വാള്‍സ്ട്രീറ്റിലെ കമ്പനിയില്‍ നിന്നും ജോലി ഉപേക്ഷിച്ച് പടിയിറങ്ങുമ്പോള്‍ തുടങ്ങാന്‍ പോകുന്ന ബിസിനസിനെ കുറിച്ച് വ്യക്തമായൊരു ധാരണയൊന്നും ആ ചെറുപ്പക്കാരന് ഉണ്ടായിരുന്നില്ല. ഇന്റര്‍നെറ്റ്, ലോകമാകെ കീഴടക്കിക്കൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. ഇന്റര്‍നെറ്റിന്റെ അപാരമായ സാധ്യതകളെക്കുറിച്ച് അയാള്‍ മനസ്സിലാക്കുകയും അതാണ് തന്റെ ബിസിനസ് ലോകമെന്ന് അയാള്‍ തീരുമാനമെടുക്കുകയും ചെയ്തിരുന്നു. ജെഫ് ബെസോസ് എന്ന ആ ദീര്‍ഘദര്‍ശി വാഷിങ്ടണിലേക്ക് തന്നെ പറിച്ചു നട്ടു. പോക്കറ്റില്‍ മാതാപിതാക്കളില്‍ നിന്നും കടം വാങ്ങിയ കുറച്ച് പണമുണ്ട്. വാടക വീടിനോട് ചേര്‍ന്ന ചെറിയൊരു ഗ്യാരേജില്‍ ഒരു മേശയും കസേരയും ഡെസ്‌ക്ടോപ്പും കമ്പ്യൂട്ടറും ഒരുക്കി മറ്റേതൊരു സ്റ്റാര്‍ട്ടപ്പിനേയും പോലെ അയാള്‍ തന്റെ ആദ്യ ഓഫീസ് സ്ഥാപിച്ചു. വാള്‍സ്ട്രീറ്റിലെ തികച്ചും സുരക്ഷിതമായ ജോലി വലിച്ചെറിഞ്ഞ് അരക്ഷിതത്വത്തിന്റെയും അനിശ്ചിതത്വത്തിന്റെയും ഭാവിയെ അയാള്‍ സ്വയം തെരഞ്ഞെടുത്തു. അയാളുടെ സ്വപ്നങ്ങള്‍ തീഷ്ണമായിരുന്നു. വെല്ലുവിളികള്‍ നിറഞ്ഞ മുന്നിലെ ദിനങ്ങളെ അയാള്‍ ഭയപ്പെട്ടില്ല. ജെഫ് ബെസോസ്…