ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണത്തില്‍ കുതിപ്പ്

കഴിഞ്ഞ മാസം ഇന്ത്യയ്ക്കുള്ളിലെ വിമാനയാത്രക്കാരുടെ എണ്ണം കഴിഞ്ഞവര്‍ഷം സെപ്റ്റംബറിലേതിനെക്കാള്‍ 46.54% ഉയര്‍ന്ന് 1.04 കോടിയായി. ആകെ സീറ്റുകളുടെ 77.5% ഉപയോഗപ്പെടുത്താന്‍ വ്യോമയാനകമ്പനികള്‍ക്കു കഴിഞ്ഞു. 59.72 ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്ത ഇന്‍ഡിഗോയ്ക്ക് 57% വിപണിവിഹിതമുണ്ട്. ഫുള്‍ സര്‍വീസ് എയര്‍ലൈന്‍ ആയ വിസ്താരയ്ക്ക് 9.6% വിപണിവിഹിതത്തോടെ രണ്ടാം സ്ഥാനമുണ്ട്. ടാറ്റ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള വിസ്താര, എയര്‍ ഏഷ്യ ഇന്ത്യ, എയര്‍ ഇന്ത്യ എന്നിവയ്ക്ക് ആകെ 24.7% വിപണിവിഹിതമുണ്ട്.  

ഭക്ഷ്യധാന്യങ്ങളുടെ താങ്ങുവില വര്‍ദ്ധിപ്പിച്ചു

ഗോതമ്പ്, ബാര്‍ളി, കടുക് എന്നീ ഭക്ഷ്യധാന്യങ്ങളുടെ താങ്ങുവില വര്‍ദ്ധിപ്പിച്ചു. ഗോതമ്പിന്റെ ഏറ്റവും കുറഞ്ഞ താങ്ങുവില ക്വിന്റലിന് 2,125 രൂപയായും കടുക് ക്വിന്റലിന് 5,450 രൂപയായുമാണ് വര്‍ദ്ധിപ്പിച്ചത്. കര്‍ഷകരുടെ ഉല്‍പ്പാദനവും വരുമാനവും വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യ കാബിനറ്റ് കമ്മിറ്റിയാണ് വിളകളുടെ താങ്ങുവില പ്രഖ്യാപിച്ചത്. ഗോതമ്പിന്റെ കുറഞ്ഞ താങ്ങുവില 110 രൂപ വര്‍ധിപ്പിച്ച് ക്വിന്റലിന് 2,125 രൂപയായും കടുക് ക്വിന്റലിന് 400 രൂപ വര്‍ദ്ധിപ്പിച്ച് 5,450 രൂപയായും വര്‍ധിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യ കാബിനറ്റ് കമ്മിറ്റി യോഗത്തിലാണ് എംഎസ്പികള്‍ വര്‍ധിപ്പിക്കാനുള്ള തീരുമാനമെടുത്തത്. കര്‍ഷകരില്‍ നിന്ന് സര്‍ക്കാര്‍ ധാന്യം വാങ്ങുന്ന നിരക്കാണ് എംഎസ്പി അഥവാ മിനിമം താങ്ങുവില. നിലവില്‍, ഖാരിഫ്, റാബി സീസണുകളില്‍ കൃഷി ചെയ്യുന്ന 23 വിളകള്‍ക്കാണ് സര്‍ക്കാര്‍ എംഎസ്പി നിശ്ചയിച്ചിരിക്കുന്നത്.…