1947ല്‍ കൊല്ലം പട്ടണത്തില്‍ ഫിലിപ്സ് റേഡിയോയുടെ വില്പനയ്ക്കായി തൂത്തുക്കുടിയില്‍ നിന്നുള്ള സഹോദരങ്ങളായ ഡി അരുണാചലവും ഡി തിലകരാജനും ഒരു കട ആരംഭിക്കുന്നു. ക്വയിലോണ്‍ റേഡിയോ സര്‍വീസ് എന്നു പേര് നല്കിയ ആ കട വളര്‍ന്ന് ദക്ഷിണേന്ത്യയിലെ തന്നെ മികച്ച റീട്ടെയില്‍ ബ്രാന്‍ഡുകളില്‍ ഒന്നായ ക്യൂആര്‍എസ് ആയിമാറിയത് പില്കാല ചരിത്രം. സ്വതന്ത്ര ഇന്ത്യയോളം പാരമ്പര്യമുള്ള ക്യൂആര്‍എസിന്റെ ജൈത്രയാത്ര ഇന്ത്യയിലെ റീട്ടെയില്‍ ബ്രാന്‍ഡുകളുടെ വിജയത്തിന്റെ രേഖപ്പെടുത്തല്‍ കൂടിയാണ്. റേഡിയോ വളരെ അപൂര്‍വമായിരുന്ന കാലത്ത് അതിനായി ഷോറൂം ആരംഭിച്ച ദീര്‍ഘദര്‍ശികളായ സഹോദരങ്ങളുടെ പിന്‍തലമുറയാണ് ഇന്ന് ക്യൂആര്‍എസിനെ നയിക്കുന്നത്. മൂന്നാതലമുറക്കാരനും ഡയറക്ടറുമായ അഭിമന്യു ഗണേഷ് ക്യൂആര്‍എസ് എന്ന ബ്രാന്‍ഡിന് പുതിയമുഖം നല്കുന്നതില് മുഖ്യപങ്ക് വഹിച്ചയാളാണ്. റീട്ടെയില്‍ ശ്യംഖലയുടെ നേതൃത്വത്തിലിരിക്കുമ്പോഴും ഇകൊമേഴ്സിനെ വളരെ പോസിറ്റീവായാണ് അദ്ദേഹം കാണുന്നത്. ഓണ്‍ലൈന്‍ വ്യാപാരം റീട്ടെയില്‍ ഷോപ്പുകള്‍ക്ക് തിരിച്ചടിയാകുമെന്ന വാദത്തിന് പ്രസക്തിയില്ലെന്നു അഭിമന്യു ഗണേഷ് വ്യക്തമാക്കുന്നു. ഇകൊമേഴ്സും പ്രൊഡക്ട്…