അഡ്വ.ജിയാസ് ജമാല്‍ ഓണ്‍ലൈന്‍ വായ്പാ ആപ്പുകള്‍ വഴിയുള്ള തട്ടിപ്പുകള്‍ സംസ്ഥാനത്ത് വീണ്ടും സജീവമാവുകയാണ്. ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ആപ്പിലായവരുടെ എണ്ണവും കുറവല്ല. രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്നും സമാന സംഭവങ്ങള്‍ ദിനംപ്രതി ഉയരുമ്പോള്‍ നിരവധി പേരാണ് തട്ടിപ്പിനിരയായി മാറുന്നത്. കേരളത്തിലെയും സ്ഥിതി വ്യത്യസ്തമല്ല. കോവിഡ് മഹാമാരി തീര്‍ത്ത പ്രതിസന്ധിയാണ് പലരെയും എളുപ്പത്തില്‍ ലോണ്‍ കിട്ടുന്ന ഇത്തരം ആപ്പുകളിലേയ്ക്ക് ആകര്‍ഷിച്ചത്. എന്നാല്‍ ആപ്പിന് പിന്നില്‍ പതിയിരിക്കുന്ന വലിയ തട്ടിപ്പിനെക്കുറിച്ച് അധികമാര്‍ക്കും അറിയില്ല എന്നതാണ് വാസ്തവം. ഇത്തരം ആപ്പുകള്‍ക്കെതിരെ ജാഗ്രത വേണമെന്ന് പൊലീസ് പല തവണ മുന്നറിയിപ്പ് നല്‍കിയിട്ടും തട്ടിപ്പുകള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. ഇന്‍സ്റ്റന്റ് ഓണ്‍ലൈന്‍ ലോണ്‍ ആപ്പില്‍ നിന്ന് ലോണ്‍ എടുക്കുകയും അതില്‍ ഇരകളാക്കപ്പെട്ടവര്‍ക്ക് പിന്തുണ നല്‍കുകയും കേസുകള്‍ കൈകാര്യം ചെയ്യുന്നതിനുമായി ബന്ധപ്പെട്ട് സൈബര്‍ സുരക്ഷാ ഫൗണ്ടേഷന്‍ എന്ന സംഘടന കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാത്തരം സൈബര്‍ ക്രൈമുകള്‍ക്കുമെതിരെ സമൂഹത്തില്‍…