സ്നാക്ക്സ് ഉണ്ടാക്കുന്ന തികച്ചും സാധാരണമായൊരു സംരംഭം, ഒരു മെക്കാനിക്കല്‍ എഞ്ചിനിയറുടെ കരങ്ങളില്‍ എത്തിച്ചേര്‍ന്നപ്പോള്‍ ഉണ്ടായ അസാധാരണ വിജയം. അതിന്റെ പേരാണ് ഡെയ്‌ലി കോപ്രൈവറ്റ് ലിമിറ്റഡ്. തിരുവനന്തപുരം ജില്ലയിലെ കല്ലറയെന്ന കൊച്ചു ഗ്രാമത്തില്‍ അഫ്‌സല്‍ എന്ന യുവ സംരംഭകന്റെ നേതൃത്വത്തിലുള്ള ഡെയ്‌ലി ഫുഡ്സിന്റെ രുചി ഇന്ന് കേരളം കടന്ന് മറ്റ് സംസ്ഥാനങ്ങളിലും എത്തിനില്‍ക്കുന്നു. ബി ടെക്ക് അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നപ്പോഴാണ് അഫ്സല്‍ തന്റെ സഹോദരനില്‍ നിന്ന് ബിസിനസ് ഏറ്റെടുത്തത്. അന്ന് മൂന്ന് ജീവനക്കാരും ഒരു കടമുറിയുമുള്ള തീരെ ചെറിയൊരു സംരംഭമായിരുന്നു അത്. ബിസിനസ് ഏറ്റെടുത്തെങ്കിലും അത് ജോലിക്കാരെ ഏല്‍പ്പിച്ച് അഫ്സല്‍ പ്രവാസജീവിതം തെരഞ്ഞെടുത്തു. തുടര്‍ന്ന് ഗള്‍ഫില്‍ നല്ല രീതിയില്‍ ഒരു സ്പെയര്‍പാട്സ് ഷോപ്പ് ആരംഭിക്കുകയും ചെയ്തു. ആ കാലയളവിലാണ് സ്വദേശിവത്കരണം ഗള്‍ഫില്‍ ശക്തമായി നിലവില്‍ വന്നത്. അന്ന് കടുത്ത പ്രതിസന്ധികളിലൂടെയായിരുന്നു താന്‍ കടന്നു പോയിരുന്നതെന്ന് അഫ്സല്‍ ഓര്‍ക്കുന്നു. ചെറുതാണെങ്കിലും…