കോവിഡ് ഭീതിയില്‍ ഉലഞ്ഞ് ഇന്ത്യന്‍ വിപണി

ചൈനയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ ഉയരുന്നത് ഓഹരിവിപണിയെ തുടര്‍ച്ചയായ രണ്ടാം ദിനവും സാരമായി ബാധിച്ചു. സെന്‍സെക്‌സ് 635 പോയിന്റ് ഇടിവ് നേരിട്ടു. നിഫ്റ്റി 18,200 പോയിന്റിന് താഴേയ്ക്ക് എത്തുകയും ചെയ്തു. ചൈനയില്‍ കോവിഡ് വ്യാപനത്തിന് കാരണമായിരിക്കുന്ന പുതിയ വൈറസ് വകഭേദം ബിഎഫ് 7 ഒമിക്രോണ്‍ ഇന്ത്യയിലും സ്ഥിരീകരിച്ച വാര്‍ത്തകള്‍ വിപണിയിലെ നിക്ഷേപകര്‍ക്കിടയില്‍ ആശങ്ക ഉയര്‍ത്തിയിരിക്കുകയാണ്. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, മാരുതി സുസുക്കി, അള്‍ട്രാടെക് സിമന്റ്, ബജാജ് ഫിന്‍സെര്‍വ്, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, ആക്‌സിസ് ബാങ്ക് ഓഹരികള്‍ ഇടിഞ്ഞു. ഫാര്‍മസ്യൂട്ടിക്കല്‍, ഐടി ഓഹരികള്‍ നേട്ടമുണ്ടാക്കി. കോവിഡ് വെല്ലുവിളി ഉയര്‍ത്താവുന്ന ട്രാവല്‍, ടൂറിസം, ഹോട്ടല്‍, എയര്‍ലൈന്‍, എന്റര്‍ടെയ്ന്‍മെന്റ് ഓഹരികളില്‍ വരുംദിവസങ്ങളില്‍ സമ്മര്‍ദം നേരിട്ടേക്കാമെന്നാണ് വിലയിരുത്തല്‍. ആഗോള മാന്ദ്യഭീതിയുടെയും കോവിഡ് വ്യാപനത്തിന്റെയും പശ്ചാത്തലത്തില്‍ ചാഞ്ചാട്ടങ്ങളുടെ ദിവസങ്ങളാണ് വിപണിയെ കാത്തിരിക്കുന്നതെന്നും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. സ്‌മോള്‍ ക്യാപ് ഓഹരികള്‍ 2.18 ശതമാനവും, മിഡ്ക്യാപ് സൂചിക…

ലക്ഷ്വറി കാറുകള്‍ക്ക് മികച്ച വില്പന

ഒട്ടേറെ സാമ്പത്തിക പ്രതിസന്ധികള്‍ നിറഞ്ഞുനിന്ന കാലമായിട്ടും അത്യാഡംബര (സൂപ്പര്‍ ലക്ഷ്വറി) കാറുകളുടെ സ്വര്‍ഗീയവിപണിയായി ഇന്ത്യ. ലോകമാകെ വിപണിതളരുകയാണെങ്കിലും ഇന്ത്യയില്‍ വില്പന കുതിക്കുകയാണെന്ന് കമ്പനികള്‍ പറയുന്നു. 2022ല്‍ ഇതുവരെ ഈ ശ്രേണി കൈവരിച്ച വില്പന വര്‍ദ്ധന 50 ശതമാനമാണ്; കൊവിഡിനും മുമ്പ് 2018ല്‍ കുറിച്ച റെക്കാഡ് വളര്‍ച്ചാനിരക്കാണ് ഈവര്‍ഷം പഴങ്കഥയായത്. രണ്ടുകോടി രൂപയ്ക്കുമേല്‍ വിലയുള്ള കാറുകളാണ് അത്യാഡംബര പട്ടികയില്‍ വരുന്നത്. ഇവയില്‍ത്തന്നെ 4 കോടി രൂപയ്ക്കുമേല്‍ വിലയുള്ള കാറുകള്‍ മാത്രം വിപണിയിലുള്ള ഇറ്റാലിയന്‍ ബ്രാന്‍ഡ് ലംബോര്‍ഗിനിയാണ് മുന്നേറ്റത്തെ നയിക്കുന്നതെന്നത് ശ്രദ്ധേയം.  

