പെരുവെണ്ണാമൂഴിയിലും, ആലുവയിലും പുതിയ പ്ലാന്റ് വരുന്നു കേരള ജലസേചന ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന് കീഴില്‍ സംസ്ഥാനത്തെ രണ്ട് കുടിവെളള നിര്‍മ്മാണ പ്ലാന്റുകളില്‍ ‘ഹില്ലി അക്വ’ കുപ്പിവെള്ളത്തിന് ഇരട്ടി ഉല്‍പ്പാദനം. തൊടുപുഴ പ്ലാന്റിന്റെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കണക്കുപ്രകാരം 2138 ലക്ഷം രൂപയുടെ വിറ്റുവരാണ് ഉളളത്. 2017-2018ല്‍ 442 ലക്ഷം, 2018-2019ല്‍ 526 ലക്ഷം, 2019-2020ല്‍ 574 ലക്ഷം, 2020-2021ല്‍ 311 ലക്ഷം, 2021-2022ല്‍ 285 ലക്ഷം എന്നിങ്ങനെയാണ് വിറ്റുവരവ്. മണിക്കൂറില്‍ 12,100 ലിറ്റര്‍(7500 ലിറ്റര്‍ + 4600 ലിറ്റര്‍) കുപ്പിവെള്ളം ഉല്‍പ്പാദിപ്പിക്കുവാന്‍ ശേഷിയുള്ള രണ്ടു പ്രൊഡക്ഷന്‍ ലൈനുകളാണ് തൊടുപുഴ ഫാക്ടറിയില്‍ സ്ഥാപിച്ചിട്ടുള്ളത്. സംസ്ഥാനത്തെ രണ്ടാമത്തെ കുടിവെളള നിര്‍മ്മാണ പ്ലാന്റാണ് തിരുവനന്തപുരം അരുവിക്കരയിലേത്. 2021ലാണ് ‘ഹില്ലി അക്വ’ ഉല്‍പാദനം ഇവിടെ ആരംഭിച്ചത്. ആദ്യഘട്ടമായി 20 ലിറ്റര്‍ ജാറുകളിലായിരുന്നു വിതരണം. 2021 ജനുവരി മുതല്‍ 2022 ജൂണ്‍ വരെയുള്ള ഉല്‍പാദനം…