ട്വിറ്ററിന്റെ ഇന്‍ഫ്രാ സ്ട്രക്ചര്‍ ഹെഡായി കൊല്ലം സ്വദേശി

ട്വിറ്ററിന്റെ ഇന്‍ഫ്രാ സ്ട്രക്ചര്‍ ടീം ഹെഡായി സി.ഇ.ഒ ഇലോണ്‍ മസ്‌ക് നിയമിച്ചത് മലയാളി യുവ എന്‍ജിനിയറെ. കൊല്ലം തങ്കശേരി സ്വദേശിയും ടെസ്ല കമ്പിനിയില്‍ പ്രിന്‍സിപ്പല്‍ എന്‍ജിനിയറുമായ ഷീന്‍ ഓസ്റ്റിന്‍ എന്ന നാല്‍പ്പത്തിരണ്ടുകാരനാണ് പുതുതായി തലപ്പത്ത് എത്തിയിരിക്കുന്നത്. കമ്പനിയുടെ ഡേറ്റാ സെന്ററുകളടക്കമുള്ള എല്ലാ പ്രധാന സാങ്കേതിക അടിസ്ഥാന സൗകര്യങ്ങളുടെയും ചുമതല ഇന്‍ഫ്രാ സ്ട്രക്ചര്‍ ടീമിനാണ്. 2003ല്‍ ഐ.ടി.സി ഇന്‍ഫോടെക്കില്‍ കരിയര്‍ ആരംഭിച്ച ഷീന്‍ ആക്‌സഞ്ചര്‍ അടക്കമുള്ള കമ്പനികളില്‍ ജോലി ചെയ്ത ശേഷം 2013ലാണ് ടെസ്ലയില്‍ സീനിയര്‍ സ്റ്റാഫ് സൈറ്റ് റിലയബിളി?റ്റി എന്‍ജിനിയറായി എത്തുന്നത്. ടെസ്ലയുടെ ഡേറ്റാ സെന്റര്‍ ഡിസൈന്‍, ഓട്ടോ പൈലറ്റ് കമ്പ്യൂട്ടര്‍ വിഷനുവേണ്ടിയുള്ള മെഷീന്‍ ലേണിംഗ് പ്ലാറ്റ്‌ഫോം അടക്കമുള്ളവയുടെ മേല്‍നോട്ടം അദ്ദേഹത്തിനായിരുന്നു. കണക്ടഡ് കാര്‍ സര്‍വീസ് ടീമിന്റെയും ഭാഗമായിരുന്നു. 2018ല്‍ ടെസ്ല വിട്ട് ബൈറ്റന്‍ എന്ന സ്റ്റാര്‍ട്ട് അപ്പിലേക്ക് നീങ്ങിയ ഷീന്‍ പിന്നീട് വിമാന കമ്പനിയായ എയര്‍ബസിന്റെ…

ഇലോണ്‍ മസ്‌ക് ഇനി ലോകത്തിലെ ഏറ്റവും സമ്പന്നനല്ല; പിന്തള്ളിയത് ബെര്‍ണാഡ് അര്‍നോള്‍ട്ട്

ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്‍ എന്ന സ്ഥാനം ട്വിറ്റര്‍ ഉടമയായ ഇലോണ്‍ മാസ്‌കിന് നഷ്ടമായി. ലൂയി വിറ്റണ്‍ മേധാവി ബെര്‍ണാഡ് അര്‍നോള്‍ട്ടാണ് ടെസ്ല സിഇഒയെ മറികടന്നത്. ഫോര്‍ബ്സിന്റെയും ബ്ലൂംബെര്‍ഗിന്റെയും പട്ടിക പ്രകാരം, ഇലോണ്‍ മസ്‌ക് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2021 സെപ്റ്റംബര്‍ മുതല്‍ ലോക സമ്പന്നന്‍ എന്ന പദവി മസ്‌കിനു സ്വന്തമായിരുന്നു. ബ്ലൂംബെര്‍ഗ് ശതകോടീശ്വരന്‍മാരുടെ പട്ടിക പ്രകാരം, ഇലോണ്‍ മസ്‌കിന്റെ മൊത്തം ആസ്തി 164 ബില്യണ്‍ ഡോളറാണ് അതായത് 13.55 ലക്ഷം കോടി രൂപ, പട്ടിക പ്രകാരം അര്‍നോള്‍ട്ടിന്റെ ആസ്തി 171 ബില്യണ്‍ ഡോളറായി. അതായത് 14.12 ലക്ഷം കോടി രൂപ. ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ വ്യവസായി ഗൗതം അദാനി 125 ബില്യണ്‍ ഡോളര്‍ അഥവാ 10.32 ലക്ഷം കോടി രൂപയുമായി മൂന്നാം സ്ഥാനത്താണ്. ചൊവ്വാഴ്ച ടെസ്ലയുടെ ഓഹരികള്‍ ഇടിഞ്ഞതാണ് മസ്‌കിന്റെ രണ്ടാം സ്ഥാനത്തേക്ക് എത്താനുള്ള കാരണം.…