പഞ്ചസാര ഉത്പാദനം; 5.1 ശതമാനം വര്‍ദ്ധിച്ചു

രാജ്യത്തെ പഞ്ചസാര ഉത്പാദനം 5.1 ശതമാനം വര്‍ദ്ധിച്ചുവെന്ന് കണക്കുകള്‍. 2022-23 കാലയളവില്‍ ഡിസംബര്‍ 15 വരെയുള്ള ഉത്പാദനം 82.1 ലക്ഷം ടണ്ണാണെന്ന് കണക്കുകള്‍ പറയുന്നു. മുന്‍വര്‍ഷം ഇതേ കാലയളവിലെ ഉത്പാദനം 77.9 ലക്ഷം ടണ്ണായിരുന്നു. നാലു ലക്ഷം ടണ്ണിന്റെ വര്‍ദ്ധന ഉണ്ടായെന്നാണ് ഇന്ത്യ ഷുഗര്‍ മില്‍സ് അസോസിയേഷന്‍(ഐ.എസ്.എം.എ) വ്യവസായ സമിതിയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 33 ലക്ഷം ടണ്‍ പഞ്ചസാര ഉത്പാദനവുമായി മഹാരാഷ്ട്രയാണ് മുന്നില്‍. 20.3 ലക്ഷം ടണ്ണുമായി ഉത്തര്‍പ്രദേശാണ് തൊട്ടുപിന്നില്‍. പഞ്ചസാര ഫാക്ടറികളുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.  

രാജ്യത്തെ എണ്ണ ഇറക്കുമതിയില്‍ റഷ്യ തന്നെ മുന്നില്‍

നവംബറിലും ഇന്ത്യയ്ക്ക് ഏറ്റവും കൂടുതല്‍ എണ്ണ (ക്രൂഡ് ഓയില്‍) നല്‍കിയത് റഷ്യ. റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി തുടര്‍ച്ചയായ അഞ്ചാം മാസവും ഉയര്‍ന്നു. നവംബറില്‍ പ്രതിദിനം 9,08,000 ബാരല്‍ (ബിപിഡി) ആണ് ഇറക്കുമതി. ഒക്ടോബറിനെ അപേക്ഷിച്ച് ഇറക്കുമതി 4 ശതമാനം വര്‍ധിച്ചു. നവംബറിലെ ഇന്ത്യയുടെ മൊത്തം ഇറക്കുമതിയായ 4 ദശലക്ഷം ബിപിഡിയുടെ 23 ശതമാനവും റഷ്യന്‍ എണ്ണയാണ്. രണ്ടാം സ്ഥാനത്ത് ഇറാഖ്. അതേസമയം, നവംബറിലെ ഇന്ത്യയുടെ മൊത്തത്തിലുള്ള ഇറക്കുമതി ഒക്ടോബറില്‍നിന്ന് 11% കുറഞ്ഞു. റഷ്യയുടെ പിന്തുണയുള്ള ഇന്ത്യന്‍ റിഫൈനര്‍ നയാര എനര്‍ജി, അറ്റകുറ്റപ്പണിക്കായി 4,00,000 ബിപിഡി റിഫൈനറി അടച്ചുപൂട്ടിയതിനാലാണിത്. യുക്രെയ്ന്‍ അധിനിവേശത്തെ തുടര്‍ന്ന് പാശ്ചാത്യരാജ്യങ്ങള്‍ ബഹിഷ്‌കരണം നടത്തുന്നതിന്റെ പശ്ചാത്തലത്തില്‍ കുറഞ്ഞ വിലയ്ക്ക് നല്‍കാമെന്ന വ്യവസ്ഥയിലാണ് ഇന്ത്യ, റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നത്. ചൈനയ്ക്ക് ശേഷം റഷ്യയുടെ രണ്ടാമത്തെ വലിയ എണ്ണ ഉപയോക്താവാണ് ഇന്ത്യ. ബാരലിന് 60 ഡോളര്‍…

