ജീവനക്കാര്‍ സംരംഭകരായി; ലബോറട്ടറി രംഗത്ത് കുതിച്ചുകയറി എച്ച് ആര്‍ ഡി ലാബ്സ്

അനുദിനം സാങ്കേതിക മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്നവയാണ് മെഡിക്കല്‍ ലബോറട്ടറികളും ഡയഗ്നോസിക്സ് രംഗവും. പരിശോധനകളിലെ കൃത്യതയാര്‍ന്ന റിസല്‍ട്ടും വിശ്വാസ്യതയും നേടിയെടുക്കകയെന്നത് ഈ രംഗത്തെ കടുത്ത വെല്ലുവിളിയാണ്. അവിടെയാണ് അരനൂറ്റാണ്ടിന്റെ പ്രവര്‍ത്തന മികവും വിശ്വാസ്യതയും കൈമുതലാക്കി എച്ച് ആര്‍ ഡി ലാബ്സ് അഥവാ ഹ്യൂമന്‍ റിസര്‍ച്ച് ആന്‍ഡ് ഡയഗ്നോസിസ് എന്ന സ്ഥാപനം മുന്നേറുന്നത്. ഈ മേഖലയിലെ മറ്റു സ്ഥാപനങ്ങളില്‍ നിന്ന് എങ്ങനെ വേറിട്ട്, മികച്ചതായി നില്‍ക്കാം എന്നതിന് ഏറ്റവും വലിയ ഉദാഹരണംകൂടിയാണ് എച്ച് ആര്‍ ഡി ലാബ്സ്. കുറഞ്ഞ ചെലവില്‍ മികച്ച സേവനം നല്‍കുന്നതിലൂടെ ഉപഭോക്താവിന്റെയും ഡോക്ടര്‍മാരുടെയും ആശുപത്രികളുടെയും മറ്റ് ആരോഗ്യ സ്ഥാപനങ്ങളുടെയും വിശ്വാസം ചുരുങ്ങിയ കാലത്തിനുള്ളില്‍ നേടാന്‍ ഇവര്‍ക്ക് കഴിഞ്ഞു. സമാനതകള്‍ ഇല്ലാത്ത സേവനവും രോഗികളോടുള്ള സ്നേഹ പരിചരണവുമാണ് ഈ സ്ഥാപനത്തെ വളര്‍ച്ചയിലേക്ക് നയിച്ചത്. അനീറ്റ മറിയം മാത്യു, ഭര്‍ത്താവ് എല്‍ദോസ് ടി കുര്യാക്കോസ് എന്നിവരുടെ സ്വപ്നസാഫല്യമാണ് ഈ സംരംഭം.…