അനന്തമായ തൊഴിലവസരങ്ങളുടെ കലവറയാണ് ഐടി രംഗം. ആ മേഖലയില്‍ മികച്ച ഒരു ബിസിനസ് മോഡല്‍ സ്വയം കണ്ടെത്തുകയും അനേകം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്ത ഒരു ഐടി പ്രൊഫഷണല്‍ ആണ് തൃശൂര്‍ സ്വദേശിയായ ലൂസിഫര്‍. ഓണ്‍ലൈന്‍ രംഗത്തെ പുത്തന്‍ വിപ്ലവമായ ഇ- നെറ്റ് ജനസേവന കേന്ദ്രമെന്ന ബ്രാന്‍ഡിന്റെ അമരക്കാരനാണ് അദ്ദേഹം. ഇ-നെറ്റ് ജനസേവനകേന്ദ്രം പ്രൈവറ്റ് ലിമിറ്റഡിന്റെ നേതൃത്വത്തില്‍ കേരളത്തിലുടനീളം ആയിരക്കണക്കിന് സംരംഭകരെ സൃഷ്ടിക്കാന്‍ ഇതിനോടകം മാനേജിങ് ഡയറക്ടറായ ലൂസിഫറിന് സാധിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍, സര്‍ക്കാരിതര ഓണ്‍ലൈന്‍ സേവനങ്ങളും മറ്റ് അവശ്യസേവനങ്ങളും മിതമായ നിരക്കില്‍ ഇടനിലക്കാരില്ലാതെ ഉപഭോക്താക്കളിലേക്ക് നേരിട്ട് എത്തിക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തില്‍ നടപ്പാക്കുന്ന പദ്ധതിയാണ് ഇ-നെറ്റ് ജനസേവനകേന്ദ്രം. സ്വന്തമായി ഒരു ഓഫീസും കമ്പ്യൂട്ടറും ഉണ്ടെങ്കില്‍ ആര്‍ക്കും കുറഞ്ഞ മുതല്‍ മുടക്കില്‍ ഇ-നെറ്റ് ജനസേവനകേന്ദ്രം ആരംഭിക്കുകയും വരുമാനം നേടുകയും ചെയ്യാം. അക്ഷയ…