പഠനം കഴിഞ്ഞാലുടന്‍ ഒരു മികച്ച ജോലി ഏതൊരു വിദ്യാര്‍ത്ഥിയുടെയും സ്വപ്നമാണ്. അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന ഈ ലോകത്തില്‍ മികച്ച ജോലി സ്വന്തമാക്കാന്‍ വിദ്യാര്‍ത്ഥികള്‍ കാലാനുസൃതമായി അപ്‌ഡേറ്റഡ് ആയിരിക്കുകയും വേണം. പ്രത്യേകിച്ചും ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍. ഇതിന് വിദ്യാര്‍ത്ഥികളെ സഹായിക്കുന്ന സ്ഥാപനമാണ് കൊച്ചിയിലെ ആസ്പയര്‍ ഐടി അക്കാദമി. 2019ല്‍ ആരംഭിച്ച സ്ഥാപനം ഇന്ന് സംസ്ഥാനത്തെ ഏറ്റവും മികച്ച ഓണ്‍ലൈന്‍ സോഫ്റ്റ്വെയര്‍ പരിശീലന സ്ഥാപനങ്ങളില്‍ ഒന്നാണ്. നിമിഷ മോഹന്‍, റീബ വര്‍ഗീസ്, നീതു മോഹന്‍ എന്നീ യുവസംരംഭകരാണ് ആസ്പയര്‍ ഐടി അക്കാദമിക്ക് പിന്നില്‍. സീഡ് ഫണ്ടിങ് അടക്കമുള്ളവയിലൂടെ ഒന്നരക്കോടി രൂപയുടെ നിക്ഷേപമാണ് കുറഞ്ഞ കാലയളവില്‍ ഈ സ്റ്റാര്‍ട്ട്അപ്പ് സ്വന്തമാക്കിയത്. ക്യാമ്പസ് റിക്രൂട്ട്‌മെന്റില്‍ എഴുപത് ശതമാനവും ഇന്ന് ഐടി മേഖലയില്‍നിന്നുമാണ്. കോഴ്‌സിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നതും കമ്പനികളില്‍ ഉപയോഗിക്കുന്ന സോഫ്റ്റ്വെയറുകളിലും ടൂളുകളിലുമായി ഒരുപാട് വ്യത്യാസമുണ്ട്. അപ്‌ഡേറ്റായവര്‍ക്കു മാത്രമേ തങ്ങളുടെ കരിയറില്‍ മുന്നേറാന്‍ സാധിക്കൂ. ഐടി…