പേപ്പര്‍ ഒരു നിസാരക്കാരനല്ല. ഒരു പേപ്പറിന്റെ എത്രയെത്ര വകഭേദങ്ങള്‍ ആണ് നമ്മള്‍ ദിവസേന ഉപയോഗിക്കുന്നത്.പേപ്പര്‍ നാപ്കിന്‍സ് , ടോയ്‌ലറ്റ് റോള്‍സ് , കിച്ചണ്‍ നാപ്കിന്‍സ് , N ഫോള്‍ഡ് ടിഷ്യൂസ്,ഫേഷ്യല്‍ ടിഷ്യൂസ് തുടങ്ങി എണ്ണിയാല്‍ തീരാത്ത രൂപങ്ങള്‍.ഇതൊക്കെ ഉപയോഗിക്കുന്നതിനിടയില്‍ ഇതിലൊളിഞ്ഞിരിക്കുന്ന മികച്ചൊരു സംരംഭകത്തെ കുറിച്ച് എത്രപേര്‍ ചിന്തിക്കും? എന്നാല്‍ അങ്ങനെ ചിന്തിച്ച രണ്ട് വനിതകള്‍ ഉണ്ട്. അശ്വതി ഷിംജിത്തും മിഥിലയും. വ്യവസായത്തില്‍ പിന്നില്‍ നില്‍ക്കുന്ന വയനാടില്‍,De Mass paper converters & traders LLP എന്ന പേപ്പര്‍ കണ്‍വെര്‍ട്ടിങ് യൂണിറ്റിലൂടെ ഒരു പുതു ചരിത്രം കുറിക്കാന്‍ യാത്ര തിരിച്ച സുഹൃത്തുക്കള്‍ . തുടക്കം? കേരളം – തമിഴ്‌നാട് – കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളുടെ സംഘമ കേന്ദ്രമായ വയനാട് ഒരു വ്യവസായത്തിന് ഏറ്റവും അനുയോജ്യമായ ഇടം എന്ന തിരിച്ചറിവാണ് ഇത്തരം ഒരു യൂണിറ്റിലേക്ക് അവരെ നയിച്ചത്. അതോടൊപ്പം വ്യവസായ…
Tag: health
സംരംക്ഷണത്തിന്റെ അവസാന വാക്കായി വി ക്ലീന്‍ കെമിക്കല്‍സ്
ആരോഗ്യ സുരക്ഷയുടെ കാര്യത്തില്‍ ഏറ്റവും ഒഴിച്ചുകൂടാനാവാത്ത കാര്യമാണ് ശുചിത്വം. വ്യക്തിശുചിത്വം പാലിക്കുന്നതോടൊപ്പം പ്രധാനമാണ് നാം ജീവിക്കുന്ന ചുറ്റുപാടിന്റെ ശുചിത്വവും. പേരിന് ഒരു വൃത്തിയാക്കല്‍ മാത്രമല്ല, അതിനായി തെരഞ്ഞെടുക്കുന്ന ഉത്പന്നങ്ങളിലും ഗുണമേന്മ ഉണ്ടായിരിക്കണം. എങ്കില്‍ മാത്രമേ പൂര്‍ണമായ അര്‍ഥത്തില്‍ വ്യക്തിശുചിത്വം പാലിക്കാനും ആരോഗ്യസുരക്ഷ ഉറപ്പുവരുത്താനും സാധിക്കൂ. ഗുണമേന്മയുള്ള ക്ലീനിങ് ഉത്പന്നങ്ങളുടെ നിര്‍മാണത്തിലും വിപണനത്തിലും മികവു പുലര്‍ത്തുന്ന ഒരു സ്ഥാപനമുണ്ട് കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ – വി ക്ലീന്‍ കെമിക്കല്‍സ് പ്രൈവറ്റ് ലിമിറ്റഡ്. ഇന്ത്യയിലെയും വിദേശത്തേയും കെമിക്കല്‍ എക്സ്പെര്‍ട്ടുകളുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായി 2008ല്‍ ആരംഭിച്ച വി ക്ലീന്‍ കെമിക്കല്‍സ് എന്ന സ്ഥാപനം സ്‌പെഷ്യാലിറ്റി ക്ലീനിങ് പ്രൊഡക്ടുകളുടെ ഉത്പാദന രംഗത്ത് മികവോടെ മുന്നേറുകയാണ്. വ്യക്തി ശുചിത്വത്തെക്കുറിച്ച് വര്‍ധിച്ചുവരുന്ന അവബോധം പരിസ്ഥിതി സൗഹൃദ ശുചീകരണ ഉത്പന്നങ്ങളുടെ വിപണി സാധ്യത ഏറെ വര്‍ധിപ്പിച്ചിട്ടുണ്ട്. ഈ സാധ്യത മുന്നില്‍കണ്ട് ഇന്ത്യയിലേയും വിദേശത്തെയും വിദഗ്ധരുടെ കൂട്ടായ്മയില്‍ പിറന്ന…
ആരോഗ്യ സേവനത്തിന്റെ സമ്പൂര്‍ണ്ണ പോര്‍ട്ടൽ വെല്‍നെസ്‌മെഡ് ഹെല്‍ത്ത് കെയര്‍
നല്ല ആരോഗ്യമാണ് ഒരു മനുഷ്യന്റെ യഥാര്‍ത്ഥ സമ്പത്ത്. മികച്ച ആരോഗ്യ ശീലങ്ങള്‍ പിന്തുടരേണ്ട ഒരു കാലഘട്ടം കൂടിയാണിത്. ആതുര ശുശ്രൂഷാ രംഗത്ത് ഇന്ന് ഒട്ടേറെ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. പ്രത്യേകിച്ച് ആധുനിക സാങ്കേതിക വിദ്യയുടെ വികാസം വലിയ മുന്നേറ്റമാണ് ഈ രംഗത്ത് സൃഷ്ടിച്ചിട്ടുള്ളത്. സാങ്കേതികവിദ്യയുടെ സഹായത്താല്‍ ഹെല്‍ത്ത്‌കെയര്‍ സേവനങ്ങള്‍ ഒരു കുടക്കീഴില്‍ നല്‍കുന്ന വ്യത്യസ്തമായ ഒരു സംരംഭത്തെ പരിചയപ്പെടാം, Vellnezmed Healthcare. ഡോക്ടര്‍മാരും ഐടി ഉദ്യോഗസ്ഥരുമായ നാല് വ്യക്തികളുടെ ദീര്‍ഘവീക്ഷണമാണ് ഈ ആശയം. ആരോഗ്യ സേവനങ്ങള്‍ക്കായുള്ള ഒരു സമ്പൂര്‍ണ്ണ പോര്‍ട്ടലാണ് വെല്‍നെസ്മെഡ് ഹെല്‍ത്ത് കെയര്‍. ഒരു പ്രൊഫഷണല്‍ ഹൈടെക് ഹെല്‍ത്ത് കെയര്‍ പ്രൊവൈഡര്‍കൂടിയായ വെല്‍നെസ്മെഡ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഏറ്റവും കാര്യക്ഷമമായ രീതിയില്‍ കൈകാര്യം ചെയ്യാന്‍ ഓരോരുത്തരെയും സഹായിക്കുന്നു. ഏതൊരു വ്യക്തിക്കും വീട്ടില്‍ ഇരുന്നുതന്നെ നിരവധി മെഡിക്കല്‍ സേവനങ്ങള്‍ ഇതിലൂടെ നേടാന്‍ സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. ഹെല്‍ത്ത് പ്രൊവൈഡേഴ്സിനും രോഗികള്‍ക്കും…