ട്വിറ്റര്‍ ഇന്ത്യയില്‍ കൂട്ടപിരിച്ചുവിടല്‍

ആഗോളതലത്തില്‍ ജീവനക്കാരെ പിരിച്ചുവിടുന്നതിന്റെ ഭാഗമായി ഇന്ത്യയിലും ജീവനക്കാരെ പിരിച്ചുവിടല്‍ ആരംഭിച്ചുവെന്ന് റിപ്പോര്‍ട്ട്. പലര്‍ക്കും ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നത് സംബന്ധിച്ച് മെയില്‍ സന്ദേശം ലഭിച്ചുവെന്നാണ് വിവരം. ട്വിറ്ററിന് 200ലധികം ജീവനക്കാരാണ് ഇന്ത്യയിലുള്ളത്. മാര്‍ക്കറ്റിംഗ്, കമ്മ്യൂണിക്കേഷന്‍ വിഭാഗങ്ങളിലെ ജീവനക്കാരെ മുഴുവനായും മാറ്റിയെന്നാണ് അറിയുന്നത്. മറ്റ് വിഭാഗങ്ങളിലെ ജീവനക്കാരെയും പിരിച്ചുവിടല്‍ ബാധിച്ചിട്ടുണ്ട്. ആകെ എത്ര ജീവനക്കാരെ പിരിച്ചുവിട്ടുവെന്ന വിവരം ലഭ്യമല്ല. ട്വിറ്റര്‍ ഇന്ത്യ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.

ട്വിറ്ററിലെ നീല ടിക്: ഇന്ത്യയിലെ നിരക്കില്‍ അവ്യക്തത

നിലവിലുള്ള എല്ലാ വെരിഫൈഡ് അക്കൗണ്ടുകളും ‘നീല ടിക്’ നിലനിര്‍ത്താന്‍ പരമാവധി തുകയായ 8 ഡോളര്‍ (ഏകദേശം 660 രൂപ) പ്രതിമാസം നല്‍കിയാല്‍ ട്വിറ്ററിന് പ്രതിമാസം അധികവരുമാനമായി ലഭിക്കുക ഏകദേശം 28.05 കോടി രൂപ. എന്നാല്‍ ഓരോ രാജ്യത്തിന്റെയും വാങ്ങല്‍ശേഷി തുല്യതയുടെ (പര്‍ച്ചേസിങ് പവര്‍ പാരിറ്റി- പിപിപി) അടിസ്ഥാനത്തിലായിരിക്കും ചാര്‍ജ് എന്നതിനാല്‍ ഇത്രയും പണം ട്വിറ്ററിന് ലഭിക്കണമെന്നില്ല. ഇന്നലെ വൈകുന്നേരം വരെയുള്ള കണക്കനുസരിച്ച് ട്വിറ്ററിലുള്ള വെരിഫൈഡ് പ്രൊഫൈലുകളുടെ എണ്ണം 4.23 ലക്ഷമാണ്. വിവിധ മേഖലകളില്‍ ശ്രദ്ധേയമായ പ്രൊഫൈലുകളുടെ ആധികാരികത സാക്ഷ്യപ്പെടുത്താന്‍ നിലവില്‍ ട്വിറ്റര്‍ സൗജന്യമായാണ് നീല ടിക് മാര്‍ക് നല്‍കുന്നത്. എന്നാല്‍ ഈ ‘നീല ടിക്’ അടക്കമുള്ള പ്രീമിയം സേവനങ്ങള്‍ക്ക് പ്രതിമാസം പരമാവധി 8 ഡോളര്‍ വരെ ഈടാക്കാനാണ് കമ്പനി ഏറ്റെടുത്ത ഇലോണ്‍ മസ്‌കിന്റെ തീരുമാനം. നീല ടിക് അടക്കം ട്വിറ്ററിന്റെ പ്രീമിയം സേവനങ്ങള്‍ അടങ്ങുന്ന ‘ട്വിറ്റര്‍ ബ്ലൂ’…

മസ്‌കിന്റെ ട്വിറ്റര്‍ ടീമില്‍ ശ്രീറാം കൃഷ്ണനും

ട്വിറ്റര്‍ ഏറ്റെടുത്തതിനു പിന്നാലെ ഇലോണ്‍ മസ്‌കിനെ സഹായിക്കാനുള്ള കോര്‍-ടീമില്‍ ചെന്നൈയില്‍ നിന്നുള്ള ശ്രീറാം കൃഷ്ണനും. ട്വിറ്ററിന്റെ മുന്‍ പ്രോഡക്റ്റ് മേധാവി കൂടിയായ ശ്രീറാം നിലവില്‍ എ16സെഡ് എന്ന പ്രമുഖ യുഎസ് വെഞ്ച്വര്‍ ക്യാപിറ്റല്‍ കമ്പനിയുടെ ജനറല്‍ പാര്‍ട്ണറാണ്. തന്റെ പഴയകാല സുഹൃത്തു കൂടിയായ ശ്രീറാം അടക്കം 5 പേരെയാണ് സഹായത്തിനായി മസ്‌ക് ഒപ്പം കൂട്ടിയിരിക്കുന്നത്. താല്‍ക്കാലികമായിട്ടാണ് സേവനമെന്ന് ശ്രീറാം തന്നെ ഇന്നലെ ട്വിറ്ററിലൂടെ അറിയിച്ചെങ്കിലും കമ്പനിയുടെ തലപ്പത്തെ പ്രധാന പദവികളിലൊന്നില്‍ അദ്ദേഹം എത്തുമെന്നും അഭ്യൂഹമുണ്ട്. എന്നാല്‍ എ16സെഡിലെ നിലവിലെ ജോലി വിടാന്‍ ആലോചനയില്ലെന്നാണ് ശ്രീറാമുമായി അടുപ്പമുള്ളവര്‍ പറയുന്നത്. ഭാര്യ ആര്‍തി ഫെയ്‌സ്ബുക്കിന്റെ മുന്‍ പ്രോഡക്ട് ഡയറക്ടറും ക്ലബ്ഹൗസിന്റെ ഇന്ത്യ മേധാവിയുമായിരുന്നു.

ട്വിറ്റര്‍ ഏറ്റെടുത്ത് ഇലോണ്‍ മസ്‌ക് : മുതിര്‍ന്ന ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു

ടെസ്ല ഉടമസ്ഥന്‍ ഇലോണ്‍ മസ്‌ക് ട്വിറ്ററിനെ ഏറ്റെടുത്തു. ഏറ്റെടുത്ത ഉടന്‍തന്നെ മൂന്ന് ഉന്നത ഉദ്യോഗസ്ഥരെ മസ്‌ക് പുറത്താക്കി. ട്വിറ്റര്‍ സിഇഒ പരാഗ് അഗര്‍വാളിനെക്കൂടാതെ കമ്പനിയുടെ സിഎഫ്ഒ, ലീഗല്‍ പോളിസി, ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റ് മേധാവി എന്നിവരെയും പിരിച്ചുവിട്ടതായി യുഎസ് മാധ്യമങ്ങളായ വാഷിങ്ടണ്‍ പോസ്റ്റും സിഎന്‍ബിസിയും റിപ്പോര്‍ട്ട് ചെയ്തു. 44 ബില്യണ്‍ ഡോളറിനാണ് മസ്‌ക് കമ്പനി ഏറ്റെടുത്തിരിക്കുന്നത്. ഓഹരി ഒന്നിന് 52.78 ഡോളര്‍ നിരക്കിലാണ് ഇടപാട്. വാള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ട്വിറ്റര്‍ ഡീലിനായി 13 ബില്യണ്‍ ഡോളറാണ് മസ്‌കിന് ബാങ്കുകള്‍ വായ്പ നല്‍കുന്നത്. ട്വിറ്ററിനെ മസ്‌ക് എങ്ങനെയാവും പൊളിച്ചുവാര്‍ക്കുകയെന്ന് ലോകം ഉറ്റുനോക്കുകയാണ്. സാമ്പത്തിക ബാധ്യത കുറച്ചുകൊണ്ട് വരുമാനം ഉയര്‍ത്താനാവും മസ്‌ക് ശ്രമിക്കുക. ഇടപാട് പൂര്‍ത്തിയാവുന്ന മുറയ്ക്ക് ട്വിറ്ററിലെ ജീവനക്കാരില്‍ 75 ശതമാനം പേരെയും പിരിച്ചുവിട്ടേക്കുമെന്ന സൂചനയും പുറത്തുവന്നിട്ടുണ്ട്. ട്വിറ്റര്‍ ബോര്‍ഡ് അംഗങ്ങള്‍ക്ക് ശമ്പളം നല്‍കുന്നത് നിര്‍ത്തിയാല്‍ മൂന്ന്…

