ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ സൈന്യം. കാര്‍ബണ്‍ എമിഷന്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് തിരഞ്ഞെടുക്കപ്പെട്ട യൂണിറ്റുകളിലെ വാഹനങ്ങള്‍ ഇലക്ട്രിക് ആക്കാന്‍ സൈന്യം പദ്ധതിയിടുന്നത്. 25 ശതമാനം ലൈറ്റ് വെഹിക്കിളുകളും 38 ശതമാനം ബസുകളും 48 ശതമാനം മോട്ടോര്‍സൈക്കിളുകളുമാണ് ഇലക്ട്രിക് ആക്കി മാറ്റുന്നത്. ഘട്ടം ഘട്ടമായിട്ടായിരിക്കും ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നത്. ഇതിനായി ഫാസ്റ്റ് ചാര്‍ജറുകളും സ്ലോ ചാര്‍ജറുകളും അടങ്ങിയ ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുമെന്ന് ആര്‍മി വൃത്തങ്ങള്‍ അറിയിച്ചു. സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്ന കാര്യവും ആലോചനയിലുണ്ട്. ആദ്യ ഘട്ടമെന്ന നിലയില്‍ 60 ബസുകള്‍ക്കും 24 ഫാസ്റ്റ് ചാര്‍ജറുകള്‍ക്കുമുള്ള ടെന്‍ഡറുകള്‍ ഉടന്‍ വിളിക്കുമെന്നും ആര്‍മി പറഞ്ഞു. ഫോസില്‍ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് പരമാവധി കുറയ്ക്കാനായി, കഴിയുന്നത്ര ഇടങ്ങളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കാനുള്ള റോഡ് മാപ്പ് തയ്യാറാക്കുകയാണ് സൈന്യം. പൊതുജനങ്ങള്‍ക്കുളള ട്രാന്‍സ്പോര്‍ട്ടിന്റെ ഭാഗമായി സൈന്യം ഇവികള്‍ ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. ഡല്‍ഹി കന്റോണ്‍മെന്റ് പോലുള്ള…
Tag: electric vehicle
ഇലക്ട്രിക് വാഹനങ്ങള്‍ കൂളാക്കാന്‍ നാസയും
നാസയുടെ സ്‌പേസ് കൂളിംഗ് ടെക്‌നോളജി ഉപയോഗിച്ച് ഇലക്ട്രിക്ക് വാഹനങ്ങള്‍ അഞ്ചു മിനിറ്റിനുള്ളില്‍ ചാര്‍ജ് ചെയ്യാം. ബഹിരാകാശത്ത് ഉപയോഗിക്കുന്നതിനായി നാഷണല്‍ എയ്‌റോനോട്ടിക്‌സ് ആന്‍ഡ് സ്‌പേസ് അഡ്മിനിസ്‌ട്രേഷന്‍ വികസിപ്പിച്ച ടെക്‌നോളജിക്ക് നിലവിലുള്ളതിലും വേഗതയില്‍ ഇലക്ട്രിക് വണ്ടികള്‍ ചാര്‍ജ് ചെയ്യുവാന്‍ കഴിയുമെന്നാണ് അവകാശപ്പെടുന്നത്. വെറും അഞ്ച് മിനിറ്റിനുള്ളില്‍ ഇലക്ട്രിക് കാറുകള്‍ ചാര്‍ജ് ചെയ്യാന്‍ ഈ സംവിധാനത്തിന് കഴിയുമെന്ന് നാസ പറഞ്ഞു. ബഹിരാകാശത്തെ ചില വൈദ്യുത സംവിധാനങ്ങളില്‍ ശരിയായ താപനില നിലനിര്‍ത്താന്‍ സഹായിക്കുന്നതിന് വികസിപ്പിച്ച സങ്കീര്‍ണ്ണമായ കൂളിംഗ് ടെക്‌നിക്, നിലവില്‍ വിപണിയിലുള്ള മറ്റ് ഇലക്ട്രിക് വാഹന ചാര്‍ജറുകളേക്കാള്‍ അഞ്ചിരട്ടി കറന്റ് നല്‍കുമെന്ന് നാസ ഒരു ബ്ലോഗ് പോസ്റ്റില്‍ പറഞ്ഞു. ‘Subcooled flow boiling’ എന്ന നാസയുടെ ഹീറ്റ് ട്രാന്‍സ്ഫര്‍ സിസ്റ്റത്തിന് ഉയര്‍ന്ന ചാര്‍ജ് വഹിക്കുന്ന കേബിളുകളെ തണുപ്പിക്കാന്‍ കഴിയുമെന്ന് ബ്ലോഗ് പോസ്റ്റിലൂടെ നാസ അറിയിച്ചു. കഴിഞ്ഞ വര്‍ഷം നാസയിലെ ശാസ്ത്രജ്ഞന്മാര്‍ നടത്തിയ Flow…
സിഎന്‍ജി വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ മാരുതി
സിഎന്‍ജി വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ടെക് ലോജിസ്റ്റിക്‌സ് സ്റ്റാര്‍ട്ടപ്പായ COGOS, മാരുതി സുസുകിയുമായി പങ്കാളിത്തം പ്രഖ്യാപിച്ചു. ‘Driver-Cum-Owner model’ പ്രോത്സാഹിപ്പിക്കുന്നതിനായാണ് COGOS മാരുതി സുസുക്കിയുമായി കൈകോര്‍ക്കുന്നത്. ലോജിസ്റ്റിക്‌സ് പാര്‍ട്ണര്‍മാരായ ഡ്രൈവര്‍മാര്‍ക്ക് സിഎന്‍ജി വണ്ടികളിലേക്കുളള മാറ്റം എളുപ്പമാക്കുകയെന്നതാണ് കൂട്ടുകെട്ടിന്റെ ലക്ഷ്യം. CNG വാഹനങ്ങള്‍ ഉപയോഗിച്ചുള്ള സുസ്ഥിരമായ ലോജിസ്റ്റിക്‌സ് എന്നത് ലോജിസ്റ്റിക്‌സ് സെക്ടറിലെ തന്നെ ആദ്യത്തെ പദ്ധതിയായിരിക്കുമെന്ന് COGOS, CEO പ്രസാദ് ശ്രീറാം പറഞ്ഞു.