പൊതുഗതാഗതത്തിന്റെ എല്ലാം സാധ്യതകളും ഉപയോഗപ്പെടുത്തും: ഹര്‍ദീപ് സിംഗ് പുരി

2047ഓടെ മെട്രോയും ബസുകളും ഉള്‍പ്പടെ പൊതുഗതാഗത സംവിധാനത്തിന്റെ മുഴുവന്‍ സാധ്യതകളും പൂര്‍ണമായി ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു. കൊച്ചിയില്‍ ഇന്നലെ ആരംഭിച്ച അര്‍ബന്‍ മൊബിലിറ്റി ഇന്ത്യ സമ്മേളനത്തിന്റെ ഭാഗമായി മാദ്ധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വകാര്യ വാഹനങ്ങള്‍ക്ക് പകരം പൊതുഗതാഗത സംവിധാനം തിരഞ്ഞെടുക്കുന്ന തരത്തില്‍ മാറാനാകണം. സോളാര്‍ പാനലുകളുടെ വില കുറയ്ക്കുന്നതില്‍ രാജ്യം ശ്രദ്ധേയമായ പുരോഗതി കൈവരിച്ചു. പഞ്ചസാരയ്ക്ക് പുറമെ കാര്‍ഷികാവശിഷ്ടങ്ങള്‍, വൈക്കോല്‍, മുള എന്നിവയില്‍ നിന്ന് എഥനോള്‍ ഉത്പാദിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. കൊവിഡ് ഉയര്‍ത്തിയ വെല്ലുവിളികള്‍ക്കിടയിലും കൊച്ചിയിലുള്‍പ്പെടെ സ്മാര്‍ട്ട് സിറ്റികളുടെ നിര്‍മ്മാണം വിവിധ ഘട്ടങ്ങളില്‍ നല്ല രീതിയില്‍ മുന്നേറുന്നുണ്ടെന്നും ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു.  

ഗതാഗതരംഗത്തിന് പുത്തന്‍ ഉണര്‍വായി ഗതിശക്തി

കേന്ദ്രസര്‍ക്കാരിന്റെ പിഎം ഗതിശക്തി പദ്ധതി പ്രകാരം, ഇന്ത്യന്‍ റെയില്‍വേ ഇതുവരെ കമ്മീഷന്‍ ചെയ്തത് 15 കാര്‍ഗോ ടെര്‍മിനലുകള്‍. ഭാവിയില്‍ രാജ്യത്തെ 96ലധികം ലൊക്കേഷനുകളിലേയ്ക്ക് പദ്ധതി വ്യാപിപ്പിക്കും. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ ടെര്‍മിനലുകളുടെ എണ്ണം നൂറായി വര്‍ദ്ധിപ്പിക്കും. കാര്‍ഗോ ടെര്‍മിനലുകളുടെ നിര്‍മ്മാണചുമതല സ്വകാര്യ ഏജന്‍സികള്‍ക്കായിരിക്കും. റെയില്‍വേയുടെ ഉടമസ്ഥതയിലല്ലാത്ത ഭൂമി, മുഴുവനായോ, ഭാഗികമായോ റെയില്‍വേ ഉടമസ്ഥതയിലുള്ള ഭൂമി എന്നിവിടങ്ങളില്‍ ടെര്‍മിനലുകള്‍ നിര്‍മ്മിക്കാന്‍ അനുമതിയുണ്ട്. റെയില്‍വേയുടെ ഉടമസ്ഥതയിലല്ലാത്ത ഭൂമി ഏറ്റെടുക്കുകയാണെങ്കില്‍, അത് കണ്ടെത്തേണ്ട പൂര്‍ണ്ണചുമതല ഓപ്പറേറ്റര്‍മാര്‍ക്കായിരിക്കും. മള്‍ട്ടിമോഡല്‍ കണക്റ്റിവിറ്റി ലക്ഷ്യമിട്ട് 2021 ആഗസ്റ്റ് 15നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പിഎം ഗതിശക്തി പദ്ധതിയ്ക്ക് തുടക്കമിട്ടത്. വിവിധ തരത്തിലുള്ള ഗതാഗത മാര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്തി സാധനങ്ങളും, സേവനങ്ങളുമടക്കം കൈമാറ്റം ചെയ്യുന്നതാണ് മള്‍ട്ടിമോഡല്‍ കണക്റ്റിവിറ്റി.  

