ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിനായി ലോകത്തിന്റെ ഏതറ്റംവരെയും പോകാന്‍ തയ്യാറുള്ളവരാണ് നമുക്ക് ചുറ്റുമുള്ള ഭൂരിഭാഗം ആളുകളും. പ്ലസ്ടു പഠനശേഷം വിദേശത്ത് ഉപരിപഠനവും മികച്ച ജോലിയും സ്വപ്നം കാണുന്നവരാണ് പുതുതലമുറക്കാര്‍. വിദേശവിദ്യാഭ്യാസത്തിന്റെ സാധ്യത വര്‍ധിച്ചുവരുന്ന ഈ കാലഘട്ടത്തില്‍ നിരവധി സ്ഥാപനങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. കാനഡ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ തുടങ്ങിയ വികസിത രാജ്യങ്ങള്‍ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നതിനായി ഇമിഗ്രേഷന്‍ നിയമങ്ങള്‍ ഉദാരമാക്കിയതോടെ മലയാളികള്‍ കൂടുതലായി വിദേശത്ത് തങ്ങളുടെ വിദ്യാഭ്യാസവും കരിയറും സ്വപ്നം കണ്ടുതുടങ്ങിയിട്ടുണ്ട്. വിദേശത്ത് പഠനം, ജോലി, ജോലി കിട്ടിയാല്‍ അവിടെ സ്ഥിരതാമസം ഇതാണ് മിക്കവരുടെയും ആഗ്രഹം. ഈ സാഹചര്യത്തില്‍ വിദേശവിദ്യാഭ്യാസം നേടുന്നതിനായി വിദ്യാര്‍ഥികളെ സഹായിക്കുന്ന ഒട്ടേറെ സ്ഥാപനങ്ങള്‍ കേരളത്തിലും പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും സേവനമികവുകൊണ്ട് ശ്രദ്ധേയമായ ഈ രംഗത്തെ മുന്‍നിര സ്ഥാപനമാണ് ഇന്‍ഫിനിറ്റി പ്ലസ് സ്റ്റഡി എബ്രോഡ് ആന്റ് ഇമിഗ്രേഷന്‍. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ഇന്‍ഫിനിറ്റി പ്ലസിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍ ഈസ്റ്റ് ലണ്ടനിലെ…