സാമ്പത്തിക മാന്ദ്യം ഇന്ത്യയെ ബാധിക്കില്ല: ഐഎംഎഫ്

ലോകരാജ്യങ്ങള്‍ സാമ്പത്തിക മാന്ദ്യത്തിലേക്കു നീങ്ങുകയാണെങ്കിലും സാമ്പത്തിക മാന്ദ്യം ഇന്ത്യയെ കാര്യമായി ബാധിക്കില്ലെന്ന് ഐഎംഎഫ് . രാജ്യാന്തര നാണ്യനിധി(ഐഎംഎഫ്). മൂന്നിലൊന്ന് രാജ്യങ്ങളും ഈ വര്‍ഷം അല്ലെങ്കില്‍ അടുത്ത വര്‍ഷമാദ്യം സാമ്പത്ത ിക മാന്ദ്യത്തിലേക്കെത്തും. മിക്കവാറും രാജ്യങ്ങളും അതിന്റെ പ്രത്യാഘാതം നേരിടേണ്ടിവരുമെങ്കിലും ഇന്ത്യയുടെ സ്ഥിതി ഭേദപ്പെട്ടതായിരിക്കുമെന്ന് ഐഎംഎഫ് ഏഷ്യ പസിഫിക് ഡയറക്ടര്‍ കൃഷ്ണ ശ്രീനിവാസന്‍ പറഞ്ഞു. 2022ല്‍ ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം 6.8% ആയിരിക്കുമെന്ന് ഐഎംഎഫ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 2023ല്‍ 6.1%. നാണ്യപ്പെരുപ്പം പാവപ്പെട്ടവരെ ബാധിക്കാതെ നോക്കാന്‍ സര്‍ക്കാര്‍ മികച്ച രീതിയില്‍ ഇടപെടുന്നുണ്ട്. എണ്ണ വില ഉയരുന്നത് അടക്കമുള്ള ബാഹ്യവെല്ലുവിളികളാണ് ഇന്ത്യയെ വലയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ നാണ്യപ്പെരുപ്പം വരുതിയിലാക്കാന്‍ ആര്‍ബിഐ നടത്തുന്ന ശ്രമങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് ഐഎംഎഫ് ഡപ്യൂട്ടി ഡിവിഷന്‍ ചീഫ് ഗാര്‍സ്യ പാസ്‌കല്‍ പറഞ്ഞു. 2022 അവസാനത്തോടെ ഇന്ത്യയുടെ കടബാധ്യതാ അനുപാതം മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ 85…

ഇന്ത്യയ്ക്ക് അഭിനന്ദനവുമായി ഐഎംഎഫ്

ഇന്ത്യയുടെ ഡിജിറ്റലൈസേഷന്‍ ശ്രമങ്ങളെ അഭിനന്ദിച്ച് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) ചീഫ് ഇക്കണോമിസ്റ്റ് പിയറി ഒലിവിയര്‍. രാജ്യത്ത് ഡിജിറ്റലൈസേഷന്‍ നടപ്പിലാക്കിയ കേന്ദ്ര സര്‍ക്കാരിന്റെ നീക്കം, ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ഗതി മാറ്റിയന്ന് ഒളിവിയര്‍ അഭിപ്രായപ്പെട്ടു. വിവിധ രീതിയിലാണ് ഡിജിറ്റലൈസേഷന്‍ രാജ്യത്തിന്റെ വളര്‍ച്ചയെ സഹായിക്കുന്നത്. സാമ്പത്തിക മേഖലയില്‍ വളരെ വലിയ മാറ്റമാണ് ഡിജിറ്റിസേഷന്‍ കൊണ്ടുവന്നത്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ഗതി മാറ്റാന്‍ ഡിജിറ്റൈസേഷന് കഴിഞ്ഞതായി പിയറി ഒലിവിയര്‍ അഭിപ്രായപ്പെട്ടു. രാജ്യത്ത് നേരിട്ട് ബാങ്കിങ് സേവനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയാത്ത നിരവധിപേരുണ്ട്. ഡിജിറ്റിസേഷനിലൂടെ രാജ്യത്തെ താഴെ തട്ടിലുള്ളവര്‍ക്ക് വരെ പണമിടപാടുകള്‍ സുഗമമായി നടത്താന്‍ ഡിജിറ്റലൈസേഷന്‍ സഹായിച്ചിട്ടുണ്ടെന്ന് ഒലിവിയര്‍ ചൂണ്ടിക്കാട്ടി.