5 ജി : റിലയന്‍സിനൊപ്പം കൈകോര്‍ത്ത് നോക്കിയയും

  ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായ ജിയോ തങ്ങളുടെ പ്രധാന വിതരണക്കാരനായി നോക്കിയയെ തിരഞ്ഞെടുത്തു. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ചൈനയുടെ ഹുവായ് ഉപയോഗത്തെ നിരുത്സാഹപ്പെടുത്തുന്ന സാഹചര്യത്തിലാണ് റിലയന്‍സ്-നോക്കിയ കരാര്‍ എന്നതും ശ്രദ്ധേയമാണ്. 420 ദശലക്ഷത്തിലധികം ഉപഭോക്താക്കളുള്ള റിലയന്‍സ് ജിയോയ്ക്ക് 5 ജി റേഡിയോ ആക്സസ് നെറ്റ്വര്‍ക്ക് (RAN) ഉപകരണങ്ങള്‍ ഒന്നിലധികം വര്‍ഷത്തെ കരാറിലാണ് നോക്കിയ വിതരണം ചെയ്യുന്നതെന്നാണ് കമ്പനി പ്രസ്താവനയില്‍ പറയുന്നത്. ബേസ് സ്റ്റേഷനുകള്‍, ഉയര്‍ന്ന ശേഷിയുള്ള 5ജി മാസിവ് മിമോ ആന്റിനകള്‍, വിവിധ സ്‌പെക്ട്രം ബാന്‍ഡുകളെ പിന്തുണയ്ക്കുന്നതിനുള്ള റിമോട്ട് റേഡിയോ ഹെഡ്സ്, സ്വയം-ഓര്‍ഗനൈസിംഗ് നെറ്റ്വര്‍ക്ക് സോഫ്റ്റ്വെയര്‍ എന്നിവയുള്‍പ്പെടെയുള്ള എയര്‍സ്‌കെയില്‍ പോര്‍ട്ട്ഫോളിയോയില്‍ നിന്നാണ് നോക്കിയ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നത്.

കടം വാങ്ങാന്‍ ഒരുങ്ങി റിലയന്‍സ് ഇന്‍ഡസ്ട്രീസും ജിയോയും

  റിലയന്‍സ് ഇന്‍ഡസ്ട്രീസ്, റിലയന്‍സ് ജിയോ എന്നിവ വിദേശത്തുനിന്ന് വായ്പയെടുക്കാന്‍ ഒരുങ്ങുന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് 12400 കോടി രൂപയും റിലയന്‍സ് ജിയോ 20,600 കോടി രൂപയുമാണ് സമാഹരിക്കാന്‍ ലക്ഷ്യമിട്ടിരിക്കുന്നത്. ബര്‍ക്ലെയ്‌സ്, എച്ച്എസ്ബിസി, മിറ്റ്‌സുബിഷി യുഎഫ്‌ജെ ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് ബാങ്ക് എന്നിവയുമായി കമ്പനി ചര്‍ച്ചകള്‍ ആരംഭിച്ചുകഴിഞ്ഞു. അഞ്ചുവര്‍ഷക്കാലത്തേക്കാണ് വായ്പ എടുക്കുന്നതെന്നാണ് വിവിധ ബിസിനസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിദേശത്തുനിന്ന് കമ്പനികള്‍ വായ്പ എടുക്കുന്നതിന് 1.5 ബില്യണ്‍ ഡോളര്‍ വരെ പ്രത്യേക അനുമതി റിസര്‍ബാങ്ക് അടക്കമുള്ള ഏജന്‍സികളില്‍ നിന്ന് തേടേണ്ടതില്ല. അതിനാല്‍ തന്നെ വായ്പ ലഭിക്കാന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന് മുന്നില്‍ മറ്റു കടമ്പകളില്ല. ബാങ്ക് ഓഫ് അമേരിക്ക, സിറ്റി ഗ്രൂപ്പ്, ക്രെഡിറ്റ് അഗ്രികോള്‍, ഡി ബി എസ് ബാങ്ക്, മിസുഹോ ബാങ്ക് എന്നിവ വായ്പയുമായി ബന്ധപ്പെട്ട് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡുമായി ചര്‍ച്ചയിലാണ്. രാജ്യത്ത് 5ജി നെറ്റ്വര്‍ക്കിന്റെ ഉപകരണങ്ങള്‍ എത്തിക്കുന്നതിനും സ്ഥാപിക്കുന്നതിനും…

