മലയാളി സ്റ്റാര്‍ട്ടപ്പിന് ഫിക്കി പുരസ്‌കാരം

മലയാളി സ്റ്റാര്‍ട്ടപ്പായ ഫാര്‍മേര്‍സ് ഫ്രഷ് സോണിന് ഫിക്കി അഗ്രി സ്റ്റാര്‍ട്ടപ്പ് പുരസ്‌കാരം. ഫിക്കിയുടെ അഞ്ചാമത് അഗ്രി സ്റ്റാര്‍ട്ടപ്പ് അവാര്‍ഡുകളില്‍ ‘ദ മോസ്റ്റ് ഇന്നൊവേറ്റീവ് അഗ്രി സ്റ്റാര്‍ട്ടപ്പ്’ പുരസ്‌കാരമാണ് ഫാര്‍മേര്‍സ് ഫ്രഷ് ലഭിച്ചത്. ന്യൂ ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ഫാര്‍മേഴ്സ് ഫ്രഷ് സോണിന്റെ സഹസ്ഥാപകനും സി.ഇ.ഒയുമായ പ്രദീപ് പി എസിന് മന്ത്രി കൈലാഷ് ചൗധരി അവാര്‍ഡ് സമ്മാനിച്ചു. ഇതാദ്യമായാണ് കേരളം ആസ്ഥാനമായുള്ള ഒരു സ്റ്റാര്‍ട്ടപ്പിന് ഈ പുരസ്‌കാരം ലഭിക്കുന്നത്. ഫിക്കി ടാസ്‌ക് ഫോഴ്സ് അഗ്രി സ്റ്റാര്‍ട്ടപ്പ് ചെയര്‍മാന്‍ ഹേമന്ദ്ര മാത്തൂര്‍, പിഡബ്ളൂസി പാര്‍ട്ട്നര്‍ അശോക് വര്‍മ്മ, യു.എസ്. എസ്. ഇ.സി ഇന്ത്യ ടീം ലീഡ് ജയ്സണ്‍ ജോണ്‍, ഫിക്കി അഡൈ്വസര്‍ പ്രവേഷ് ശര്‍മ്മ എ.പി.ഇ.ഡി.എ സെക്രട്ടറി ഡോ. സുധാന്‍ഷു, കൃഷി മന്ത്രാലയം ജോയിന്റ് സെക്രട്ടറി ശുഭ താക്കൂര്‍ എന്നിവര്‍ സംബന്ധി?ച്ചു. 2018ല്‍ മിതമായ നിരക്കില്‍ മികച്ച ഗുണനിലവാരവുമുള്ള സുരക്ഷിതമായ…