വ്യവസായശാലകൾക്ക് കസ്റ്റമൈസ്ഡ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പ്രൊഡക്ടുകളുമായി  കോയിനേഴ്‌സ് എഞ്ചിനീയറിങ്

മെക്കാനിക്കല്‍ എഞ്ചിനീയറിങ് പഠനകാലത്ത് തൃശൂര്‍ സ്വദേശികളായ റോബിന്‍ തോമസ് പ്രദീപ് കെ വിജയനും ഒന്നിച്ചൊരു ബിസിനസ് സ്വപ്നം കണ്ടിരുന്നു. എന്നാല്‍ സ്വന്തം നാട്ടില്‍ അത് യാഥാര്‍ഥ്യമായത് മൂന്ന് വര്‍ഷത്തെ പ്രവാസ ജീവിതത്തിനു ശേഷം 2011ലാണെന്നു മാത്രം. പ്രവാസി ജീവിതത്തില്‍ നിന്ന് ആര്‍ജിച്ച അറിവും പരിചയസമ്പത്തും ഉപയോഗപ്പെടുത്തി ഈ സുഹൃത്തുക്കള്‍ കോയിനേഴ്‌സ് എഞ്ചിനീയറിങ് എന്ന സംരംഭം പടുത്തിയര്‍ത്തി. വ്യത്യസ്തമായ ഈ സംരംഭ ആശയം അതിന്റെ വ്യത്യസ്തത കൊണ്ടുതന്നെ വിജയപാതയില്‍ മുന്നോട്ടാണ്. തൃശൂര്‍ കൊടുങ്ങല്ലൂരുള്ള വെക്കോട് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലാണ് കോയിനേഴ്‌സ് എഞ്ചിനീയറിങ് പ്രവര്‍ത്തിക്കുന്നത്. രാജ്യത്തിനകത്തും പുറത്തുമുള്ള വ്യവസായ ശാലകള്‍ക്ക് ആവശ്യമായ കസ്റ്റമൈസ്ഡ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പ്രൊഡക്റ്റുകളുടെ നിര്‍മാണമാണ് പ്രധാനമായും ഇവര്‍ ചെയ്യുന്നത്. 5 ലക്ഷത്തോളം രൂപ ഇന്‍വെസ്റ്റ് ചെയ്ത്,ചെറിയ രീതിയിലുള്ള പ്രോജക്ടുകള്‍ ഏറ്റെടുത്തുകൊണ്ടായിരുന്നു കോയിനേഴ്‌സ് എഞ്ചിനിയറിങിന്റെ തുടക്കം. നിലവില്‍  Steel product manufacturing for industries, Bulk material handling system,…

വിദേശത്ത് വിദ്യാഭ്യാസവും ജോലിയും ലക്ഷ്യമിടുന്നവര്‍ക്ക് സഹായവുമായി ഇന്‍ഫിനിറ്റി പ്ലസ്

ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിനായി ലോകത്തിന്റെ ഏതറ്റംവരെയും പോകാന്‍ തയ്യാറുള്ളവരാണ് നമുക്ക് ചുറ്റുമുള്ള ഭൂരിഭാഗം ആളുകളും. പ്ലസ്ടു പഠനശേഷം വിദേശത്ത് ഉപരിപഠനവും മികച്ച ജോലിയും സ്വപ്നം കാണുന്നവരാണ് പുതുതലമുറക്കാര്‍. വിദേശവിദ്യാഭ്യാസത്തിന്റെ സാധ്യത വര്‍ധിച്ചുവരുന്ന ഈ കാലഘട്ടത്തില്‍ നിരവധി സ്ഥാപനങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. കാനഡ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ തുടങ്ങിയ വികസിത രാജ്യങ്ങള്‍ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നതിനായി ഇമിഗ്രേഷന്‍ നിയമങ്ങള്‍ ഉദാരമാക്കിയതോടെ മലയാളികള്‍ കൂടുതലായി വിദേശത്ത് തങ്ങളുടെ വിദ്യാഭ്യാസവും കരിയറും സ്വപ്നം കണ്ടുതുടങ്ങിയിട്ടുണ്ട്. വിദേശത്ത് പഠനം, ജോലി, ജോലി കിട്ടിയാല്‍ അവിടെ സ്ഥിരതാമസം ഇതാണ് മിക്കവരുടെയും ആഗ്രഹം. ഈ സാഹചര്യത്തില്‍ വിദേശവിദ്യാഭ്യാസം നേടുന്നതിനായി വിദ്യാര്‍ഥികളെ സഹായിക്കുന്ന ഒട്ടേറെ സ്ഥാപനങ്ങള്‍ കേരളത്തിലും പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും സേവനമികവുകൊണ്ട് ശ്രദ്ധേയമായ ഈ രംഗത്തെ മുന്‍നിര സ്ഥാപനമാണ് ഇന്‍ഫിനിറ്റി പ്ലസ് സ്റ്റഡി എബ്രോഡ് ആന്റ് ഇമിഗ്രേഷന്‍. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ഇന്‍ഫിനിറ്റി പ്ലസിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍ ഈസ്റ്റ് ലണ്ടനിലെ…