സ്വര്‍ണവ്യാപാരം എക്കാലവും നിലനില്‍ക്കുന്ന മികച്ച റീട്ടെയില്‍ ബിസിനസ് – രാജീവ് പോള്‍ ചുങ്കത്ത്

ചുങ്കത്ത് ജ്വല്ലറിക്ക് സ്വര്‍ണവുമായുള്ള ബന്ധം ആരംഭിക്കുന്നത് പവന് പന്ത്രണ്ട് രൂപയുണ്ടായിരുന്നപ്പോഴാണ്. ഒരുനൂറ്റാണ്ടിനു ശേഷം വില നാല്‍പതിനായിരത്തോട് അടുക്കുമ്പോഴും റീട്ടെയില്‍ ജ്വല്ലറി രംഗത്ത് വിശ്വസനീയ നാമമായി ചുങ്കത്ത് തുടരുന്നു. കേരളത്തിലെ ആദ്യത്തെ 916 ഹോള്‍മാര്‍ക്ക് ജ്വല്ലറി ഷോറൂമെന്ന അംഗീകാരം കൊല്ലം ഷോറൂം സ്വന്തമാക്കിയത് രാജീവ് പോള്‍ ചുങ്കത്ത് എന്ന മാനേജ്‌മെന്റ് വിദഗ്ധന്റെ കീഴിലാണ്. ചുങ്കത്ത് ജ്വല്ലറിയിലെ മൂന്നാം തലമുറക്കാരനായ രാജീവ് എഞ്ചിനിയറിങും എംബിഎയും പൂര്‍ത്തിയാക്കി 1994ലാണ് മാനേജിങ് ഡയറക്ടറായി ചുമതലയേറ്റത്. പ്രമുഖ ജ്വല്ലറികള്‍ക്കെല്ലാം ഇകൊമേഴ്സ് വെബ്സൈറ്റുകള്‍ ഉണ്ടെങ്കിലും അതിനൊന്നും റീട്ടെയില്‍ സ്വര്‍ണവ്യാപാരത്തെ സ്വാധീനിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നു 28 വര്‍ഷത്തെ അനുഭവത്തിന്റെ വെളിച്ചത്തില്‍ രാജീവ് പോള്‍ ചുങ്കത്ത് പറയുന്നു. ഇകൊമേഴ്‌സും ഗോള്‍ഡും സ്വര്‍ണത്തെ ഇമോഷണല്‍ അസറ്റായാണ് എല്ലാവരും കാണുന്നത്. അതിനാല്‍ തന്നെ ആഭരണങ്ങള്‍ എത്ര വലുതോ ചെറുതോ ആകട്ടെ നേരിട്ട് കണ്ട് അണിഞ്ഞു നോക്കി വാങ്ങാനാണ് എല്ലാവരും ഇഷ്ടപ്പെടുന്നത്. പ്യൂരിറ്റിയും വിശ്വാസ്യതയും…