സംരംഭകവര്‍ഷം: ആരംഭിച്ചത് 75,000 സംരംഭങ്ങള്‍

സംസ്ഥാന സര്‍ക്കാരിന്റെ സംരംഭകവര്‍ഷ പദ്ധതിയാരംഭിച്ച് 200 ദിവസത്തിനകം പുതുതായി തുടങ്ങിയത് 75,000 സംരംഭങ്ങള്‍. ഇതുവഴി 4,694 കോടി രൂപ നിക്ഷേപവും ലഭിച്ചു. 1,65,301 പുതിയ തൊഴിലവസരങ്ങളും സൃഷ്ടിച്ചു. പുതിയസംരംഭങ്ങളുടെ രജിസ്ട്രേഷനില്‍ മുന്നില്‍ മലപ്പുറം, എറണാകുളം, കൊല്ലം, തൃശൂര്‍ എന്നിവയാണ്. 7,000ലേറെ പുതിയസംരംഭങ്ങള്‍ വീതം ഈ ജില്ലകളിലുണ്ടായി. തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ പുതിയസംരംഭങ്ങള്‍ 5,000ലേറെ. ആലപ്പുഴ, കൊല്ലം, തൃശൂര്‍, എറണാകുളം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം, മലപ്പുറം ജില്ലകളില്‍ പതിനായിരത്തിലേറെ തൊഴിലവസരങ്ങളുണ്ടായി. വയനാട്, ഇടുക്കി, കാസര്‍കോട് ജില്ലകളിലായി സൃഷ്ടിക്കപ്പെട്ടത് 13,000ലേറെ തൊഴിലുകള്‍. കൃഷി-ഭക്ഷ്യസംസ്‌കരണമേഖലയില്‍ 12,700 പുതിയ സംരംഭങ്ങളും 1,450 കോടി രൂപയുടെ നിക്ഷേപവുമുണ്ടായി. 45,705 പേര്‍ക്ക് തൊഴിലും ലഭിച്ചു. വസ്ത്രമേഖലയിലുണ്ടായത് 8,849 സംരംഭങ്ങളും 421 കോടി രൂപയുടെ നിക്ഷേപവും 18,764 തൊഴിലും. ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് മേഖലയില്‍ പുതിയസംരംഭങ്ങള്‍ 3,246. നിക്ഷേപം 195 കോടി രൂപ.…

വി വി ഗിരി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മാതൃകയില്‍ തൊഴില്‍ പഠന കേന്ദ്രം ആരംഭിക്കും: മന്ത്രി ശിവന്‍കുട്ടി

കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന് കീഴില്‍ ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന വി വി ഗിരി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മാതൃകയില്‍ സംസ്ഥാനത്തും ആധുനിക സംവിധാനങ്ങളോടെയുള്ള തൊഴില്‍ പഠന കേന്ദ്രം ആരംഭിക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായി തൊഴില്‍ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. ഉദ്യോഗസ്ഥ ഭരണപരിഷ്‌ക്കാര വകുപ്പിന് കീഴിലുള്ള മികവിന്റെ കേന്ദ്രം (CEAS) പുതിയ അസിസ്റ്റന്റുമാര്‍ക്കായി സംഘടിപ്പിച്ച ഇന്‍ഡക്ഷന്‍ ട്രെയിനിങ്ങിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പൊതു വിദ്യാഭ്യാസ വകുപ്പും ഉദ്യോഗസ്ഥ ഭരണപരിഷ്‌ക്കാര വകുപ്പും ഒത്തുചേര്‍ന്ന് പരസ്പര ധാരണയോടെ അധ്യാപകരേയും പരിശീലകരെയും സഹകരിപ്പിച്ചുള്ള പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നതിന്റെ സാധ്യത പരിശോധിക്കുമെന്ന് മന്ത്രി അറിയിച്ചു. പരിശീലകര്‍ക്കും പരിശീലനം നേടാനെത്തുന്നവര്‍ക്കും മികച്ച അന്തരീക്ഷത്തില്‍ പരിശീലനത്തില്‍ ഏര്‍പ്പെടാന്‍ കഴിയണം. എവെറസ്റ്റ് കൊടുമുടി കീഴടക്കിയ ധനകാര്യ വകുപ്പിലെ ഉദ്യോഗസ്ഥനായ ഷേഖ് ഹസ്സന്‍ ഖാനെ ഫലകം നല്‍കി മന്ത്രി ആദരിച്ചു. പുതുതായി സര്‍വ്വീസില്‍ പ്രവേശിച്ച 35 അസിസ്റ്റന്റുമാര്‍ക്ക് അദ്ദേഹം സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.…

