സ്ഥിര നിക്ഷേപ പലിശ കൂട്ടി എച്ച്ഡിഎഫ്‌സി, ഐസിഐസിഐ ബാങ്കുകള്‍

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കു(എസ്ബിഐ) പിന്നാലെ എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയും സ്ഥിരനിക്ഷേപ പലിശ വര്‍ധിപ്പിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) പഴയ ഭവന വായ്പകളുടെയും മറ്റും പലിശ വീണ്ടും കൂടും. മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട്‌സ് ലെന്‍ഡിങ് റേറ്റ് (എംസിഎല്‍ആര്‍) അധിഷ്ഠിത പലിശനിരക്ക് ഇന്നുമുതല്‍ 0.25% കൂടും. ഇതോടെ ഒരു വര്‍ഷ കാലാവധിയിലുള്ള എംസിഎല്‍ആര്‍ നിരക്ക് ഇതോടെ 8.3 ശതമാനമായി. രണ്ടും മൂന്നും വര്‍ഷം കാലാവധിയുള്ളവയുടെ നിരക്ക് യഥാക്രമം 8.5%, 8.6%. വിപണിയിലെ നിരക്കുകള്‍ക്കനുസരിച്ച് പലിശ നിരക്ക് ഇടയ്ക്കിടയ്ക്കു മാറിക്കൊണ്ടിരിക്കുന്ന ഫ്‌ലോട്ടിങ് നിരക്കിലുള്ള വായ്പകള്‍ക്കാണ് 2016ല്‍ എംസിഎല്‍ആര്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത്. 2019 മുതല്‍ എംസിഎല്‍ആറിനു പകരം ഭവനവായ്പകള്‍ അടക്കമുള്ള പല വായ്പകളും എക്‌സ്റ്റേണല്‍ ബെഞ്ച്മാര്‍ക്ക് അധിഷ്ഠിത പലിശനിരക്ക് (ഇബിഎല്‍ആര്‍) ആശ്രയിച്ചാണ്. അതിനാല്‍ 2019 ഒക്ടോബറിനു മുന്‍പ് എടുത്തതും പിന്നീട് ഇബിഎല്‍ആറിലേക്ക് മാറാത്തതുമായ എംസിഎല്‍ആര്‍ അധിഷ്ഠിത…

മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഉയര്‍ന്ന സ്ഥിര നിക്ഷേപ പലിശയുമായി ഇസാഫ് ബാങ്ക്

സീനിയര്‍ സിറ്റിസണിനുള്ള സ്ഥിര നിക്ഷേപ പലിശ നിരക്ക് 8.50 ശതമാനമായി ഉയര്‍ത്തി ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്. വിവിധ കാലയളവിലുള്ള റസിഡന്റ്, എന്‍.ആര്‍.ഒ, എന്‍.ആര്‍.ഇ അക്കൗണ്ടുകളുടെ ടേം ഡെപ്പോസിറ്റുകളുടെ പലിശ നിരക്കും ബാങ്ക് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 999 ദിവസത്തെ കാലാവധിയുള്ള റസിഡന്റ്, എന്‍.ആര്‍.ഒ, എന്‍.ആര്‍.ഇ നിക്ഷേപങ്ങള്‍ക്ക് 8 ശതമാനം വരെയും പലിശ ലഭിക്കും. നവംബര്‍ ഒന്നിന് പ്രാബല്യത്തില്‍ വന്ന പുതിയ നിരക്കുകള്‍ നവംബര്‍ 30 വരെ കാലാവധിയുള്ളവയാണ്.

ദീപാവലി ബോണന്‍സ: എസ്ബിഐ എഫ്ഡി നിരക്കുകള്‍ കുത്തനെ ഉയര്‍ത്തി

ദീപാവലിക്ക് മറ്റേകാന്‍ ബോണന്‍സയുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. നിക്ഷേപകര്‍ക്കായി ഫിക്‌സഡ് ഡിപ്പോസിറ്റുകളുടെ പലിശ നിരക്കുകള്‍ 80 പോയിന്റ് വരെ ഉയര്‍ത്തി. രണ്ട് കോടിയില്‍ താഴെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്കാണ് ഇത് ബാധകമാകുക. പുതുക്കിയ നിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. ഇതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ മുതിര്‍ന്ന പൗരന്മാരാണ് കാരണം അവര്‍ക്ക് സാധരണ ലഭിക്കുന്ന പലിശ നിരക്കിനേക്കാള്‍ അധിക പലിശ ലഭിക്കും. ഒരു വര്‍ഷത്തില്‍ താഴെ കാലാവധിയുള്ളതും 211 ദിവസങ്ങള്‍ക്ക് മുകളിലുള്ളതുമായ നിക്ഷേപങ്ങള്‍ക്ക് എസ്ബിഐ 80 ബേസിസ് പോയിന്റ് നിരക്ക് വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. നിലവില്‍ ഈ കാലയളവില്‍ 4.70 ശതമാനമാണ് പലിശ നിരക്ക്. പുതുക്കിയ നിരക്ക് 5.50 ശതമാനമാണ്. 180 ദിവസം മുതല്‍ 210 ദിവസം വരെ കാലാവധിയുള്ള എഫ്ഡികളുടെ പലിശ നിരക്ക് 60 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ച് 5.25 ശതമാനമാക്കി. രണ്ട് വര്‍ഷം മുതല്‍ മൂന്ന്…

സ്ഥിരനിക്ഷേപത്തിന്റെ പലിശ ഉയര്‍ത്തി ബാങ്കുകള്‍

റിപ്പോ നിരക്ക് വര്‍ധനവിന് ആനുപാതികമായി ബാങ്കുകളും നിക്ഷേപ പലിശ ഉയര്‍ത്തി തുടങ്ങി. പൊതുമേഖലയിലെയും സ്വകാര്യ മേഖലയിലെയും വന്‍കിട ബാങ്കുകള്‍ നേരിയതോതിലാണ് വര്‍ധന പ്രഖ്യാപിച്ചതെങ്കില്‍ ചെറുകിട ബാങ്കുകള്‍ എട്ടുശതമാനത്തിന് മുകളിലേയ്ക്ക് പലിശ ഉയര്‍ത്തി. സഹകരണ ബാങ്കുകളും നിക്ഷേപ പലിശ വര്‍ധിപ്പിച്ചു. സ്മോള്‍ ഫിനാന്‍സ് ബാങ്കായ ഫിന്‍കെയര്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് 1000 ദിവസത്തെ സ്ഥിര നിക്ഷേപത്തിന് 8.25ശതമാനം പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. മറ്റുള്ളവര്‍ക്ക് 7.75ശതമാനവും പലിശ ലഭിക്കും. ഇക്വിറ്റാസ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ആകട്ടെ 888 ദിവസത്തെ നിക്ഷേപത്തിന് 7.50ശതമാനം പലിശ നല്‍കും. മുതിര്‍ന്ന പൗരന്മാര്‍ക്കാകട്ടെ അര ശതമാനം അധിക പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് രണ്ടു വര്‍ഷത്തിന് മുകളില്‍ മൂന്നു വര്‍ഷംവരെയുള്ള സ്ഥിര നിക്ഷേപത്തിന് 7.25ശതമാനം പലിശയാണ് നല്‍കുന്നത്. മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.75ശതമാനം പലിശയും ലഭിക്കും. കേരളത്തിലെ സഹകരണ മേഖലയിലയില്‍ മുക്കാല്‍ ശതമാനംവരെയാണ് പലിശ…