കൊച്ചിയും ഗുരുവായൂരും ഇനി 5ജി

കൊച്ചി നഗരം ഇനി മുതല്‍ 5ജി പരിധിയില്‍. റിലയന്‍സ് ജിയോയുടെ 5ജി സേവനമായ ജിയോ ട്രൂ 5 ജിയുടെ കേരളത്തിലെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. തുടക്കത്തില്‍ കൊച്ചിയിലും ഗുരുവായൂര്‍ ക്ഷേത്ര പരിസരത്തും ലഭിക്കുന്ന 5ജി സേവനം ഈ മാസം അവസാനത്തോടെ തിരുവനന്തപുരത്തും അടുത്തമാസം കോഴിക്കോട്, തൃശൂര്‍, മലപ്പുറം, ആലപ്പുഴ തുടങ്ങിയ ജില്ലകളിലും ലഭ്യമാകും. അടുത്ത വര്‍ഷം അവസാനത്തോടെ കേരളത്തിലെ എല്ലാ താലൂക്കുകളിലും 5ജി എത്തിക്കുകയാണ് ലക്ഷ്യം. ഒരാഴ്ചയ്ക്കുള്ളില്‍ നെടുമ്പാശേരി മുതല്‍ അരൂര്‍ വരെയും പറവൂര്‍, പുത്തന്‍കുരിശ് മേഖലകളിലും കൊച്ചിയില്‍ 5ജി സേവനം ലഭ്യമാകും. 5ജി പിന്തുണയ്ക്കുന്ന ഫോണില്‍ നിലവില്‍ സേവനം സൗജന്യമാണ്. റിലയന്‍സ് ജിയോയുടെ 5ജി സേവനമായ ജിയോ ട്രൂ 5 ജി കേരളത്തില്‍ വരുന്നതോടെ സംസ്ഥാനത്തിന്റെ വ്യവസായ, വിദ്യാഭ്യാസ, ആരോഗ്യ മേഖലയുള്‍പ്പെടെയുള്ള വിവിധ രംഗങ്ങളില്‍ വലിയ പരിവര്‍ത്തനത്തിന് വഴിതുറക്കുമെന്ന് മുഖ്യമന്ത്രി…