പ്രകൃതി നല്‍കിയ സംരംഭക വിജയം

  സ്വപ്നം കണ്ട ലോകം കൈക്കുമ്പിളിലാക്കാന്‍ സീറോ ഇന്‍വെസ്റ്റ്മെന്റുമായി ഹര്‍ഷ പുതുശ്ശേരി എന്ന യുവ സംരംഭക ആരംഭിച്ച യാത്ര ഇന്ന് വിജയവഴിയിലാണ്. സ്വന്തമായി ഒരു സംരംഭം എന്ന ആശയം മനസില്‍ മുളപൊട്ടിയപ്പോള്‍ കൈയില്‍ ആകെയുണ്ടായിരുന്ന സമ്പാദ്യം കഴിവും ആത്മവിശ്വാസവും മാത്രമായിരുന്നു. ആ കരുത്തിന്റെ പിന്‍ബലത്തിലാണ് ചുരുങ്ങിയകാലം കൊണ്ട് ‘ഐറാലൂം’ എന്ന ബ്രാന്‍ഡ് ഈ കോഴിക്കോടുകാരി പടുത്തുയര്‍ത്തിയത്. ഈവര്‍ഷം സെപ്തംബറില്‍ ഐറാലൂം മൂന്ന് വര്‍ഷം പിന്നിടുകയാണ്. ഇക്കാലയളവില്‍ പ്രകൃതി സൗഹൃദ ഉത്പന്നങ്ങള്‍ പ്രചാരമുള്ളതാക്കാന്‍ ഐറയിലൂടെ ഹര്‍ഷയ്ക്ക് സാധിച്ചു. മികച്ച സ്റ്റാര്‍ട്ട്അപ്പ് എന്ന ലേബലിനൊപ്പം തെറ്റില്ലാത്ത വരുമാനം സമ്പാദിക്കാനും കഴിയുന്നു. മികച്ച വരുമാനമുള്ള ഐടി ജോലി വിട്ടെറിഞ്ഞ് ആരും വരാന്‍ മടിക്കുന്ന മേഖലയിലേയ്ക്ക് കടന്നുവന്ന ഹര്‍ഷയ്ക്കുമുന്നില്‍ നിരവധി പ്രതിസന്ധികളുണ്ടായിരുന്നു. എന്നാല്‍ കഠിനാധ്വാനവും ആത്മസമര്‍പ്പണവുംകൊണ്ട് പ്രതിസന്ധികള്‍ ഓരോന്നോരോന്നായി അവര്‍ മറികടന്നു.   ഐറാലൂമിലേയ്ക്കുള്ള യാത്ര   എഞ്ചിനിയറിങ് ബിരുദധാരിയായ ഹര്‍ഷ ഐടി…