ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ ഒക്ടോബര്‍ വിപ്‌ളവം

ഇന്ത്യന്‍ ഇലക്ട്രിക് ടൂവീലര്‍ വിപണി ഒക്ടോബറില്‍ കാഴ്ചവച്ചത് 2021 ഒക്ടോബറിനേക്കാള്‍ 286 ശതമാനം വില്പനവളര്‍ച്ച. ഈ രംഗത്ത് പുത്തന്‍ കമ്പനികളുടെ ഉദയം, മികച്ചനിലവാരമുള്ള മോഡലുകള്‍, ഇലക്ട്രിക് വണ്ടികള്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച് ഉപഭോക്താക്കളിലെ മികച്ച അവബോധം, പരമ്പരാഗത മോഡലുകളെ അപേക്ഷിച്ച് കാര്യമായ വിലവ്യത്യാസമില്ലായ്മ, കുറഞ്ഞ മെയിന്റനന്‍സ് ചെലവ് തുടങ്ങിയ കാരണങ്ങളും ഉത്സവകാലവും വിപണിയുടെ കുതിപ്പിന് സഹായകമായെന്ന് കരുതുന്നു.  

ഇലക്ട്രിക് സ്‌കൂട്ടര്‍ രംഗത്തേക്ക് എസ്യുവി നിര്‍മാതാക്കളും

പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ ഇന്ത്യയില്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തില്‍ എസ്‌യുവി നിര്‍മ്മാതാക്കളായ മഹീന്ദ്ര. മഹീന്ദ്ര പ്യൂഷോ കിസ്ബി ഇലക്ട്രിക് സ്‌കൂട്ടറുമായി സഹകരിച്ച് ഇലക്ട്രിക് ടൂ വീലര്‍ സെഗ്മെന്റിലേക്ക് പ്രവേശിക്കാന്‍ പോകുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇത് മാത്രമല്ല, പ്യൂഷോ കിസ്ബി ഇതിനകം തന്നെ അന്താരാഷ്ട്ര വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തിയിട്ടുണ്ടെന്നും ഇപ്പോള്‍ കമ്പനി ഇത് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കുറച്ച് കാലം മുമ്പ് ഈ സ്‌കൂട്ടര്‍ ഇന്ത്യയില്‍ പരീക്ഷണ സമയത്ത് കണ്ടെത്തിയിരുന്നു. മഹീന്ദ്രയില്‍ നിന്നുള്ള ഈ പുതിയ പ്യൂഷോ കിസ്ബി ഇലക്ട്രിക് സ്‌കൂട്ടറിന് 1.6 kWh 48V ലിഥിയം-അയണ്‍ ബാറ്ററി പായ്ക്ക് ലഭിക്കും . കൂടാതെ അതിലെ ബാറ്ററി നീക്കം ചെയ്യാനും കഴിയും. നിലവിലെ മോഡലില്‍ ഇതിന്റെ റേഞ്ച് കുറവാണ്. ഡാറ്റ അനുസരിച്ച്, ഈ സ്‌കൂട്ടര്‍ ഫുള്‍ ചാര്‍ജില്‍ 42 കിലോമീറ്റര്‍ റേഞ്ച് നല്‍കുന്നു, അതേസമയം…

ആദ്യ ഹീറോ വിഡ പുറത്തിറക്കി

കാത്തിരിപ്പിനൊടുവില്‍ ഹീറോ മോട്ടോകോര്‍പ്പിന്റെ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കി. ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പിന്റെ പുതിയ സബ് ബ്രാന്‍ഡായ വിഡയ്ക്ക് കീഴിലാണ് സ്‌കൂട്ടര്‍ പുറത്തിറക്കിയത്. ഹീറോ വിഡ വി1 എന്നാണ് സ്‌കൂട്ടറിന്റെ പേര്. പുതിയ വിഡ വി1 ഇലക്ട്രിക് സ്‌കൂട്ടര്‍ വി1 പ്ലസ്, വി1 പ്രോ എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ ലഭ്യമാണ്. ഇവയ്ക്ക് യഥാക്രമം 1.45 ലക്ഷം രൂപയും 1.59 ലക്ഷം രൂപയുമാണ് വില. പുതിയ ഹീറോ വിഡ വി1 ഇ-സ്‌കൂട്ടര്‍ കമ്പനി ഘട്ടം ഘട്ടമായി പുറത്തിറക്കും. ആദ്യം ബാംഗ്ലൂര്‍, ദില്ലി, ജയ്പൂര്‍ എന്നിവിടങ്ങളില്‍ വില്‍പ്പനയ്ക്കെത്തും. താല്‍പ്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് ഒക്ടോബര്‍ 10 മുതല്‍ 2,499 രൂപ ടോക്കണ്‍ തുക നല്‍കി സ്‌കൂട്ടര്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം.