്‍ക്ക് ചെയ്യാനുമായി പെപ്പിനോ സ്റ്റുഡിയോ എന്ന പേരില്‍ ഒരു സ്ഥാപനവും എഡിറ്റിങ് പഠിപ്പിക്കാനായി സ്‌കൂള്‍ ഓഫ് എഡിറ്റിങ് എന്ന ഇന്‍സ്റ്റിറ്റിയൂഷനും ആരംഭിച്ചു. മലയാള സിനിമയിലെ മികച്ച എഡിറ്ററും വെബ് ഡിസൈനറും കൂടിയായ…