യുഎസ് ഡോളറിന്റെ മുന്നേറ്റത്തില്‍ കറന്‍സികളുടെ മൂല്യമിടിവ് തടയാന്‍ ഏഷ്യയിലെ വിവിധ രാജ്യങ്ങള്‍ സെപ്റ്റംബറില്‍ ചെലവഴിച്ചത് 50 ബില്യണ്‍ ഡോളര്‍. ഡോളിന്റെ നിരന്തരമായ മുന്നേറ്റത്തില്‍നിന്ന് കറന്‍സികളെ പ്രതിരോധിക്കാനണ് ഇത്രയും തുക വിപണിയിലിറക്കിയത്. ചൈന ഒഴികെയുള്ള ഏഷ്യയിലെ വികസ്വര രാജ്യങ്ങള്‍ 30 ബില്യണ്‍ ഡോളര്‍ ചെലവഴിച്ചതായാണ് കണക്ക്. ജപ്പാനും കൂടി ചേരുമ്പോള്‍ ഈ തുക 50 ബില്യണാകും. 2020 മാര്‍ച്ചിനുശേഷമുള്ള ഉയര്‍ന്ന വില്പനയാണിത്. ആഗോള മൂലധന നീക്കം നിരീക്ഷിക്കുന്ന എക്സാന്റെ ഡാറ്റ- എന്ന സ്ഥാപനത്തിന്റേതാണ് വിലയിരുത്തല്‍. രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍, മറ്റ് സര്‍ക്കാര്‍ വൃത്തങ്ങള്‍ എന്നിവയില്‍നിന്നുള്ള വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഈ കണക്കെടുപ്പ്. 1980നുശേഷം ഇതാദ്യമായി യുഎസ് കേന്ദ്ര ബാങ്ക് പലിശ നിരക്ക് തുടര്‍ച്ചയായി കൂട്ടിയതാണ് ഡോളര്‍ സൂചിക എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലെത്താനിടയാക്കിയത്. ഏഷ്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളിലെ കറന്‍സികളുടെ മൂല്യത്തെ കാര്യമായി ഇത് ബാധിക്കുകയുംചെയ്തു.
Tag: dollar
രൂപ തകര്‍ന്നടിയുന്നു: ഡോളറിനെതിരെ രൂപയുടെ മൂല്യം 82.64 ആയി
റെക്കോഡ് തകര്‍ച്ച നേരിട്ട് രൂപ. യുഎസ് ഡോളറിനെതിരെ 82.64 രൂപ നിലവാരത്തിലേയ്ക്കാണ് മൂല്യമിടിഞ്ഞത്. ഇതോടെ ഒരു ഡോളര്‍ ലഭിക്കാന്‍ 82.64 രൂപ മുടക്കേണ്ട സ്ഥിതിയായി. പ്രതീക്ഷിച്ചതിലും ശക്തമായ തൊഴില്‍ ഡാറ്റ പുറത്തുവന്നതിന് പിന്നാലെ, യുഎസ് ഫെഡ് മുക്കാല്‍ ശതമാനംകൂടി നിരക്ക് വര്‍ധിപ്പിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് മൂല്യത്തെ താഴ്ത്തിയത്. ഒരാഴ്ചത്തെ ഉയര്‍ന്ന നിരക്കിലെത്തിയ ഡോളര്‍ സൂചിക സ്ഥിരത കൈവരിച്ചതോടെ, തകര്‍ച്ച നേരിടാന്‍ റിസര്‍വ് ബാങ്ക് നടത്തിയ ശ്രമങ്ങള്‍ക്ക് കാര്യമായ ഫലമുണ്ടായില്ല. ഈവര്‍ഷം ഇതുവരെ രൂപയുടെ മൂല്യത്തില്‍ 11ശതമാനമാണ് ഇടിവുണ്ടായത്. ഡോളര്‍ വില്‍പയിലൂടെ രൂപയെ പ്രതിരോധിക്കാന്‍ ആര്‍ബിഐ നടത്തിയ ശ്രമം കരുതല്‍ ശേഖരത്തെ രണ്ടുവര്‍ഷത്തെ താഴ്ന്ന നിലയിലെത്തിക്കുകയുംചെയ്തു.