സാരഥി കുവൈറ്റിന്റെ സാരഥി ഗ്ലോബല്‍ ബിസിനസ് ഐക്കണ്‍പുരസ്‌കാരം എ വി എ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടര്‍ ഡോ.എ വി അനൂപ് കുവൈറ്റില്‍ നടന്ന ചടങ്ങില്‍ ശിവഗിരി ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയില്‍ നിന്ന് ഏറ്റുവാങ്ങി. മെഡിമിക്‌സ്, മേളം, സഞ്ജീവനം, എ.വി. എ പ്രൊഡക്ഷന്‍സ് എന്നീ ജനപ്രിയ ബ്രാന്‍ഡുകളുടെ സാരഥിയായ ഡോ. അനൂപ് 30ഓളം സിനിമകളും നിര്‍മിച്ചു. ഗുരുദേവന്റെ ജീവിതത്തെ ആസ്പദമാക്കി യുഗപുരുഷന്‍, വിശ്വഗുരു എന്നീ സിനിമകള്‍ നിര്‍മിച്ചു. 51 മണിക്കൂര്‍ കൊണ്ട് കഥ എഴുതി നിര്‍മാണം പൂര്‍ത്തിയാക്കി സെന്‍സര്‍ ചെയ്ത് റിലീസ് ചെയ്ത വിശ്വഗുരു ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കാഡ്‌സില്‍ ഇടം നേടിയിട്ടുണ്ട്.