ബിസിനസിൽ ചൈനയെ പിന്നിലാക്കാൻ ഇന്ത്യ: 16 മന്ത്രാലയങ്ങളെ ഉൾപ്പെടുത്തി ഡിജിറ്റൽ പ്ലാറ്റ്ഫോം

ചൈനയിൽനിന്ന് വ്യവസായങ്ങളെ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ പദ്ധതി തയ്യാറാക്കി കേന്ദ്ര സർക്കാർ. ഇതിനായി 16 മന്ത്രാലയങ്ങളെ സംയോജിപ്പിച്ച് ഡിജിറ്റൽ പ്ലാറ്റ്‌ഫോം തയ്യാറാക്കാനുള്ള ശ്രമം സർക്കാർ തുടങ്ങി. പദ്ധതികളുടെ രൂപകല്പന, അംഗീകാരം ലഭിക്കുന്നതിനുള്ള തടസ്സങ്ങൾ നീക്കൽ, എളുപ്പത്തിൽ ചെലവ് കണക്കാക്കൽ എന്നിവയ്ക്ക് ഒറ്റത്തവണ പരിഹാരം കാണാൻ നിക്ഷേപകർക്കും കമ്പനികൾക്കും സഹായകരമാകുകയാണ് പ്ലാറ്റ്‌ഫോമിന്റെ ഉദ്ദേശം. 100 ലക്ഷം കോടി രൂപ (1.2 ലക്ഷം കോടി ഡോളർ)യുടെ പിഎം ഗതി ശക്തി പദ്ധതിയുടെ ഭാഗമായാണ് നടപടി. രാജ്യത്തെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലെ കാലാതാമസവും അധിക ചെലവും ഒഴിവാക്കി മുന്നേറുകയാണ് ലക്ഷ്യം. പദ്ധതികളുടെ രൂപകല്പന, അംഗീകാരം ലഭിക്കുന്നതിനുള്ള തടസ്സങ്ങൾ നീക്കൽ, എളുപ്പത്തിൽ ചെലവ് കണക്കാക്കൽ എന്നിവയ്ക്ക് ഒറ്റത്തവണ പരിഹാരം കാണാൻ നിക്ഷേപകർക്കും കമ്പനികൾക്കും സഹായകരമാകുകയാണ് പ്ലാറ്റ്‌ഫോമിന്റെ ഉദ്ദേശം. ഒറ്റത്തവണ തീർപ്പാക്കലാണ് ലക്ഷ്യമിടുന്നത്. ആഗോള കമ്പനികളെ ഇന്ത്യയെ ഉത്പാദന കേന്ദ്രമായി തിരഞ്ഞെടുക്കാൻ പ്രേരിപ്പിക്കാൻ ഇതിലൂടെ…