105 വര്‍ഷത്തെ ചരിത്രമുള്ള കേരള സംസ്ഥാന സഹകരണ ബാങ്ക് കേരള ബാങ്കായി മാറിയത് 2019 നവംബര്‍ 29നാണ്. മൂന്നുവര്‍ഷം പൂര്‍ത്തിയാകുന്ന വേളയില്‍ ഏഷ്യയിലെ ആദ്യ ഐടി ഇന്റഗ്രേറ്റഡ് സഹകരണ ബാങ്ക് എന്ന ചരിത്ര നേട്ടത്തിലേക്ക് അടുക്കുകയാണ് കേരള ബാങ്ക്. രൂപീകരണ ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിലൂടെ പ്രസിഡന്റ് പദത്തിലേക്കെത്തിയ ഗോപി കോട്ടമുറിക്കല്‍ കേരള ബാങ്കിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഭാവി പദ്ധതികളെ കുറിച്ചും സംസാരിക്കുന്നു. നഷ്ടത്തില്‍ നിന്നും ലാഭത്തിലേക്ക് കേരളത്തിലെ ഒന്നാമത്തെ ബാങ്കായി കേരള ബാങ്കിനെ മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് നിലവിലെ ഭരണസമിതി അധികാരത്തിലെത്തിയത്. മലപ്പുറം ഒഴികെ മറ്റ് പതിമൂന്ന് ജില്ലാ സഹകരണ ബാങ്കുകളെ സംയോജിപ്പിച്ചാണ് കേരള ബാങ്ക് രൂപീകരിച്ചത്. കേരള ബാങ്ക് രൂപം കൊള്ളുമ്പോള്‍ 1381.62 കോടി രൂപയുടെ നഷ്ടമായിരുന്നു ഉണ്ടായിരുന്നത്. തിരുവന്തപുരം ജില്ലാസഹകരണ ബാങ്കിന് മാത്രം 700 കോടി രൂപ നഷ്ടമുണ്ടായിരുന്നു. നാമമാത്രമായ ലാഭത്തിലുണ്ടായിരുന്നത് കോഴിക്കോട്, എറണാകുളം ജില്ലാ…
Tag: kerala bank
ലാഭട്രാക്കില്‍ കുതിക്കാന്‍ കേരള ബാങ്കുകള്‍
കിട്ടാക്കട പ്രതിസന്ധി മറികടക്കാനും ലാഭട്രാക്കില്‍ കുതിക്കാനും കേരളം ആസ്ഥാനമായുള്ള സ്വകാര്യ വാണിജ്യബാങ്കുകള്‍ കാഴ്ചവയ്ക്കുന്നത് മികച്ച പ്രകടനം. നടപ്പു സാമ്പത്തിക വര്‍ഷത്തെ (2022-23) രണ്ടാംപാദത്തില്‍ (ജൂലായ്-സെപ്തംബര്‍) ആലുവ ആസ്ഥാനമായ ഫെഡറല്‍ ബാങ്കിന്റെ മൊത്തം നിഷ്‌ക്രിയ ആസ്തി (ജി.എന്‍.പി.എ/കിട്ടാക്കടനിരക്ക്) 3.24 ശതമാനത്തില്‍ നിന്ന് 24 പാദങ്ങളിലെ ഏറ്റവും കുറഞ്ഞനിരക്കായ 2.46 ശതമാനത്തിലെത്തി. അറ്റ നിഷ്‌ക്രിയ ആസ്തി (എന്‍.എന്‍.പി.എ) 1.12 ശതമാനത്തില്‍ നിന്ന് 0.78 ശതമാനത്തിലേക്കും കുറഞ്ഞു. കഴിഞ്ഞ 34 പാദങ്ങളിലെ ഏറ്റവും മികച്ച നിരക്കാണിത്. കഴിഞ്ഞപാദത്തില്‍ ഫെഡറല്‍ ബാങ്കിന്റെ ലാഭം 53 ശതമാനം വര്‍ദ്ധിച്ച് എക്കാലത്തെയും ഉയരമായ 704 കോടി രൂപയിലുമെത്തി. തൃശൂര്‍ ആസ്ഥാനമായ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ മൊത്തം നിഷ്‌ക്രിയ ആസ്തി 6.65 ശതമാനത്തില്‍ നിന്ന് 5.67 ശതമാനത്തിലേക്കും അറ്റ നിഷ്‌ക്രിയ ആസ്തി 3.85 ശതമാനത്തില്‍ നിന്ന് 2.51 ശതമാനത്തിലേക്കും കഴിഞ്ഞപാദത്തില്‍ മെച്ചപ്പെട്ടു. ബാങ്കിന്റെ ലാഭം 187.06 കോടി…