നിങ്ങളുടെ കയ്യിലുള്ളത് ഉത്പന്നമോ സേവനമോ ആയിക്കൊള്ളട്ടെ, ഏറ്റവുമധികം ആളുകളിലേയ്ക്ക് അത് എത്തിക്കുക എന്നതാണ് ഒരു നല്ല ബിസിനസ്സിന്റെ ആദ്യ പടി. മിക്ക ചെറുകിട ബിസിനസ്സുകളും അടി തെറ്റുന്നതും ഇവിടെയാണ്. ഈ കണ്‍ഫ്യൂഷനെ അതിജീവിക്കാനുള്ള ചില മാര്‍ഗങ്ങളാണ് നാമിവിടെ ചര്‍ച്ച ചെയ്യുന്നത്. ചേര്‍ത്തലയ്ക്ക് അടുത്തുള്ള ശ്രീജിത്ത് എന്ന ചെറുപ്പക്കാരന്‍ ഒരു പ്രകൃതി സ്‌നേഹിയാണ്. അതുകൊണ്ടു തന്നെ പ്രകൃതിയില്‍ നിന്ന് ഉത്പന്നങ്ങള്‍ കണ്ടെത്തുക എന്നത് അയാളുടെ ഒരു ആഗ്രഹമായിരുന്നു. അങ്ങനെയാണ് അദ്ദേഹം ഒരു ഹാന്‍ഡ്മെയ്ഡ് സോപ്പ് വികസിപ്പിച്ചെടുക്കുന്നത്. ഏകദേശം 24 വ്യത്യസ്ത തരത്തിലുള്ള പച്ച മരുന്നുകള്‍ ചേര്‍ത്ത് ഒരു പ്രത്യേക തരത്തിലാണ് ശ്രീജിത്ത് ഈ സോപ്പുണ്ടാക്കുന്നത്. ചുറ്റുപാടുമുള്ള ചെറിയ കടകളില്‍ നേരിട്ട് കൊണ്ടു പോയി വെയ്ക്കുന്നുണ്ട്. അറിയാവുന്ന ആളുകളോട് പറയുന്നുമുണ്ട്. ഒരുപക്ഷേ ഇന്ന് മാര്‍ക്കറ്റില്‍ കിട്ടുന്ന ഏതൊരു സോപ്പിനെക്കാളും ഗുണ നിലവാരവുമുണ്ട്. പക്ഷേ ഈ ഉദ്യമം തുടങ്ങിയിട്ട് രണ്ട് വര്‍ഷമായെങ്കിലും…