സ്ഥിര നിക്ഷേപ പലിശ കൂട്ടി എച്ച്ഡിഎഫ്‌സി, ഐസിഐസിഐ ബാങ്കുകള്‍

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കു(എസ്ബിഐ) പിന്നാലെ എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയും സ്ഥിരനിക്ഷേപ പലിശ വര്‍ധിപ്പിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) പഴയ ഭവന വായ്പകളുടെയും മറ്റും പലിശ വീണ്ടും കൂടും. മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട്‌സ് ലെന്‍ഡിങ് റേറ്റ് (എംസിഎല്‍ആര്‍) അധിഷ്ഠിത പലിശനിരക്ക് ഇന്നുമുതല്‍ 0.25% കൂടും. ഇതോടെ ഒരു വര്‍ഷ കാലാവധിയിലുള്ള എംസിഎല്‍ആര്‍ നിരക്ക് ഇതോടെ 8.3 ശതമാനമായി. രണ്ടും മൂന്നും വര്‍ഷം കാലാവധിയുള്ളവയുടെ നിരക്ക് യഥാക്രമം 8.5%, 8.6%. വിപണിയിലെ നിരക്കുകള്‍ക്കനുസരിച്ച് പലിശ നിരക്ക് ഇടയ്ക്കിടയ്ക്കു മാറിക്കൊണ്ടിരിക്കുന്ന ഫ്‌ലോട്ടിങ് നിരക്കിലുള്ള വായ്പകള്‍ക്കാണ് 2016ല്‍ എംസിഎല്‍ആര്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത്. 2019 മുതല്‍ എംസിഎല്‍ആറിനു പകരം ഭവനവായ്പകള്‍ അടക്കമുള്ള പല വായ്പകളും എക്‌സ്റ്റേണല്‍ ബെഞ്ച്മാര്‍ക്ക് അധിഷ്ഠിത പലിശനിരക്ക് (ഇബിഎല്‍ആര്‍) ആശ്രയിച്ചാണ്. അതിനാല്‍ 2019 ഒക്ടോബറിനു മുന്‍പ് എടുത്തതും പിന്നീട് ഇബിഎല്‍ആറിലേക്ക് മാറാത്തതുമായ എംസിഎല്‍ആര്‍ അധിഷ്ഠിത…

‘സ്മാര്‍ട്ട് വയര്‍’ അവതരിപ്പിച്ച് ഐ.സി.ഐ.സി.ഐ ബാങ്ക്

രാജ്യത്തിനകത്തേയ്ക്ക് വേഗത്തിലും തടസരഹിതമായും പണമയയ്ക്കുന്നതിന് ഐ.സി.ഐ.സി.ഐ ബാങ്ക് ‘സ്മാര്‍ട്ട് വയര്‍’ എന്ന പുതിയ ഓണ്‍ലൈന്‍ സൊല്യൂഷന്‍ പുറത്തിറക്കി. സ്വിഫ്റ്റ് അടിസ്ഥാനപ്പെടുത്തി തയാറാക്കിയിട്ടുള്ള സൗകര്യം ഉപയോഗിച്ച് വിദേശ ഇന്ത്യക്കാര്‍ക്കും ഇന്ത്യയിലെ താമസക്കാര്‍ക്കും ഓണ്‍ലൈനായും കടലാസ് രഹിതമായും രാജ്യത്തിനകത്തു പണമയയ്ക്കാം. ഇത്തരത്തില്‍ വേഗത്തില്‍ പണം സ്വീകരിക്കുന്നതിന് ഓണ്‍ലൈന്‍ സൊല്യൂഷന്‍ അവതരിപ്പിക്കുന്ന രാജ്യത്തെ ആദ്യത്തെ ബാങ്കാണ് ഐ.സി.ഐ.സി.ഐ ബാങ്ക്. വിദേശ ഇന്ത്യക്കാര്‍ക്കും ഇന്ത്യയില്‍ താമസിക്കുന്നവര്‍ക്കും ഒരേപോലെ എളുപ്പത്തിലും വേഗത്തിലും തടസരഹിതമായും അതിര്‍ത്തിക്കപ്പുറത്തേക്ക് പണം കൈമാറ്റം ചെയ്യാന്‍ ബാങ്കിംഗ് മേഖലയിലെ ഇത്തരത്തിലുള്ള ആദ്യത്തെ സംരംഭമായ ‘സ്മാര്‍ട്ട് വയര്‍’ സൗകര്യമൊരുക്കുമെന്ന് ഐ.സി.ഐ.സി.ഐ ബാങ്കിന്റെ ഇന്റര്‍നാഷണല്‍ ബാങ്കിംഗ് ഗ്രൂപ്പ് മേധാവി ശ്രീറാം എച്ച് അയ്യര്‍ പറഞ്ഞു. ഇന്റര്‍നെറ്റ് ബാങ്കിംഗ് പ്ലാറ്റ്ഫോമില്‍ ലോഗിന്‍ ചെയ്ത് ഉപഭോക്താക്കള്‍ക്ക് ‘സ്മാര്‍ട്ട് വയര്‍’ സൗകര്യം ഉപയോഗിക്കാം. ഗുണഭോക്താവിന് മുന്‍കൂട്ടി പൂരിപ്പിച്ച വയര്‍ ട്രാന്‍സ്ഫര്‍ അഭ്യര്‍ത്ഥന ഫോം ഓണ്‍ലൈനില്‍ സൃഷ്ടിക്കാം. തടസമില്ലാതെ ഇടപാടിന്റെ…