സാറ്റലൈറ്റ് അധിഷ്ഠിത ഇന്റര്‍നെറ്റ് സേവനം; അംബാനിയോട് മസ്‌ക് ഏറ്റുമുട്ടുമ്പോള്‍

അങ്ങനെ അത് സംഭവിച്ചിരിക്കുന്നു. ലോകത്തിലെ ഏറ്റവും സമ്പന്നന്‍ ഇന്ത്യയിലെ ഇന്റര്‍നെറ്റ് രംഗത്തെ മാറ്റിമറിക്കുന്നതിനായുള്ള ഔപചാരിക പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. സാറ്റലൈറ്റ് അധിഷ്ഠിത മൊബൈല്‍ കമ്യൂണിക്കേഷന്‍ ലൈസന്‍സിനായി ടെലികോം വകുപ്പില്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ് സ്പേസ് എക്സിന്റെയും ടെസ് ലയുടെയുമെല്ലാം സാരഥി ഇലോണ്‍ മസ്‌ക്ക്. സ്പേസ് അധിഷ്ഠിത ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ സ്റ്റാര്‍ലിങ്ക് എന്ന സംരംഭത്തിലൂടെ നല്‍കുകയാണ് മസ്‌ക്കിന്റെ ഉദ്ദേശ്യം. ഇത്തരം സേവനങ്ങള്‍ നല്‍കുന്നതിന് പരീക്ഷണാടിസ്ഥാനത്തില്‍ നേരത്തെ സ്പേസ് എക്സ് ഇന്ത്യയില്‍ അപേക്ഷ നല്‍കിയിരുന്നെങ്കിലും പിന്നീട് പിന്‍വലിച്ചിരുന്നു. പുതിയ നീക്കത്തോട് കൂടി ഇന്ത്യന്‍ ശതകോടീശ്വരനും റിലയന്‍സ് ഇന്‍ഡസ്ട്രീസ് അധിപനുമായ മുകേഷ് അംബാനിയുമായി നേരിട്ടുള്ള യുദ്ധത്തിനിറങ്ങുകയാണ് ഇലോണ്‍ മസ്‌ക്ക്. നിലവില്‍ സാറ്റലൈറ്റ് അധിഷ്ഠിത ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് രാജ്യത്ത് ലൈസന്‍സ് ലഭിച്ചിരിക്കുന്നത് റിലയന്‍സ് ജിയോ ഇന്‍ഫോകോമിനും ഭാരതി ഗ്രൂപ്പ് പിന്തുണയ്ക്കുന്ന വണ്‍വെബ്ബിനുമാണ്.