റിലയന്‍സ് ജിയോ 5ജി ബീറ്റാ ട്രയല്‍ ആരംഭിച്ചു

റിലയന്‍സ് ജിയോ 5ജി സേവനങ്ങളുടെ ബീറ്റാ ട്രയല്‍ ആരംഭിച്ചു. മുംബൈ, കൊല്‍ക്കത്ത, വാരണസി എന്നിവിടങ്ങളില്‍ ഇന്നലെ മുതലാണ് ബീറ്റാ ട്രയല്‍ ആരംഭിച്ചത്. ട്രയലിന്റെ ഉപയോക്താക്കള്‍ക്ക് നിലവില്‍ 1ജിപിഎസില്‍ കൂടുതല്‍ വേഗത ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ ലഭിക്കും. നിലവില്‍ ഇന്‍വിറ്റേഷന്‍ ബേസില്‍ മാത്രമേ 5ജി സേവനങ്ങള്‍ ലഭ്യമാകൂ. ക്രമേണ മുഴുവന്‍ നഗരങ്ങളിലുമുള്ള ഉപയോക്താക്കള്‍ക്ക് ഘട്ടം ഘട്ടമായി 5ജി സിഗ്‌നലുകള്‍ ലഭിക്കാന്‍ തുടങ്ങും. സ്റ്റാന്‍ഡ്-എലോണ്‍ 5ജി സാങ്കേതികവിദ്യയെ ‘ട്രൂ 5ജി’ എന്ന പേരിലാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്. 5ജി സേവനങ്ങള്‍ ഉപയോഗിക്കുന്ന ഓരോ ഉപഭോക്താവിനും മികച്ച കവറേജും ഉപയോക്തൃ അനുഭവവും ലഭിക്കും. ‘ജിയോ വെല്‍ക്കം ഓഫര്‍’ ഉള്ള ഉപയോക്താക്കള്‍ക്ക് അവരുടെ നിലവിലുള്ള ജിയോ സിം 5ജി ഹാന്‍ഡ്സെറ്റിലേക്ക് മാറ്റേണ്ടതില്ല. അല്ലാതെ തന്നെ ജിയോ ട്രൂ 5 ജി സേവനത്തിലേക്ക് സ്വയമേവ അപ്ഗ്രേഡ് ചെയ്യപ്പെടും. 2023 ഡിസംബറോടെ രാജ്യത്തുടനീളം 5ജി സേവനങ്ങള്‍ ലഭ്യമാക്കുകയാണ്…

ജിയോ ലാപ്‌ടോപ്പ് പുറത്തിറങ്ങി

റിലയന്‍സ് ജിയോ ആദ്യത്തെ ലാപ്ടോപ്പ് രാജ്യത്ത് അവതരിപ്പിച്ചു. സര്‍ക്കാര്‍ ഇ-മാര്‍ക്കറ്റ്‌പ്ലേസ് (ജിഇഎം) പോര്‍ട്ടലില്‍ ഈ ലാപ്‌ടോപ്പ് ഇപ്പോള്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ജിയോ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 665 11.6 ഇഞ്ച് നെറ്റ്ബുക്ക് എന്നാണ് ലാപ്‌ടോപ്പിന്റെ പേര്. 19,500 രൂപയാണ് ലാപ്ടോപ്പിന്റെ വില. പുറത്തിറക്കിയെങ്കിലും എല്ലാവര്‍ക്കും ലാപ്‌ടോപ്് വാങ്ങാന്‍ സാധിക്കില്ല. ജിഇഎം പോര്‍ട്ടല്‍ വഴി സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് മാത്രമേ ഷോപ്പിംഗ് നടത്താന്‍ കഴിയൂ. ദീപാവലിക്ക് പൊതുജനങ്ങള്‍ക്ക് ലാപ്ടോപ്പ് ലഭ്യമാക്കുമെന്നാണ് വിലയിരുത്തല്‍. ഗവണ്‍മെന്റ് ഇ-മാര്‍ക്കറ്റ്പ്ലെയ്സ് വെബ്സൈറ്റില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നതുപോലെ, ലാപ്ടോപ്പ് ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 665 ഒക്ടാ-കോര്‍ പ്രോസസറിലാണ് പ്രവര്‍ത്തിക്കുന്നത്. കമ്പനിയുടെ സ്വന്തം ജിയോ ഒഎസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ലാപ്ടോപ്പ് പ്രവര്‍ത്തിക്കുന്നത്. ജിയോ ലാപ്ടോപ്പ് 2GB LPDDR4X റാമിലാണ് എത്തുന്നത് എന്നാണ് സ്‌പെസിഫിക്കേഷന്‍ ഷീറ്റ് വെളിപ്പെടുത്തുന്നത്. ഈ ലാപ്പില്‍ റാം വിപുലീകരണം നടത്താന്‍ സാധിക്കില്ല. റാം 32 ജിബി ഇഎംഎംസി സ്റ്റോറേജുമായി പെയര്‍…