അല്‍ റുബ : ഫ്രൈഡ് ചിക്കന്‍ രുചിക്ക് പിന്നിലെ മലയാളി കൈയൊപ്പ്

ജൂലൈ മാസത്തിലെ ഓരോ ദിവസത്തിനും ഒരുപാട് പ്രത്യേകതകള്‍ പറയാനുണ്ടാകും. ജൂലൈ ആറിന് പറയാനുള്ളത് രുചിയൂറുന്ന ഫ്രൈഡ് ചിക്കന്റെ കഥയാണ്. കാരണം അന്നാണ് ഫ്രൈഡ് ചിക്കന്‍ ഡേ ആയി ആഘോഷിക്കുന്നത്. നല്ല രുചിയും മണവുമുള്ള സ്പൈസി മസാല കൂട്ടാണ് ഫ്രൈഡ് ചിക്കനുകളെ ക്രിസ്പിയും ടേസ്റ്റിയുമാക്കുന്നത്. അത്തരത്തില്‍ ഒരു മലയാളി സംരംഭകന്റെ നേതൃത്വത്തില്‍ ലോകശ്രദ്ധയാകര്‍ഷിച്ച ഒരു സ്‌പെഷ്യല്‍ ഫ്രൈഡ് ചിക്കന്‍ മസാല കൂട്ടിന്റെ പേരാണ് അല്‍ റുബ. കാസര്‍കോട്ടുകാരന്‍ കെ ബി മുനീറിന്റെ പാചക മേഖലയിലെ വര്‍ഷങ്ങളോളമുള്ള അനുഭവപരിചയമാണ് അല്‍ റുബ ബ്രാന്‍ഡിന്റെ പിറവിക്ക് പിന്നില്‍. യാതൊരുവിധ കെമിക്കലുകളോ പ്രിസര്‍വേറ്റുകളോ ചേര്‍ക്കാതെ ശുദ്ധമായി തയ്യാറാക്കിയ മസാലക്കൂട്ടുകൊണ്ടാണ് അല്‍ റുബ ലോകത്തിന്റെ രുചിവിപണിയില്‍ സ്വന്തമായി ഒരിടം കണ്ടെത്തിയത്. നാടന്‍ രീതിയില്‍ മസാലപ്പൊടി ഉണ്ടാക്കി കാസര്‍കോടുള്ള കടകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും എത്തിച്ചുകൊണ്ടാണ് അല്‍ റുബയ്ക്ക് മുനീര്‍ തുടക്കമിട്ടത്. ആദ്യം കടക്കാര്‍ വലിയ താല്പര്യമൊന്നും…