സംസ്ഥാന സർക്കാർ സംരംഭകർക്കൊപ്പം- മന്ത്രി പി. രാജീവ്

നിക്ഷേപ സൗഹൃദ കേരളം ഇന്ത്യയിൽ ഏറ്റവും മികച്ച നിക്ഷേപ സൗഹൃദാന്തരീക്ഷം നിലനിൽക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. നിക്ഷേപ സൗഹൃദ അന്തരീക്ഷം ബലപ്പെടുത്തുന്നതിനായി ഒന്നാം പിണറായി വിജയൻ സർക്കാർ തുടക്കമിട്ട നടപടികൾ കൂടുതൽ ശക്തമായി മുന്നോട്ട് കൊണ്ടുപോകാൻ ആദ്യ വർഷത്തിൽ തന്നെ വ്യവസായ വകുപ്പിനായി. 50 കോടി രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് കെ-സ്വിഫ്റ്റ് അക്‌നോളജ്‌മെന്റിലൂടെ അനുമതിയില്ലാതെ മൂന്നുവർഷം വരെ പ്രവർത്തനം സാധ്യമാക്കാൻ ഈ സർക്കാരിന് സാധിച്ചു. 50 കോടിയിലധികം മൂലധന നിക്ഷേപമുള്ള വ്യവസായങ്ങൾക്ക് മതിയായ രേഖകൾ സഹിതം അപേക്ഷിച്ചാൽ ഏഴു ദിവസത്തിനകം കോംപോസിറ്റ് ലൈസൻസ് നൽകാനുള്ള നിയമവും പാസാക്കി. അനാവശ്യ നടപടികൾ ഒഴിവാക്കുന്നതിനും അഴിമതി തടയുന്നതിനുമായി കെ-സിസ് പോർട്ടലിലൂടെ അഞ്ച് വകുപ്പുകളെ സംയോജിപ്പിച്ച് ഏകീകൃതാ പരിശോധനാ സംവിധാനം ആവിഷ്‌കരിച്ചു. മികച്ച പ്രതികരണം നേടിയെടുത്ത ഈ സംവിധാനത്തിന് കീഴിൽ ഇതിനോടകം അഞ്ചുലക്ഷത്തിലധികം സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംരംഭകരുടെ പരാതികൾ സമയബന്ധിതമായി പരിഹരിക്കുന്നതിന്…

വ്യവസായ സൗഹൃദം പി ആര്‍ വര്‍ക്കില്‍ മാത്രം- സാബു ജേക്കബ്

തെലുങ്കാനയില്‍ മൂവായിരം കോടി രൂപയിലധികം മുടക്കി കിറ്റെക്‌സ് ഗ്രൂപ്പ് ആരംഭിക്കുന്ന ഫാക്ടറികളില്‍ ആദ്യത്തേത് വരുന്ന ജനുവരിയില്‍ പ്രവര്‍ത്തന സജ്ജമാകും. തെലുങ്കാനയിലെ വാറങ്കലിലും ഹൈദരാബാദിലും സര്‍ക്കാര്‍ അനുവദിച്ച 460 ഏക്കര്‍ സ്ഥലത്താണ് കിറ്റെക്‌സിന്റെ ലോകോത്തര നിലവാരത്തിലുള്ള ഫാക്ടറികള്‍ ഉയരുന്നത്. നേരത്തെ അയ്യായിരം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്ന ഫാക്ടറി കേരളത്തില്‍ സ്ഥാപിക്കാനായിരുന്നു കിറ്റെക്‌സ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ സാബു ജേക്കബ് ആഗ്രഹിച്ചിരുന്നത്. എന്നാല്‍ ചില രാഷ്ട്രീയ സംരംഭക സാമൂഹിക വിവാദങ്ങള്‍ക്കൊടുവില്‍ ഫാക്ടറി തെലുങ്കാനയിലേക്ക് പറിച്ചു നടപ്പെടുകയായിരുന്നു. നിലവിലെ സാഹചര്യത്തില്‍ കേരളത്തിലെ സംരംഭക സാഹചര്യങ്ങളെക്കുറിച്ച് വ്യക്തമായ അഭിപ്രായം രേഖപ്പെടുത്തുകയാണ് സാബു ജേക്കബ്. വ്യവസായ സൗഹൃദമെന്നത്  പിആര്‍ വര്‍ക്ക് കേരളത്തില്‍ വ്യവസായങ്ങളോടുള്ള പരമ്പരാഗത കാഴ്ചപ്പാടില്‍ മാറ്റം വന്നതായി തോന്നിയിട്ടില്ല. അതുപോലെ സംരംഭക കാലാവസ്ഥയില്‍ എന്തെങ്കിലും പുരോഗതി വന്നതായും അനുഭവപ്പെട്ടിട്ടില്ല. ഇന്ത്യയിലെ വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം ഇരുപത്തിയെട്ടില്‍ നിന്ന് പതിനഞ്ചാം സ്ഥാനത്തേക്ക്…

