Build your royal dream with GO ROYAL

തേക്ക് ഫര്‍ണിച്ചറുകള്‍ക്കായി രാജ്യത്തെ ആദ്യ ഓണ്‍ലൈന്‍ സ്റ്റോറുമായി തിരുവനന്തപുരം സ്വദേശിയായ യുവസംരംഭകന്‍. എംബിഎ പഠനകാലത്ത് കൂടെ കൂടിയ ബിസിനസ് മോഹം ഗോകുല്‍രാജ് പൂര്‍ത്തീകരിച്ചത് ഗോ റോയല്‍ അസോസിയേറ്റ്സ് എന്ന നൂതന സംരംഭത്തിലൂടെയാണ്. കോവിഡ് മിക്ക സംരംഭങ്ങളേയും പിന്നോട്ട് വലിച്ചപ്പോള്‍ തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഈ സംരംഭം പ്രതിസന്ധിയെ അവസരമാക്കുകയാണ് ചെയ്തത്. ഒരൊറ്റ ക്ലിക്കിലൂടെ കസ്റ്റമേഴ്സിന് ആവശ്യമായ ഡോറുകളും വിന്‍ഡോകളും മറ്റു ഫര്‍ണിച്ചറുകളും കേരളത്തിനകത്തും പുറത്തും എത്തിക്കുന്ന ഓണ്‍ലൈന്‍ സ്റ്റോറാണ് ഗോ റോയല്‍ അസോസിയേറ്റ്സ്. ബാങ്കില്‍ നിന്നും ബിസിനസിലേക്ക് അസംഘടിതമായിരുന്ന ഫര്‍ണിച്ചര്‍ വ്യാപാരമേഖലയില്‍ ഇകൊമേഴ്സിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി മുന്നേറിയ ഗോകുല്‍രാജിന്റെ കരിയര്‍ ആരംഭിച്ചത് സ്വകാര്യ ബാങ്കിലെ റിലേഷന്‍ഷിപ്പ് മാനേജറായാണ്. ബംഗ്ളൂരുവിലെ പ്രശസ്തമായ ഓക്സ്ഫോര്‍ഡ് കോളേജിലെ പഠനകാലത്തു തന്നെ ഓറാക്കിളില്‍ ജോലി ലഭിച്ചെങ്കിലും സ്വന്തം സംരംഭമെന്ന മോഹത്താല്‍ ജോലിക്ക് ചേര്‍ന്നില്ല. സ്വകാര്യ ബാങ്കിലെ ജോലി ഹോം ലോണ്‍ വിഭാഗത്തിലായതിനാല്‍ തിരുവനന്തപുത്തെ…