ലോകം ഗാഡ്ജറ്റുകളിലേക്ക് ചുരുങ്ങിപ്പോയ കാലത്ത് മാര്‍ക്കറ്റിങില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് വഹിക്കാന്‍ കഴിയുന്ന പങ്ക് വളരെ വലുതാണ്. മണിക്കൂറുകള്‍ നീളുന്ന സോഷ്യല്‍ മീഡിയ ഉപയോഗം മറ്റു പാരമ്പര്യ മാധ്യമങ്ങളില്‍ നിന്നും ആളുകളെ ഒരു പരിധിവരെ അകറ്റി നിര്‍ത്തുന്നുണ്ട്. ഏറ്റവും പുതിയ മാര്‍ക്കറ്റിങ് തന്ത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയ അടിസ്ഥാനമാക്കിയുള്ളതാണ്. അതില്‍ തന്നെ വളരെ വ്യത്യസ്തമായ പരസ്യ പ്രചാരണ തന്ത്രമാണ് ഇന്‍ഫ്ളുവന്‍സര്‍ മാര്‍ക്കറ്റിങ്. 2022ല്‍ ഇന്‍ഫ്ളുവന്‍സര്‍ മാര്‍ക്കറ്റിംഗ് വ്യവസായം 16.5 ബില്യണ്‍ ഡോളര്‍ കവിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഗോള തലത്തില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍മാര്‍ ചുവടുറപ്പിച്ചിട്ട് പത്തുവര്‍ഷത്തോളമായി. കേരളത്തില്‍ ആരംഭിച്ചിട്ട് മൂന്നുവര്‍ഷമേ ആയിട്ടുള്ളൂ. പരമ്പരാഗത മാര്‍ക്കറ്റിംഗ് തന്ത്രങ്ങളായ ടെലിവിഷന്‍-പത്ര പരസ്യങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇന്‍ഫ്ളുവന്‍സര്‍ മാര്‍ക്കറ്റിങ് ചെലവ് കുറഞ്ഞതും ടാര്‍ഗറ്റഡുമാണ്. ടാര്‍ഗറ്റഡ് ഓഡിയന്‍സിലേക്ക് പ്ലാന്‍ ചെയ്ത കണ്ടെന്റിന് എത്ര വ്യൂ ലഭിച്ചുവെന്ന് വിലയിരുത്തല്‍ സാധിക്കുന്നതും ഇതിന്റെ മേന്മയാണ്. ഫേസ്ബുക്ക്, യൂട്യൂബ്, ഇന്‍സ്റ്റഗ്രാം…