കേരളത്തിന്റെ സംരംഭക കാലാവസ്ഥയില്‍ മികച്ച പ്രതീക്ഷ- ഡോ.എ വി അനൂപ്

അമ്മാവനായ ഡോ.വി പി സിദ്ധനില്‍ നിന്നും 1983ല്‍ ഡോ.എ വി അനൂപ് ബിസിനസ് ഏറ്റെടുക്കുമ്പോള്‍ നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന, ഹാന്‍ഡ്‌മെയ്ഡ് സോപ്പ് നിര്‍മിക്കുന്ന കമ്പനി മാത്രമായിരുന്നു മെഡിമിക്സ്. പതിനെട്ട് ആയുര്‍വേദ മൂലികകള്‍ ചേര്‍ത്ത് ചെന്നൈയിലുള്ള ഒരു കൊച്ചുവീടിന്റെ അടുക്കളയില്‍ നിര്‍മിച്ച മെഡിമിക്‌സ് സോപ്പ് ലോകത്തിലെ ഏറ്റവും കൂടുതല്‍ വില്‍പനയുള്ള ഹാന്‍ഡ്‌മെയ്ഡ് സോപ്പായി മാറിയതിനു പിന്നില്‍ ഡോ.എ വി അനൂപ് എന്ന സംരംഭകന്റെ കൃത്യമായ മാനേജ്മെന്റ് തന്ത്രങ്ങളുണ്ട്. ഒരു സംരംഭം വളര്‍ത്തിയെടുക്കാന്‍ കഠിനാധ്വാനവും ക്ഷമയും അര്‍പ്പണവും ഒരുമിച്ചുവേണമെന്ന് വിശ്വസിക്കുന്നയാളാണ് എവിഎ ഗ്രൂപ്പിന്റെ സ്ഥാപകന്‍കൂടിയായ ഡോ.അനൂപ്. സിനിമ പ്രൊഡക്ഷന്‍ ഹൗസ് ഉള്‍പ്പടെ എവിഎ ഗ്രൂപ്പിനു കീഴില്‍ നിലവില്‍ ആറ് വന്‍കമ്പനികളാണ് പ്രവര്‍ത്തിക്കുന്നത്. വ്യവസായ, ചലച്ചിത്ര മേഖലകളില്‍ സജീവ സാന്നിധ്യമുറപ്പിച്ച ഡോ.അനൂപ് കേരളത്തിലെ സംരംഭകകാലവസ്ഥയെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. കേരളം നിക്ഷേപ സൗഹൃദം തന്നെ  കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമല്ലെന്ന അഭിപ്രായം…

സംരംഭകര്‍ക്ക് ആശ്വാസമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മനോഭാവ മാറ്റം- വി കെ സി മമ്മദ് കോയ

