ഒരു സംരംഭത്തെ വിജയിപ്പിക്കുന്നത് എപ്പോഴും ഉപഭോക്താക്കളാണ്. മികച്ച രീതിയില്‍ അവരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിച്ചാല്‍ മാത്രമേ ഏതൊരു സംരംഭത്തിനും വളര്‍ച്ച ഉണ്ടാകുകയുള്ളൂ. ഇത്തരത്തില്‍ ഉപഭോക്താവിന്റെ ആവശ്യകത മനസ്സിലാക്കി അവര്‍ക്ക് വേണ്ടിയാണ് തിരുവനന്തപുരം സ്വദേശിനിയായ സൗമ്യ സന്ദീപിന്റെ ദ കേക്ക് സ്റ്റോറീസ് എന്ന സംരംഭം പ്രവര്‍ത്തിക്കുന്നത്. ബേക്കിങ് ആക്സസറികളുടെ വിപണന സാധ്യത തിരിച്ചറിഞ്ഞുകൊണ്ട് തിരുവനന്തപുരം കേന്ദ്രമാക്കി ഇന്ന് മികച്ചരീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ദ കേക്ക് സ്റ്റോറീസ്. ജീവനക്കാരി തൊഴിലുടമയായ വഴി ഐടി മേഖലയില്‍ ജോലി ചെയ്യുകയായിരുന്ന സൗമ്യ തന്റെ കുട്ടികള്‍ക്ക് വേണ്ടി ജോലി ഉപേക്ഷിക്കുകയും ഇടവേള കാരണം പിന്നീട് കരിയറിലേക്ക് മടങ്ങുന്നതിനു ബുദ്ധിമുട്ടുകള്‍ നേരിടുകയും ചെയ്തപ്പോഴാണ് സ്വന്തമായി ഒരു സംരംഭം എന്ന തീരുമാനത്തിലേക്കെത്തിയത്. ആദ്യമായി ഒരു സംരംഭത്തിന്റെ ഭാഗമാകുന്നതുകൊണ്ടുതന്നെ തുടക്കത്തില്‍ നിരവധി ബുദ്ധിമുട്ടുകള്‍ സൗമ്യ അഭിമുഖീകരിച്ചു. ജീവിത പങ്കാളിയായ സന്ദീപ് കുമാറിന്റെയും കുടുംബത്തിന്റെയും ഉറച്ച പിന്‍ബലമാണ് സംരംഭവുമായി…