കോടികളുടെ നിക്ഷേപം നേടി ഫിറ്റ്ബഡ്

ഹെല്‍ത്ത് ആന്‍ഡ് ഫിറ്റ്നസ് പ്ലാറ്റ്ഫോമായ ഫിറ്റ്ബഡ് സീഡ് റൗണ്ടില്‍ 28 കോടിയോളം രൂപ (3.4 മില്യണ്‍ ഡോളര്‍) സമാഹരിച്ചു. ആക്സല്‍ ഇന്ത്യ , സെക്വോയ ക്യാപിറ്റല്‍ ഇന്ത്യ , ബീനെക്സ്റ്റ്, വേവ്ഫോം വെഞ്ച്വേഴ്സ് എന്നിവയില്‍ നിന്നാണ് ഫണ്ട് നേടിയത്. ഹെല്‍ത്ത്, ഫിറ്റ്‌നസ് പരിശീലകരെ ആഗോള തലത്തില്‍ വളരാന്‍ സഹായിക്കുന്ന സോഫ്റ്റ്വെയര്‍ ആസ് എ സര്‍വീസ് പ്ലാറ്റ്ഫോമാണ് . ലോഞ്ച് ചെയ്ത് ഒരു വര്‍ഷത്തിനുള്ളില്‍, 20 രാജ്യങ്ങളിലായി നിരവധി ഉപഭോക്താക്കള്‍ ഫിറ്റ്ബഡിനുണ്ട്. ലോകമെമ്പാടും, 600 ദശലക്ഷത്തിലധികം ആളുകള്‍ സെല്‍ഫ് സെര്‍വ് ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുകയും ജിം സബ്‌സ്‌ക്രിപ്ഷനുകള്‍ വാങ്ങുകയും ചെയ്യുന്നുണ്ടെന്നാണ് ഫിറ്റ്ബഡ്ഡ് അവകാശപ്പെടുന്നത്. ഡല്‍ഹി ഐഐടി ബിരുദധാരികളായ സൗമ്യ മിത്തല്‍, പ്രണവ് ചതുര്‍വേദി , നമന്‍ സിംഗാള്‍ എന്നിവരുടെ ആശയമാണ് ഫിറ്റ്ബഡിലേക്ക് വഴി തെളിച്ചത്. കോവിഡ് സമയത്ത്, ആളുകള്‍ക്ക് മികച്ച രീതിയിലുള്ള ഫിറ്റ്‌നസ് നേടുന്നതിന് പേഴ്‌സണല്‍ പരിശീലകരുടെ ആവശ്യം മനസിലാക്കിയാണ്…