ഡിമേക്കേഴ്സ് ഇന്റീരിയര്‍ ഡിസൈന്‍ രംഗത്ത് യുണിക്ക് ബ്രാന്‍ഡ്

കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ ഇന്റീരിയര്‍ ഡിസൈനിങ് എന്ന കണ്‍സെപ്റ്റിന് പ്രാധാന്യം ലഭിച്ചിട്ട് അധികകാലമായില്ല. അതിനാല്‍ ഇന്റീരിയര്‍ ഡിസൈനിങ് പ്രൊഫഷണലായി കൈകാര്യം ചെയ്യുന്നവരുടെ എണ്ണവും വളരെ കുറവാണ്. ഡിസൈനിങിനെ കുറിച്ച് കൃത്യമായ അറിവോ പരിചയമോ ഇല്ലാത്തവര്‍ പോലും ഇന്ന് ഇന്റീരിയര്‍ ഡിസൈനര്‍ എന്ന മേല്‍വിലാസത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഇത്തരക്കാരില്‍ നിന്നുമാണ് ‘ഡിമേക്കേഴ്‌സ് ഇന്റീരിയര്‍ ആര്‍ക്കിടെക്ച്ചറല്‍ കണ്‍സള്‍ട്ടന്‍സും’ അതിന്റെ സാരഥി അഭിരാമും യുണിക്കായി മാറുന്നത്. കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ഇന്റീരിയര്‍ ഡിസൈനിങ് ആന്റ് ആര്‍ക്കിടെക്ചറലില്‍ ബാച്ലര്‍ ഡിഗ്രിയും കേരളത്തിലെ മികച്ച കണ്‍സ്ട്രക്ഷന്‍ കമ്പനികളിലെ വര്‍ഷങ്ങളുടെ പ്രവര്‍ത്തിപരിചയവും ഇന്‍വെസ്റ്റ് ചെയ്താണ് ഡിമേക്കേഴ്സ് എന്ന സ്ഥാപനം കണ്ണൂര്‍ ജില്ലയിലെ എറ്റവും മികച്ച ഇന്റീരിയര്‍ ആര്‍ക്കിടെക്ച്ചറല്‍ ഡിസൈനിങ് സ്ഥാപനങ്ങളില്‍ ഒന്നായി മാറിയത്. 2010ലാണ് മാംഗ്ലൂരിലെ ശ്രീദേവി കോളേജില്‍ നിന്ന് അഭിരാം ഇന്റീരിയര്‍ ഡിസൈനിങ് ആന്റ് ആര്‍കിടെക്ചറില്‍ ബിഎസ്സി ഡിഗ്രി കരസ്ഥമാക്കിയത്. തുടര്‍ന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍…

സ്വപ്നഭവനങ്ങള്‍ സുരക്ഷിതമാക്കാന്‍ ആര്‍ടെക് ട്രേഡ്‌ലൈന്‍സ്

സുരക്ഷിതവും സുന്ദരവുമായ ഒരു വീടെന്നത് ഏതൊരാളുടെയും സ്വപ്നമാണ്. ആ സ്വപ്ന സാക്ഷാത്കാരത്തിന് കരുത്ത് പകരുകയാണ് ആര്‍ടെക് ട്രേഡ്ലൈന്‍സ്. ഹൈബ്രാന്‍ഡഡ് ലോക്കുകളുടെയും ഹാര്‍ഡ് വെയറുകളുടെയും കിച്ചണ്‍ സൊല്യൂഷന്‍സിന്റെയും വിപണന രംഗത്ത് എട്ടു വര്‍ഷത്തെ തിളക്കമാര്‍ന്ന സേവന പാരമ്പര്യവുമായാണ് ആര്‍ടെക് ജൈത്രയാത്ര തുടരുന്നത്. ദക്ഷിണേന്ത്യയിലെ മുന്‍നിര കെട്ടിട നിര്‍മാണ ഉത്പന്ന വിപണന കമ്പനിയായ ആര്‍ടെക് ട്രേഡ്ലൈന്‍സ്, വിപണനത്തിനായി വിപുലമായ വിവരസാങ്കേതികവിദ്യ ഉപയോഗിക്കുന്ന ആദ്യത്തെ ഹൈടെക് മാര്‍ക്കറ്റിങ് സ്ഥാപനം കൂടിയാണ്. പാലക്കാട് സ്വദേശിയായ അജിത് സി. എ ചെറു സംരംഭമായി 2016ലാണ് ആര്‍ടെക് ട്രേഡ്ലൈന്‍സിന് തുടക്കം കുറിച്ചത്. ഹാര്‍ഡ് വെയര്‍ ഫീല്‍ഡില്‍ മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ് എന്ന നിലയില്‍ ഏഴു വര്‍ഷത്തെ അനുഭവ സമ്പത്തായിരുന്നു അജിത്തിന്റെ പക്കലുണ്ടായിരുന്ന മുതല്‍മുടക്ക്. ഒരു ജീവനക്കാരന്‍ മാത്രമായി പ്രവര്‍ത്തനം ആരംഭിച്ച സ്ഥാപനം ഇന്ന് 36 ജീവനക്കാരില്‍ എത്തി നില്‍ക്കുന്നു. 2018ന്റെ തുടക്കത്തില്‍ മലപ്പുറത്ത് ഉത്പന്നങ്ങള്‍ വിതരണം ചെയ്തുകൊണ്ടാണ്…