ഒരു പുതിയ വാഹനമെന്ന സ്വപ്ന സാക്ഷാത്കാരത്തിനായി വായ്പയെടുക്കാന്‍ ബാങ്കുകള്‍തോറും കയറിയിറങ്ങി മടുത്ത് ആ ആഗ്രഹം ഉപേക്ഷിച്ചവരായിരിക്കും നമ്മളില്‍ പലരും. പക്ഷേ, ബാങ്കില്‍ പോകാതെ തന്നെ വായ്പയും വായ്പയിലൂടെ വാഹനവും നിങ്ങളുടെ വീട്ടുമുറ്റത്തെത്തുമെങ്കില്‍ അതല്ലേ സന്തോഷം. അത് എങ്ങനെ എന്നല്ലേ?. ക്യാഷ്‌ലീപ്പ് ഫിനാന്‍ഷ്യല്‍ ടെക്‌നോളജീസ് (kashleap financial technologies) ആണ് ഈ മേഖലയില്‍ ഉപഭോക്താക്കള്‍ക്ക് ഏറെ സഹായകരമായ സേവനവുമായി രംഗത്തെത്തിയിരിക്കുന്നത്. അതായത് വായ്പാ അന്വേഷകര്‍ക്ക് കൈത്താങ്ങായി വേറിട്ടൊരു സ്ഥാപനം. നേരിട്ട് പോകാതെ ആവശ്യമുള്ള വായ്പ ബാങ്കുകളില്‍ നിന്ന് ഏറ്റവും സുഗമമായി ലഭ്യമാക്കുന്നതിന് ക്യാഷ്‌ലീപ്പ് ഫിനാന്‍ഷ്യല്‍ ടെക്‌നോളജീസ് നിങ്ങളെ സഹായിക്കും. സെക്കന്റ് ഹാന്‍ഡ് കാറുകളുടെ വായ്പകള്‍ക്ക് മുന്‍ഗണന നല്‍കുന്ന ക്യാഷ് ലീപ്പ് പുതിയ കാറുകള്‍ക്കുള്ള ലോണുകളും ലഭ്യമാക്കുന്നു. എങ്ങനെ? ലോണ്‍ ആവശ്യമുള്ളവരില്‍നിന്ന് രേഖകളെല്ലാം ഡിജിറ്റലായാണ് ക്യാഷ്‌ലീപ്പ് ശേഖരിക്കുന്നത്. ക്യാഷ്‌ലീപ്പിലെ ഉദ്യോഗസ്ഥര്‍ എല്ലാ രേഖകളും പരിശോധിച്ച് ബന്ധപ്പെട്ട ബാങ്കുകളിലേക്ക് നല്‍കുകയും ലോണ്‍…