ചില്ലറ ഇടപാട് തുടങ്ങി: 1.71 കോടിയുടെ ഡിജിറ്റല്‍ രൂപയുമായി ആര്‍ബിഐ

രാജ്യത്ത് ഇതാദ്യമായി ഡിജിറ്റല്‍ കറന്‍സി(ഇ രൂപ)യുടെ ചില്ലറ ഇടപാടിന് തുടക്കമായി. പരീക്ഷണാടിസ്ഥാനത്തിലുള്ള ഇടപാടിനായി നാല് ബാങ്കുകള്‍ക്ക് 1.71 കോടി രൂപയാണ് റിസര്‍വ് ബാങ്ക് അനുവദിച്ചത്. എസ്ബിഐ, ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക്, ഐഡിഎഫ്സി ഫെസ്റ്റ് ബാങ്ക് എന്നിവയുടെ നേതൃത്വത്തില്‍ മുംബൈ, ഡല്‍ഹി, ബെംഗളുരു, ഭുവനേശ്വര്‍ എന്നീ നാല് നഗരങ്ങളിലെ തിരഞ്ഞെടുത്ത സംഘങ്ങള്‍ക്കിടയിലാണ് ഇടപാട് നടത്തുന്നത്. ചെറുകിട ഇടപാടുകാരുടെ ആവശ്യം, ബാങ്കുകളുടെ പണലഭ്യത എന്നിവ കണക്കിലെടുത്താകും കൂടുതല്‍(ഡിജിറ്റല്‍ രൂപ)തുക അനുവദിക്കുക. സുഹൃത്തുക്കള്‍ക്കിടയിലും കച്ചവടക്കാര്‍ ഉപഭോക്താക്കള്‍ തമ്മിലും ഇടപാടുകള്‍ നടത്തിതുടങ്ങി. തെരുവ് കച്ചവടക്കാര്‍ മുതല്‍ വന്‍കിട വ്യാപാരികള്‍വരെ ഇതില്‍ ഉള്‍പ്പെടും. ഭക്ഷ്യ വിതരണ ആപ്പുകളും വരുംദിവസങ്ങളില്‍ ഡിജിറ്റല്‍ രൂപ സ്വീകരിച്ചുതുടങ്ങും.  

സാമ്പത്തിക വളര്‍ച്ച 6.3%

രാജ്യത്തെ സാമ്പത്തിക വളര്‍ച്ച രണ്ടാം പാദത്തില്‍ (ജൂലൈ-സെപ്റ്റംബര്‍) 6.3%. റിസര്‍വ് ബാങ്കിന്റെ അനുമാനം (6.3%) പൂര്‍ണമായും ശരിവയ്ക്കുന്നതാണ് കണക്ക്. കഴിഞ്ഞ വര്‍ഷം രണ്ടാം പാദത്തിലെ വളര്‍ച്ച 8.4 ശതമാനമായിരുന്നു. രാജ്യത്തെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം (ജിഡിപി) കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 35.89 ലക്ഷം കോടി രൂപയായിരുന്നത് ഇക്കൊല്ലം 38.17 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. ആദ്യപാദത്തില്‍ 36.85 ലക്ഷം കോടിയായിരുന്നു ജിഡിപി. ഇതുവച്ചു നോക്കുമ്പോള്‍ രണ്ടാം പാദത്തില്‍ 3.58 ശതമാനത്തിന്റെ വര്‍ധനയുണ്ടായി. ഇക്കൊല്ലം ആദ്യ പാദത്തില്‍ 13.2 ശതമാനമായിരുന്നു വളര്‍ച്ച. ഇത് കഴിഞ്ഞ വര്‍ഷം അതേ പാദത്തിലെ വളരെ കുറഞ്ഞ വളര്‍ച്ച നിരക്കുമായി (-23.8%) ബന്ധപ്പെടുത്തി കണക്കുകൂട്ടിയതുമൂലമുള്ള കുതിപ്പാണ് (ലോ ബേസ് ഇഫക്റ്റ്). ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ കൃഷി (4.6%), വാണിജ്യം, ഹോട്ടല്‍, ഗതാഗതം, കമ്യൂണിക്കേഷന്‍ (14.7%) എന്നീ മേഖലകളില്‍ മികച്ച വളര്‍ച്ചാനിരക്ക് കൈവരിച്ചു. ഉല്‍പാദനമേഖല (-2.3),…