കേരളത്തില്‍ മാനുഫാക്ടറിങ് സംരംഭങ്ങള്‍ വിജയിക്കില്ലായെന്ന പരക്കെയുള്ള ധാരണ തിരുത്തിക്കുറിച്ച് മികച്ചരീതിയില്‍ പ്രവര്‍ത്തന മുന്നേറ്റം സാധ്യമാക്കിയ സംരംഭമാണ് വികെസി. മലയാളിയുടെ സംരംഭങ്ങളെന്നാല്‍ റീട്ടെയ്ല്‍ ബിസിനസുകള്‍ മാത്രമാണെന്ന ചില ബിസിനസ് നിരൂപകര്‍ക്കുള്ള മികച്ച മറുപടികൂടിയാണ് വികെസി ഗ്രൂപ്പിന്റെ വിജയം. 1984ല്‍ വി കെ സി മമ്മദ് കോയ വളരെ പരിമിതമായ രീതിയിലാണ് പാദരക്ഷാ നിര്‍മാണരംഗത്തേക്കു കടന്നുവന്നത്. 38 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ 2100 കോടിയിലധികം വാര്‍ഷിക വിറ്റുവരവുള്ള കമ്പനിയായി വികെസി ഗ്രൂപ്പ് മാറി. ലോകത്തിലെ എറ്റവും വലിയ പോളി യൂറിത്തീന്‍ പാദരക്ഷ നിര്‍മാതാക്കളാണ് വികെസി. ബിസിനസിന്റെ തിരക്കുകള്‍ക്കിടയിലും രാഷ്ട്രീയരംഗത്ത് സജീവ സാന്നിധ്യമായ വി കെ സി മമ്മദ് കോയ കോഴിക്കോട് മേയറായും രണ്ട് തവണ എംഎല്‍എയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.സ്വന്തം പേരിനെ തന്നെ ബ്രാന്‍ഡാക്കിയ വി കെ സി മമ്മദ് കോയ കേരളത്തിലെ മുതിര്‍ന്ന സംരംഭകരില്‍ ഒരാളാണ്. സംസ്ഥാനത്തെ സംരംഭക കാലാവസ്ഥയെ ഏറെ പ്രതീക്ഷയൊടെയാണ്…

സംരംഭക തലസ്ഥാനമായി തിരുവനന്തപുരം വളരുമ്പോള്‍

സ്റ്റേറ്റ് ക്യാപിറ്റല്‍ റീജിയന്‍ എന്നനിലയില്‍ ഏറെ വികസന സാധ്യതകളും സംരംഭക അവസരങ്ങളുമുള്ള തിരുവനന്തപുരത്തിന്റെ സമകാലിക പ്രസക്തിയെ വിലയിരുത്തുകയാണ് പ്രമുഖ സംരംഭകനും ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റുമായ എസ് എന്‍ രഘുചന്ദ്രന്‍നായര്‍. നാഷണല്‍ ക്യാപ്പിറ്റല്‍ റീജിയണ്‍ എന്നപോലെ സ്റ്റേറ്റ് ക്യാപ്പിറ്റല്‍ റീജിയണ്‍ എന്ന നിലയില്‍ തിരുവനന്തപുരത്തിന് ഇനിയും ഏറെ വികസനസാധ്യകളുണ്ടെന്ന അഭിപ്രായക്കാരനാണ് പ്രമുഖ സംരംഭകനും ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റുമായ എസ് എന്‍ രഘുചന്ദ്രന്‍നായര്‍. കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി തിരുവനന്തപുരത്തിന്റെ വികസനം ലക്ഷ്യമാക്കി നടക്കുന്ന ഒട്ടേറെ മുന്നേറ്റങ്ങളുടെ അമരത്ത് രഘുചന്ദ്രന്‍ നായര്‍ ഉണ്ട്. സംരംഭക പ്രോത്സാഹന മേഖലയില്‍ ഉള്‍പ്പടെ തലസ്ഥാനത്തിന്റെ പൊതുവളര്‍ച്ചയ്ക്ക്, സമാനമനസ്‌കരെ ഒപ്പംകൂട്ടി അദ്ദേഹം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധേയമാണ്. സ്റ്റേറ്റ് ക്യാപ്പിറ്റല്‍ റീജിയണ്‍ എന്ന കാഴ്ചപ്പാടോടെ വിലയിരുത്തിയാല്‍ മാത്രമേ തിരുവനന്തപുരത്തിന്റെ വികസനം പൂര്‍ണമായ അര്‍ഥത്തില്‍ സാധ്യമാകുകയുള്ളൂവെന്ന് രഘുചന്ദ്രന്‍നായര്‍ വ്യക്തമാക്കുന്നു. തിരുവനന്തപുരത്തിന് പുറമേ കൊല്ലം,…