സാറ്റലൈറ്റ് വഴി ഇന്റര്‍നെറ്റ് നല്‍കാന്‍ സ്റ്റാര്‍ലിങ്ക് ഇന്ത്യയിലേക്ക്

5ജിയിലേക്ക് കുതിപ്പു തുടങ്ങിയ ഇന്ത്യയില്‍ സാറ്റലൈറ്റ് വഴി ഇന്റര്‍നെറ്റ് നല്‍കാന്‍ ലൈസന്‍സ് തേടി ഇലോണ്‍ മസ്‌ക്കിന്റെ സ്‌പെയ്‌സ്എക്‌സ് കമ്പനി. സ്റ്റാര്‍ലിങ്ക് എന്ന് പേരിട്ടിട്ടുള്ള പദ്ധതി നടപ്പിലാക്കാന്‍ ഗ്ലോബല്‍ മൊബൈല്‍ പഴ്‌സനല്‍ കമ്യൂണിക്കേഷന്‍ ബൈ സാറ്റലൈറ്റ് സര്‍വീസസ് (ജിഎംപിസിഎസ്) എന്ന ലൈസന്‍സ് ആവശ്യമാണ്. മുന്‍പ് സ്റ്റാര്‍ലിങ്ക് ഈ അപേക്ഷ നല്‍കിയിരുന്നെങ്കിലും പിന്‍വലിച്ചിരുന്നു. നിലവില്‍ ഭാരതി ഗ്രൂപ്പിന്റെ വണ്‍ വെബ്, റിലയന്‍സ് ജിയോ എന്നീ കമ്പനികള്‍ക്ക് ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പിന്റെ ഈ ലൈസന്‍സുണ്ട്. ലൈസന്‍സ് ലഭിക്കുന്നതോടെ കമ്പനിക്ക് ബഹിരാകാശവകുപ്പില്‍ നിന്നുള്ള അനുമതിക്ക് അപേക്ഷിക്കാം. അതിനും ശേഷമാണ് സ്പെക്ട്രം വാങ്ങാനാകുക.

ഇന്ത്യയില്‍ സാറ്റ്‌ലൈറ്റ് ലൈസന്‍സിനായി ഇലോണ്‍ മസ്‌ക്

രാജ്യത്ത് സാറ്റ്‌ലൈറ്റ് അധിഷ്ഠിത ആശയവിനിമയ സേവനങ്ങള്‍ നല്‍കുന്നതിനുള്ള ലൈസന്‍സിനായി അപേക്ഷിച്ച് ഇലോണ്‍ മസ്‌കിന്റെ സ്പേസ് എക്സ് ഉടമസ്ഥതയിലുള്ള സ്റ്റാര്‍ലിങ്ക്. ലൈസന്‍സിനായി സ്റ്റാര്‍ലിങ്ക് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പുമായി (DoT) ചര്‍ച്ചകള്‍ ആരംഭിച്ചു. സാറ്റ്‌ലൈറ്റ് വഴി വോയ്സ്, ഡാറ്റ സേവനങ്ങള്‍ നല്‍കാന്‍ കമ്പനികളെ സഹായിക്കുന്നതാണ് GMPCS ലൈസന്‍സ്. 20 വര്‍ഷമാണ് ലൈസന്‍സ് കാലാവധി. ലൈസന്‍സുള്ള സേവന മേഖലകളില്‍ സാറ്റ്‌ലൈറ്റ് കമ്മ്യൂണിക്കേഷന്‍ സേവനങ്ങള്‍ നല്‍കാന്‍ കമ്പനികളെ ഇത് അനുവദിക്കുന്നു. സാറ്റ്‌ലൈറ്റ് അധിഷ്ഠിത സേവനങ്ങള്‍ക്കായി ഒരു വര്‍ഷം മുമ്പ് തന്നെ സ്റ്റാര്‍ലിങ്ക് അതിന്റെ ഇന്ത്യന്‍ ഉപഭോക്താക്കളില്‍ നിന്ന് ബുക്കിംഗ് തുടങ്ങിയിരുന്നു, എന്നാല്‍ സര്‍ക്കാര്‍ ലൈസന്‍സില്ലാതെയുള്ള ബുക്കിംഗുകള്‍ അനുവദിക്കാനാവില്ലെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെ ഉത്തരവ് അനുസരിച്ച്, മുന്‍കൂട്ടി ബുക്ക് ചെയ്ത 5,000-ത്തിലധികം ഉപഭോക്താക്കള്‍ക്ക് കമ്പനി ബുക്കിംഗ് തുക തിരികെ നല്‍കിയിരുന്നു. നിലവില്‍, ഭാരതി ഗ്രൂപ്പിന്റെ പിന്തുണയുള്ള വണ്‍വെബിനും, റിലയന്‍സ് ജിയോയുടെ യൂണിറ്റായ ജിയോ സാറ്റ്‌ലൈറ്റ്…