കസ്റ്റമര്‍ സാറ്റിസ്ഫാക്ഷന് പൂര്‍ണത നല്‍കുന്നത് റീട്ടെയില്‍ ബിസിനസ് – വി എ അജ്മല്‍

റീട്ടെയില്‍ ബിസിനസ് രംഗത്ത് കേരളത്തിന്റെ വിജയമാതൃകയായി ദേശീയതലത്തില്‍പോലും ശ്രദ്ധനേടിയ ബ്രാന്‍ഡ് ആണ് വി എ അജ്മലിന്റെ നേതൃത്വത്തിലുള്ള അജ്മല്‍ ബിസ്മി ഗ്രൂപ്പ്. മലയാളിയുടെ ഷോപ്പിങ് സംസ്‌കാരത്തില്‍ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ക്കുകൂടി ഇടം കണ്ടെത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ബിസ്മി ഗ്രൂപ്പിന്റെ തുടക്കം 2003ല്‍ കൊച്ചിയിലായിരുന്നു. ഹോം അപ്ലെയിന്‍സസുകള്‍ക്കും ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ക്കുമായി തുടങ്ങിയ സ്ഥാപനം എണ്ണൂറു കോടി വിറ്റു വരവുള്ള കേരളത്തിലെ ഏറ്റവും വലിയ റിട്ടെയില്‍ ശൃംഖലയായി മാറുകയായിരുന്നു. ഷോറൂമുകളുടെ വലുപ്പത്തിന്റെ കാര്യത്തിലും നമ്പര്‍ വണ്ണാണ് ബിസ്മി. നാല്‍പതിനായിരം ചതുരശ്രയടിയിലാണ് ഓരോ ബിസ്മി ഹൈപ്പര്‍മാര്‍ക്കറ്റും സ്ഥിതിചെയ്യുന്നത്. ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ക്ക് മാത്രമായി ഷോറൂം എന്ന സാധാരണ കണ്‍സെപ്റ്റ് പൊളിച്ചെഴുതി അവയെ സൂപ്പര്‍ മാര്‍ക്കറ്റുകളുമായി ചേര്‍ത്ത് ഹൈപ്പര്‍മാര്‍ക്കറ്റുകളാക്കി അവതരിപ്പിച്ച വിജയകഥ കൂടി ബിസ്മി ഗ്രൂപ്പിന് പറയാനുണ്ട്. ലോകം ഗാഡ്ജറ്റുകളിലേക്ക് ചുരുങ്ങി, ഇകൊമേഴ്സിന് പ്രാധാന്യം നാള്‍ക്കുനാള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന കാലത്തും റീട്ടെയില്‍ ബിസിനസിന്റെ ഭാവിയെ ഏറെ പ്രതീക്ഷയോടെയാണ് അജ്മല്‍…