സമൂഹനന്മയ്ക്കായി ഷാജൻ ഷാന്റെ സംരംഭം യൂറോമാജിക് ബോണ്ട്

ഒരു സംരംഭം, അത് സമൂഹത്തിന് കൂടി പ്രയോജനപ്പെടുന്നതാണെങ്കിലോ? അങ്ങനെയൊരു സംരംഭം ഉണ്ടാകുമോ? ഷാജന്‍ ഷാന്‍ എന്ന വ്യക്തിയുടെ ബിസിനസ് ആശയം വ്യത്യസ്തമാകുന്നത് ഇങ്ങനെയാണ്. ഒരു ഉത്പന്നം വിപണിയില്‍ എത്തിക്കുക മാത്രമല്ല, നിരവധിപേര്‍ക്ക് ആശ്രയം കൂടിയാകുകയാണ് ഈ സംരംഭം. ഇല്ലാത്തവരെയും പ്രയാസപ്പെടുന്നവരെയും കണ്ടെത്തിയാകണം ധാനധര്‍മ്മങ്ങള്‍ ചെയ്യേണ്ടതെന്ന തത്വത്തില്‍ വിശ്വസിച്ചാണ് ഷാജന്‍ ഈ ബിസിനസ് തിരഞ്ഞെടുക്കുന്നത്. 19 രാജ്യങ്ങളിലും, ഇന്ത്യയിലെ 22 സംസ്ഥാനങ്ങളിലുമായി വളര്‍ന്നു പന്തലിച്ചിരിക്കുന്ന യൂറോബോണ്ട് കമ്പനിയുടെ അമരക്കാരനാണ് ഷാജന്‍ ഷാ. ഇന്ത്യയിലെ നമ്പര്‍വണ്‍ ഗര്‍ജന്‍ പ്ലൈവുഡ് നിര്‍മാതാവും വിതരണക്കാരും കയറ്റുമതിക്കാരുമായ യൂറോബോണ്ടിനു കീഴില്‍ യൂറോ മാജിക് ബോണ്ട് എന്ന പുതിയൊരു പ്രൊഡക്ട് കേരളത്തിലെ വിപണിയില്‍ എത്തിച്ചു. സാമൂഹിക പ്രതിബന്ധതയുള്ള സംരംഭമായി യൂറോ മാജിക് ബോണ്ടിനെ വിശേഷിപ്പിക്കാനാണ് ഷാജന്‍ ഇഷ്ടപ്പെടുന്നത്. യൂറോ മാജിക് ബോണ്ട് എന്നത് ഡബ്ല്യുപിസി ബോര്‍ഡുകളാണ്. മറ്റു രാജ്യങ്ങളില്‍ ഈ പ്രൊഡക്ട് വിതരണം ചെയ്യുന്നുണ്ടെങ്കിലും ഇന്ത്യയില്‍,…