റിസര്‍വ് ബാങ്കിന്റെ ഡിജിറ്റല്‍ കറന്‍സിയായ ‘ഇ-റുപ്പി’യുടെ ആദ്യ പരീക്ഷണ ഇടപാട് ഇന്ന്. ബാങ്കുകള്‍ അടക്കമുള്ള സാമ്പത്തിക സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ഹോള്‍സെയില്‍ ഇടപാടുകളില്‍ മാത്രമാണ് ഇന്നു പരീക്ഷണം. പൊതുജനങ്ങള്‍ക്കുള്ള റീട്ടെയ്ല്‍ ഇ-റുപ്പിയുടെ പരീക്ഷണ ഇടപാട് ഒരു മാസത്തിനകം നടക്കും. നിലവിലുള്ള കറന്‍സിയുടെ ഡിജിറ്റല്‍ രൂപമാണ് സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി (സിബിഡിസി). ഇതിലൂടെ കറന്‍സിയുടെ അച്ചടി, വിതരണം, സൂക്ഷിക്കല്‍ എന്നിവയിലുള്ള ചെലവു ലാഭിക്കാം. സര്‍ക്കാര്‍ കടപ്പത്ര ഇടപാടുകളിലായിരിക്കും ഇ-റുപ്പി ഇന്നു പരീക്ഷിക്കുക. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ അടക്കം 9 ബാങ്കുകള്‍ ഇതില്‍ പങ്കാളികളാണ്.
Tag: digital rupee
ഡിജിറ്റല്‍ രൂപ ഉടനെയെന്ന് ആര്‍ബിഐ
ഡിജിറ്റല്‍ രൂപ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് റിസര്‍വ് ബാങ്ക്. രാജ്യത്ത്, സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സിയുടെ സാധ്യത പഠിക്കാന്‍ 2020 ല്‍ ഒരു ഗ്രൂപ്പിനെ ആര്‍ബിഐ നിയമിച്ചിരുന്നു. ഇന്നലെ ആര്‍ബിഐ ഡിജിറ്റല്‍ രൂപയെ കുറിച്ചുള്ള ഒരു കണ്‍സെപ്റ്റ് നോട്ട് പുറത്തിറക്കി. പരീക്ഷണാടിസ്ഥാനത്തില്‍ പ്രത്യേക ആവശ്യങ്ങള്‍ക്ക് മാത്രം ഉപയോഗിക്കാന്‍ സാധിക്കുന്ന ഡിജിറ്റല്‍ രൂപ ആര്‍ബിഐ പുറത്തിറക്കും. 2022 ലെ യൂണിയന്‍ ബജറ്റില്‍ ഡിജിറ്റല്‍ രൂപ പുറത്തിറക്കും എന്ന് ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ അഭിപ്രായപ്പെട്ടിരുന്നു ഡിജിറ്റല്‍ രൂപയുടെ അന്തിമ പതിപ്പ് ഇനിയും തയ്യാറായിട്ടില്ല. പരീക്ഷണാടിസ്ഥാനത്തില്‍ പുറത്തിറക്കിയ ശേഷം മാത്രമായിരിക്കും അന്തിമ രൂപം നിശ്ചയിക്കുക. ഡിജിറ്റല്‍ രൂപയെ കുറിച്ച് പൗരന്മാരില്‍ അവബോധം സൃഷ്ടിക്കാനും ആര്‍ബിഐ ലക്ഷ്യമിടുന്നുണ്ട്.