സാങ്കേതികവിദ്യയുടെ വളര്‍ച്ച ലോകത്താകമാനം സൃഷ്ടിച്ചിരിക്കുന്ന മാറ്റം ചെറുതല്ല. ദിനംപ്രതി നിരവധി മാറ്റങ്ങള്‍ക്കാണ് നാം ഇന്ന് സാക്ഷ്യം വഹിക്കുന്നത്. സാങ്കേതിക വിദ്യയുടെ ഈ വളര്‍ച്ച ഡിജിറ്റല്‍ ജോലികളുടെ പ്രാധാന്യവും വര്‍ധിപ്പിച്ചു. ചെറുകിട സംരംഭകര്‍ മുതല്‍ വന്‍കിട സ്ഥാപനങ്ങള്‍ വരെ ഇന്ന് ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിനെ ആശ്രയിക്കുന്നു. ഏതൊരു സംരംഭത്തെയും മുന്നോട്ടുനയിക്കാന്‍ സഹായിക്കുന്ന ശക്തമായ ചാലകമാണ് ഡിജിറ്റല്‍ മാര്‍ക്കറ്റിങ്. പഴയ മാര്‍ക്കറ്റിങ് രീതികളെ അപേക്ഷിച്ച് കുറഞ്ഞ ചെലവില്‍ കൂടുതല്‍ ആളുകളിലേക്ക് ബിസിനസിനെ എത്തിക്കാന്‍ സാധിക്കുമെന്നതാണ് ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിന്റെ ഏറ്റവും വലിയ പ്രത്യേകത. ഈ സാധ്യത മുന്നില്‍ കണ്ട് കോഴിക്കോട് സ്വദേശി ടോണി മാത്യു ആരംഭിച്ച ഡിജിറ്റല്‍ ഡിപ്പാര്‍ട്ട്മെന്റ് കേരളത്തിലെ മുന്‍നിര ഡിജിറ്റല്‍ മാര്‍ക്കറ്റിങ് /ഇന്‍ഫര്‍മേഷന്‍ ടെക്നോളജി കമ്പനികളില്‍ മികവുറ്റതാണ്. ഡിജിറ്റല്‍ മാര്‍ക്കറ്റിങ് മേഖലയില്‍ വര്‍ഷങ്ങളുടെ പ്രവര്‍ത്തി പരിചയമുള്ള ടോണി 2018 ലാണ് ഡിജിറ്റല്‍ ഡിപ്പാര്‍ട്ട്മെന്റ് ആരംഭിക്കുന്നത്. കരിയറിലെ ആദ്യകാലങ്ങളില്‍ കണ്ടന്റ് റൈറ്റര്‍,…