നികുതിവരുമാന വളര്‍ച്ച: കേരളത്തിന് രണ്ടാം സ്ഥാനം

നടപ്പുസാമ്പത്തിക വര്‍ഷം രാജ്യത്തെ സംസ്ഥാനനികുതി വരുമാനത്തിലെ വളര്‍ച്ചാനിരക്കില്‍ കേരളം രണ്ടാംസ്ഥാനത്ത്. 41 ശതമാനം വളര്‍ച്ചയോടെ ഏപ്രില്‍-സെപ്തംബറില്‍ കേരളം നേടിയത് 33,175 കോടി രൂപയാണ്. ദക്ഷിണേന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന വളര്‍ച്ച കേരളത്തിന്റേതാണ്. രാജ്യത്ത് ഏറ്റവുമധികം നികുതിവരുമാനം നേടിയതും ഉയര്‍ന്ന വളര്‍ച്ചാനിരക്ക് കുറിച്ചതും മഹാരാഷ്ട്രയാണ്. 2021-22ലെ സമാനകാലത്തെ 81,395 കോടി രൂപയില്‍ നിന്ന് മഹാരാഷ്ട്രയുടെ നികുതിവരുമാനം 42 ശതമാനം ഉയര്‍ന്ന് 1.15 ലക്ഷം കോടി രൂപയായി. 29 ശതമാനം വളര്‍ച്ചയോടെ 1.02 ലക്ഷം കോടി രൂപ നേടി വരുമാനത്തില്‍ രണ്ടാംസ്ഥാനത്ത് ഉത്തര്‍പ്രദേശാണ്. മൂന്നാംസ്ഥാനം കര്‍ണാടകയില്‍ നിന്ന് തമിഴ്നാട് പിടിച്ചെടുത്തു. 50,324 കോടി രൂപയില്‍ നിന്ന് തമിഴ്‌നാടിന്റെ വരുമാനം 68,638 കോടി രൂപയായി ഉയര്‍ന്നു. നാലാമതായ കര്‍ണാടകയുടെ വരുമാനം 53,566 കോടി രൂപയില്‍ നിന്ന് 66,158 കോടി രൂപയിലെത്തി. വരുമാനവളര്‍ച്ചയില്‍ ദക്ഷിണേന്ത്യയില്‍ ഏറ്റവും പിന്നില്‍ ആന്ധ്രാപ്രദേശാണ്; 9 ശതമാനം.

ഇന്ത്യയില്‍ 2.6 ദശലക്ഷം അക്കൗണ്ടുകള്‍ നിരോധിച്ച് വാട്ട്സ്ആപ്പ്

ഇന്ത്യയിലെ 26 ലക്ഷത്തിലധികം വാട്ട്‌സ്ആപ്പ് അക്കൗണ്ടുകള്‍ നിരോധിച്ചു. മെറ്റായുടെ ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍, ഭേദഗതി വരുത്തിയ 2021 ലെ പുതിയ ഐടി നിയമങ്ങള്‍ അനുസരിച്ചാണ് നിരോധനം. ലോകത്തിലെ ഏറ്റവും വലിയ മെസേജിംഗ് ആപ്പായ വാട്ട്‌സ്ആപ്പിന് രാജ്യത്ത് ഏകദേശം 500 ദശലക്ഷം ഉപയോക്താക്കളുണ്ട്. എന്നാല്‍ വാട്ട്‌സ്ആപ്പിന് എതിരെ സെപ്റ്റംബറില്‍ 666 പരാതികളാണ് ഉയര്‍ന്നു വന്നത്. ഇതില്‍ 23 കേസില്‍ വാട്ട്‌സ്ആപ് നടപടി സ്വീകരിക്കുകയും ചെയ്തു. ഐടി നിയമം 2021 അനുസരിച്ച് ഇതില്‍ കാര്യക്ഷമമായ നടപടിയാണ് വാട്ട്‌സ്ആപ് കൈക്കൊണ്ടത്. 2022 സെപ്തംബര്‍ മാസത്തെ വാട്ട്‌സ്ആപ്പിന്റെ റിപ്പോര്‍ട്ടില്‍ അനുസരിച്ച് ഉപയോക്തൃ പരാതികളുടെയും വാട്ട്സ്ആപ്പ് സ്വീകരിച്ച അനുബന്ധ നടപടികളുടെയും വിശദാംശങ്ങളും പ്രതിരോധ നടപടികളും എന്തെന്ന് ഉള്‍പ്പെടുത്തിയിരിക്കുന്നതായി മെറ്റയുടെ വക്താവ് അറിയിച്ചു. ഓഗസ്റ്റില്‍ ഇന്ത്യയില്‍ 23 ലക്ഷം അക്കൗണ്ടുകള്‍ വാട്ട്സ്ആപ്പ് നിരോധിച്ചിരുന്നു.  