സ്വകാര്യ വ്യവസായപാര്‍ക്കുകള്‍ക്ക് മൂന്നുകോടി വരെ സര്‍ക്കാര്‍ നല്‍കും

വ്യവസായ സംരംഭകരുടെ വര്‍ഷങ്ങളുളടെ കാത്തിരിപ്പിന് വിരാമം. സംസ്ഥാനത്ത് സ്വകാര്യ വ്യസായ പാര്‍ക്കുകള്‍ വരവായി. മൂന്നര വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് നൂറു വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കുക എന്നതാണ് സര്‍ക്കാറിന്റെ ലക്ഷ്യം. പത്ത് ഏക്കറോ അതില്‍ കൂടുതലോ ഭൂമിയുണ്ടെങ്കില്‍ വ്യവസായ പാര്‍ക്ക് തുടങ്ങാന്‍ അപേക്ഷിക്കാം. 15 ഏക്കറില്‍ കൂടുതലാണെങ്കില്‍ ഭൂപരിഷ്‌ക്കരണ നിയമത്തിന് അനുസൃതമായ അനുമതി വേണ്ടിവരും. വ്യക്തികള്‍, ട്രസ്റ്റുകള്‍, കൂട്ടു സംരംഭങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍, കമ്പനികള്‍, എന്നിവര്‍ക്കാണ് അപേക്ഷിക്കാന്‍ അര്‍ഹതയുള്ളത്. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി ഏക്കറിന് 30 ലക്ഷം രൂപ എന്ന നിരക്കില്‍ പരമാവധി മൂന്നു കോടി രൂപ സര്‍ക്കാറില്‍ നിന്നു സബ്‌സിഡി ലഭിക്കും. 5 ഏക്കര്‍ ഭൂമിയുള്ളവര്‍ക്കും പദ്ധതി ആരംഭിക്കാനാകും. സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറികള്‍ തുടങ്ങാം. അപേക്ഷകളില്‍ വകുപ്പു സെക്രട്ടറിമാര്‍ അടങ്ങുന്ന ഉന്നതതല സമിതി പരിശോധിച്ച് തീരുമാനം കൈക്കൊള്ളും. അനുമതി ലഭിക്കുന്ന സംരംഭകര്‍ക്ക് എസ്റ്റേറ്റ് ഡെവലപ്പര്‍ പെര്‍മിറ്റ് നല്‍കും. സ്വകാര്യ…

സംസ്ഥാന സർക്കാർ സംരംഭകർക്കൊപ്പം- മന്ത്രി പി. രാജീവ്

നിക്ഷേപ സൗഹൃദ കേരളം ഇന്ത്യയിൽ ഏറ്റവും മികച്ച നിക്ഷേപ സൗഹൃദാന്തരീക്ഷം നിലനിൽക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. നിക്ഷേപ സൗഹൃദ അന്തരീക്ഷം ബലപ്പെടുത്തുന്നതിനായി ഒന്നാം പിണറായി വിജയൻ സർക്കാർ തുടക്കമിട്ട നടപടികൾ കൂടുതൽ ശക്തമായി മുന്നോട്ട് കൊണ്ടുപോകാൻ ആദ്യ വർഷത്തിൽ തന്നെ വ്യവസായ വകുപ്പിനായി. 50 കോടി രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് കെ-സ്വിഫ്റ്റ് അക്‌നോളജ്‌മെന്റിലൂടെ അനുമതിയില്ലാതെ മൂന്നുവർഷം വരെ പ്രവർത്തനം സാധ്യമാക്കാൻ ഈ സർക്കാരിന് സാധിച്ചു. 50 കോടിയിലധികം മൂലധന നിക്ഷേപമുള്ള വ്യവസായങ്ങൾക്ക് മതിയായ രേഖകൾ സഹിതം അപേക്ഷിച്ചാൽ ഏഴു ദിവസത്തിനകം കോംപോസിറ്റ് ലൈസൻസ് നൽകാനുള്ള നിയമവും പാസാക്കി. അനാവശ്യ നടപടികൾ ഒഴിവാക്കുന്നതിനും അഴിമതി തടയുന്നതിനുമായി കെ-സിസ് പോർട്ടലിലൂടെ അഞ്ച് വകുപ്പുകളെ സംയോജിപ്പിച്ച് ഏകീകൃതാ പരിശോധനാ സംവിധാനം ആവിഷ്‌കരിച്ചു. മികച്ച പ്രതികരണം നേടിയെടുത്ത ഈ സംവിധാനത്തിന് കീഴിൽ ഇതിനോടകം അഞ്ചുലക്ഷത്തിലധികം സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംരംഭകരുടെ പരാതികൾ സമയബന്ധിതമായി പരിഹരിക്കുന്നതിന്…