ബേക്കറി പ്രൊഡക്റ്റ്‌സ് അലര്‍ജിയായിരുന്ന തന്റെ കുഞ്ഞുങ്ങള്‍ക്ക് വേണ്ടി മാത്രം ചോക്ലേറ്റ് കേക്ക് ഉണ്ടാക്കി, അതിനെ പിന്നീട് ഹണി ഹഗ് എന്ന ബ്രാന്‍ഡ് ആക്കി വളര്‍ത്തിയ കൊയിലാണ്ടിക്കാരി ഫാത്തിമയുടെ മധുരമുള്ള കഥ ആരംഭിക്കുന്നത് ഒരു സാധാരണ ഹോം മെയ്ക്കറില്‍ നിന്നാണ്. ഹോം മെയ്ക്കിങ് പാഷനായി മാറിയപ്പോള്‍ പിന്നേട് അതിനെ പ്രൊഫഷനാക്കി മാറ്റാനുള്ള ശ്രമമായിരുന്നു. ഫാത്തിമ സംഘടിപ്പിച്ച മെല്‍റ്റിങ് മെമ്മറീസ് എന്ന ചോക്ലേറ്റ് എക്‌സ്‌പോ കേരളത്തിലെ തന്നെ ഈ മേഖലയിലെ ആദ്യ പ്രൈവറ്റ് എക്‌സ്‌പോയായി മാറുകയും ചെയ്തു. ഹോം മെയ്ക്കറില്‍ നിന്നും ഹോം ബേക്കറിലേക്ക് സ്വന്തമായി ഒരു കൊച്ചു സംരംഭം എല്ലാ വീട്ടമ്മമാരെയും പോലെ ഫാത്തിമ ആഗ്രഹിച്ചിരുന്നു. യൂട്യൂബ് ചാനലും ഓണ്‍ലൈന്‍ ബുട്ടീക്കും പരീക്ഷിച്ചെങ്കിലും അതൊന്നും സംരംഭകയെന്ന നിലയില്‍ സന്തോഷിപ്പിച്ചിരുന്നില്ല. ആ സമയത്താണ് മക്കളായ ഇസയ്ക്കും മറിയത്തിനും ബേക്കറി ഫുഡിനോടുള്ള അലര്‍ജി ശ്രദ്ധിക്കാന്‍ തുടങ്ങിയതെന്ന് ഫാത്തിമ പറയുന്നു. കേക്ക്, ചോക്ലേറ്റ്,…
Tag: home
ഡിമേക്കേഴ്സ് ഇന്റീരിയര്‍ ഡിസൈന്‍ രംഗത്ത് യുണിക്ക് ബ്രാന്‍ഡ്
കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ ഇന്റീരിയര്‍ ഡിസൈനിങ് എന്ന കണ്‍സെപ്റ്റിന് പ്രാധാന്യം ലഭിച്ചിട്ട് അധികകാലമായില്ല. അതിനാല്‍ ഇന്റീരിയര്‍ ഡിസൈനിങ് പ്രൊഫഷണലായി കൈകാര്യം ചെയ്യുന്നവരുടെ എണ്ണവും വളരെ കുറവാണ്. ഡിസൈനിങിനെ കുറിച്ച് കൃത്യമായ അറിവോ പരിചയമോ ഇല്ലാത്തവര്‍ പോലും ഇന്ന് ഇന്റീരിയര്‍ ഡിസൈനര്‍ എന്ന മേല്‍വിലാസത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഇത്തരക്കാരില്‍ നിന്നുമാണ് ‘ഡിമേക്കേഴ്‌സ് ഇന്റീരിയര്‍ ആര്‍ക്കിടെക്ച്ചറല്‍ കണ്‍സള്‍ട്ടന്‍സും’ അതിന്റെ സാരഥി അഭിരാമും യുണിക്കായി മാറുന്നത്. കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ഇന്റീരിയര്‍ ഡിസൈനിങ് ആന്റ് ആര്‍ക്കിടെക്ചറലില്‍ ബാച്ലര്‍ ഡിഗ്രിയും കേരളത്തിലെ മികച്ച കണ്‍സ്ട്രക്ഷന്‍ കമ്പനികളിലെ വര്‍ഷങ്ങളുടെ പ്രവര്‍ത്തിപരിചയവും ഇന്‍വെസ്റ്റ് ചെയ്താണ് ഡിമേക്കേഴ്സ് എന്ന സ്ഥാപനം കണ്ണൂര്‍ ജില്ലയിലെ എറ്റവും മികച്ച ഇന്റീരിയര്‍ ആര്‍ക്കിടെക്ച്ചറല്‍ ഡിസൈനിങ് സ്ഥാപനങ്ങളില്‍ ഒന്നായി മാറിയത്. 2010ലാണ് മാംഗ്ലൂരിലെ ശ്രീദേവി കോളേജില്‍ നിന്ന് അഭിരാം ഇന്റീരിയര്‍ ഡിസൈനിങ് ആന്റ് ആര്‍കിടെക്ചറില്‍ ബിഎസ്സി ഡിഗ്രി കരസ്ഥമാക്കിയത്. തുടര്‍ന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍…