വിദ്യാഭ്യാസരംഗം അനുദിനമെന്നോണം ഇന്ന് മാറിക്കൊണ്ടിരിക്കുന്നു. വ്യാജന്മാരക്കൊണ്ട് മലീമസമായ ഈ രംഗത്തുനിന്ന് വിശ്വാസ്യതയും ഗുണമേന്മയുമുള്ള കോഴ്സും പഠന സ്ഥാപനവും തെരഞ്ഞെടുക്കുകയെന്നത് വെല്ലുവിളി മാത്രമല്ല, അസാധ്യവുമായിരിക്കുന്നു. ഇന്ത്യയിലെ പഠനം മോശമാണെന്നു കരുതി വിദേശ വിദ്യാഭ്യാസം തെരഞ്ഞെടുക്കുന്നവരും ചതിക്കുഴികളില്‍ വീഴുന്നുണ്ട്. വിദേശപഠനം ആഗ്രിച്ച് മറ്റെല്ലാം ശരിയായാലും ഇംഗ്ലീഷ് ഭാഷ പലര്‍ക്കും തടസമാകും. ഇംഗ്ലീഷ് ഭാഷാ പഠനത്തിനുള്ള കോഴ്സ് പാസാകാനാകാതെ വിദേശ വിദ്യാഭ്യാസത്തിനുള്ള അവസരം നഷ്ടമായ പലരും ഉണ്ട്. ഈ പ്രതിസന്ധിയെ മറികടന്ന് ഇംഗ്ലീഷിനെ വരുതിയിലാക്കി വിദേശപഠനം ഉറപ്പാക്കാമെന്ന ആശയമാണ് ഐ ഐ എല്‍ ടി എഡ്യുക്കേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് ( IILT EDUCATION PVT LTD) എന്ന സ്ഥാപനത്തിന്റെ പിറവിക്ക് കാരണം. ഇംഗ്ലീഷ് ലാംഗ്വേജ് പ്രൊഫിഷന്‍സി ടെസ്റ്റുകള്‍ക്കുള്ള ഓണ്‍ലൈന്‍ കോച്ചിങ് ആണ് ഇതിലൂടെ സാധ്യമാക്കുന്നത്. ഇരട്ട സഹോദരങ്ങളായ ഉണ്ണി മൈക്കിള്‍, കണ്ണന്‍ മൈക്കിള്‍, ഇവരുടെ സുഹൃത്തായ സെബിന്‍ ജോസഫ് എന്നിവരുടെ ദീര്‍ഘകാലത്തെ…