ഭാരത് ദര്‍ശന്‍ ട്രെയിനുകള്‍ നിര്‍ത്തലാക്കി

ഇന്ത്യന്‍ റെയില്‍വേ കേറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്റെ (ഐആര്‍സിടിസി) ജനപ്രിയ വിനോദ സഞ്ചാര പാക്കേജ് ടൂറായിരുന്ന ഭാരത് ദര്‍ശന്‍ ട്രെയിനുകള്‍ നിര്‍ത്തലാക്കി. പ്രതിദിനം 900 രൂപ മാത്രം ചെലവു വരുന്ന 10,15 ദിന ബജറ്റ് ടൂര്‍ പാക്കേജുകളായിരുന്നു ഭാരത് ദര്‍ശന്റെ ഭാഗമായുണ്ടായിരുന്നത്. സ്വകാര്യ ടൂറിസ്റ്റ് ട്രെയിനുകളുടെ കടന്നു വരവോടെയാണു ഭാരത് ദര്‍ശന്‍ ട്രെയിന്‍ ഓടിക്കുന്നതു ഐആര്‍സിടിസി അവസാനിപ്പിച്ചത്. രാജ്യത്തെ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളും വിനോദ സഞ്ചാര കേന്ദ്രങ്ങളും ബന്ധിപ്പിച്ചുള്ള ചെലവുകുറഞ്ഞ യാത്രകളായിരുന്നു പ്രധാന ആകര്‍ഷണം. സ്ലീപ്പര്‍ ക്ലാസ് യാത്ര, വെജിറ്റേറിയന്‍ ഭക്ഷണം, താമസം, ഗൈഡിന്റെ സേവനം തുടങ്ങിയവയുണ്ടായിരുന്നു. തീര്‍ഥാടകര്‍ ഏറെ ആശ്രയിച്ചിരുന്ന ഭാരത് ദര്‍ശന്‍ രാമായണ യാത്രയും നിര്‍ത്തലാക്കിയിട്ടുണ്ട്. ഭാരത് ഗൗരവ് ട്രെയിന്‍ പദ്ധതിയുടെ ഭാഗമായാണു സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ക്കു ടൂറിസ്റ്റ് ട്രെയിനോടിക്കാന്‍ അനുമതി നല്‍കിയത്. ദക്ഷിണ റെയില്‍വേയില്‍ 2 സ്വകാര്യ ഓപ്പറേറ്റര്‍മാരാണുള്ളത്. ഇവരുടെ ഏറ്റവും കുറഞ്ഞ പാക്കേജില്‍…

ആക്രി വിറ്റ് റെയില്‍വേ നേടിയത് 2587 കോടി

സ്‌ക്രാപ്പ് വില്‍പ്പനയില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച് ഇന്ത്യന്‍ റെയില്‍വേ. ആക്രി വില്പനയിലൂടെ ഇന്ത്യന്‍ റെയില്‍വേ നേടിയത് 2500 കോടിയിലേറെ രൂപയുടെ വരുമാനം. 2022-23 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ആറ് മാസങ്ങളില്‍ സ്‌ക്രാപ്പ് വില്പനയിലെ വരുമാനം 2,587 കോടി രൂപയായി. ഈ കാലയളവിലെ സ്‌ക്രാപ്പ് വില്‍പ്പനയില്‍ നിന്നുള്ള വരുമാനം മുന്‍ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 28.91 ശതമാനം കൂടുതലാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2021-22 സാമ്പത്തിക വര്‍ഷത്തിലെ ആദ്യത്തെ ആറു മാസത്തില്‍ 2003 കോടി രൂപയായിരുന്നു റെയില്‍വേയ്ക്ക് വരുമാനമായി ലഭിച്ചത്. 2022-23 ല്‍, സ്‌ക്രാപ്പ് വില്‍പ്പനയില്‍ നിന്നുള്ള മൊത്ത വരുമാനം 4,400 കോടി രൂപയായാണ് റെയില്‍വേ കണക്കാക്കുന്നത്. ഇന്ത്യന്‍ റെയില്‍വെയുടെ പ്രധാന വരുമാനമാര്‍ഗങ്ങളിലൊന്നാണ് സ്‌ക്രാപ്പ് വില്പന. 2021-22 ലെ 3,60,732 മെട്രിക് ടണ്ണിനെ അപേക്ഷിച്ച് 2022-23 ല്‍ ഇതുവരെ 3,93,421 മെട്രിക് ടണ്‍ ഇരുമ്പ് വിറ്റുപോയി. 2022-23ല്‍ ഇതുവരെ 1,751 വാഗണുകളും 1,421…