അതിസമ്പന്നരുടെ പട്ടികയില്‍ യൂസഫലി

  ഇന്ത്യയിലെ നൂറ് അതിസമ്പന്നരുടെ പട്ടികയില്‍ ലുലു ഗ്രൂപ്പു ചെയര്‍മാനുമായ എംഎ യൂസഫലി. ഫോബ്സ് മാഗസിന്റെ റിപ്പോര്‍ട്ടു പ്രകാരം 35 ാം സ്ഥാനത്താണ് യൂസഫലി. 43,200 കോടി രൂപയാണ് ആസ്തി. 32,400 കോടി രൂപ ആസ്തിയുള്ള മുത്തൂറ്റ് ഫിനാന്‍സ് ഗ്രൂപ്പ് 45ാം സ്ഥാനത്താണ്, ബൈജൂസ് ആപ് സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍, ഭാര്യ ദിവ്യ ഗോകുല്‍നാഥ് എന്നിവരുടെ ആസ്തി 2,8800 കോടി രൂപയാണ്, പട്ടികയില്‍ 54ാം സ്ഥാനമാണ്. ജോയ് ആലുക്കാസിന്റെ ആസ്തി 24,800 കോടി രൂപയാണ് സ്ഥാനം 69. ഇന്‍ഫോസിസ് സഹ സ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്റെ ആസ്തി 24,400 കോടി രൂപയും 71ാം സ്ഥാനത്തുമാണ്. ഗൗതം അദാനിയാണ് ഇന്ത്യയില്‍ ഏറ്റവും സമ്പന്നന്‍. ആസ്തി 15,000 കോടി ഡോളര്‍ . രണ്ടാം സ്ഥാനത്ത് മുകേഷ് അംബാനി. ആസ്തി 7.04 ലക്ഷം കോടി രൂപ. രാജ്യാന്തര പട്ടികയില്‍ ഗൗതം അദാനി നാലാം…

സാമ്പത്തിക മാന്ദ്യം ഇന്ത്യയെ ബാധിക്കില്ല: ഐഎംഎഫ്

ലോകരാജ്യങ്ങള്‍ സാമ്പത്തിക മാന്ദ്യത്തിലേക്കു നീങ്ങുകയാണെങ്കിലും സാമ്പത്തിക മാന്ദ്യം ഇന്ത്യയെ കാര്യമായി ബാധിക്കില്ലെന്ന് ഐഎംഎഫ് . രാജ്യാന്തര നാണ്യനിധി(ഐഎംഎഫ്). മൂന്നിലൊന്ന് രാജ്യങ്ങളും ഈ വര്‍ഷം അല്ലെങ്കില്‍ അടുത്ത വര്‍ഷമാദ്യം സാമ്പത്ത ിക മാന്ദ്യത്തിലേക്കെത്തും. മിക്കവാറും രാജ്യങ്ങളും അതിന്റെ പ്രത്യാഘാതം നേരിടേണ്ടിവരുമെങ്കിലും ഇന്ത്യയുടെ സ്ഥിതി ഭേദപ്പെട്ടതായിരിക്കുമെന്ന് ഐഎംഎഫ് ഏഷ്യ പസിഫിക് ഡയറക്ടര്‍ കൃഷ്ണ ശ്രീനിവാസന്‍ പറഞ്ഞു. 2022ല്‍ ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം 6.8% ആയിരിക്കുമെന്ന് ഐഎംഎഫ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 2023ല്‍ 6.1%. നാണ്യപ്പെരുപ്പം പാവപ്പെട്ടവരെ ബാധിക്കാതെ നോക്കാന്‍ സര്‍ക്കാര്‍ മികച്ച രീതിയില്‍ ഇടപെടുന്നുണ്ട്. എണ്ണ വില ഉയരുന്നത് അടക്കമുള്ള ബാഹ്യവെല്ലുവിളികളാണ് ഇന്ത്യയെ വലയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ നാണ്യപ്പെരുപ്പം വരുതിയിലാക്കാന്‍ ആര്‍ബിഐ നടത്തുന്ന ശ്രമങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് ഐഎംഎഫ് ഡപ്യൂട്ടി ഡിവിഷന്‍ ചീഫ് ഗാര്‍സ്യ പാസ്‌കല്‍ പറഞ്ഞു. 2022 അവസാനത്തോടെ ഇന്ത്യയുടെ കടബാധ്യതാ അനുപാതം മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ 85…